Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാന സമ്മേളനത്തിൽ പരാതിയും എതിർശബ്ദവും ഉന്നയിച്ചവരെ ചവിട്ടിപ്പുറത്താക്കുകയല്ല വേണ്ടത്; അവരെ തിരുത്തി കൂടെനിർത്തുകയാണ് വേണ്ടത്; വൈരനിര്യാതന ബുദ്ധിയോടെ പ്രവർത്തിച്ചാൽ സിപിഐ തന്നെ ഇല്ലാതാകും; കാനം പക്ഷത്തിന്റെ വെട്ടിനിരത്തലിനെതിരെ ഇ.ചന്ദ്രശേഖരൻ

സംസ്ഥാന സമ്മേളനത്തിൽ പരാതിയും എതിർശബ്ദവും ഉന്നയിച്ചവരെ ചവിട്ടിപ്പുറത്താക്കുകയല്ല വേണ്ടത്; അവരെ തിരുത്തി കൂടെനിർത്തുകയാണ് വേണ്ടത്; വൈരനിര്യാതന ബുദ്ധിയോടെ പ്രവർത്തിച്ചാൽ സിപിഐ തന്നെ ഇല്ലാതാകും; കാനം പക്ഷത്തിന്റെ വെട്ടിനിരത്തലിനെതിരെ ഇ.ചന്ദ്രശേഖരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഐയിൽ കാനം രാജേന്ദ്രനുമായി അടുത്തുനിൽക്കുന്ന നേതാവ് ഇ.ചന്ദ്രശേഖരൻ തന്നെ വിമർശനവുമായി രംഗത്ത്. സംസ്ഥാന സമ്മേളനത്തിന്റെ തുടർച്ചയായി പാർട്ടിയിൽ നടക്കുന്ന വെട്ടിനിരത്തലുകൾക്കെതിരെയാണ് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി ശബ്ദം ഉയർത്തിയത്.

സംസ്ഥാന സമ്മേളനത്തിൽ എതിരഭിപ്രായം പറഞ്ഞവർക്കെതിരെ, പരാതിയും അന്വേഷണവും വരുന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കുമെന്നാണ് ഇ ചന്ദ്രശേഖരൻ തുറന്നടിച്ചത്. എതിർത്തവരെ തിരുത്തി കൂടെനിർത്തുകയാണ് വേണ്ടത്. അതിനു പകരം വൈരനിര്യാതന ബുദ്ധിയോടെ പ്രവർത്തിച്ചാൽ പാർട്ടി ഇല്ലാതാകും. പത്തനംതിട്ട ജില്ലാ സെക്രട്ടറിയ്‌ക്കെതിരായ പാർട്ടി അന്വേഷണ വിഷയത്തിലെ ചർച്ചയിൽ പങ്കെടുക്കവേയാണ് ചന്ദ്രശേഖരന്റെ പ്രതികരണം.

എപി ജയനെതിരായ അനധികൃത സ്വത്തുസമ്പാദന പരാതിയിൽ അന്വേഷണം പ്രഖ്യാപിക്കുന്ന കാര്യത്തിലാണ് സിപിഐ.എക്‌സിക്യൂട്ടീവിൽ ചർച്ച നടന്നത്. പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ കെ അഷ്‌റഫ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. ഇതിനു പിന്നാലെയാണ് അന്വേഷണം നടത്താനുള്ള തീരുമാനവുമായി ബന്ധപ്പെട്ട ചർച്ചനടന്നത്. ഈ ചർച്ചയിലാണ് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എടുത്ത നിലപാടിന് വിരുദ്ധമായ സമീപനം ചന്ദ്രശേഖരൻ കൈക്കൊണ്ടത്. സംസ്ഥാന സമ്മേളന കാലയളവിൽ കാനം രാജേന്ദ്രന്റെ എതിർപക്ഷത്തായിരുന്നു ജയൻ.

പാർട്ടി സംസ്ഥാന സമ്മേളന സമയത്ത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ പലരും നിലപാട് എടുത്തിരുന്നു. അത്തരം സമീപനം എടുത്തവരെ തനിക്ക് നേരിട്ടറിയാം. എന്നാൽ അങ്ങനെ സമീപനം എടുത്തവർക്ക് എതിരെയെല്ലാം പരാതി വരുന്നു, അന്വേഷണവും വരുന്നു. ഈ രീതിയിൽ മുന്നോട്ടു പോയാൽ പാർട്ടി വലിയ പ്രതിസന്ധിയിലാകും എന്ന് ചന്ദ്രശേഖരൻ പറഞ്ഞു. പരാതിയും എതിർശബ്ദവും ഉന്നയിച്ചവരെ ചവിട്ടിപ്പുറത്താക്കുകയല്ല വേണ്ടത്. അവരെ തിരുത്തി കൂടെനിർത്തുക എന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉത്തമശെലി. ആ ശൈലിയിലേക്ക് പാർട്ടി വരണം. അല്ലാതെ വൈരനിര്യാതന ബുദ്ധിയോടെ പെരുമാറിയാൽ അത് പാർട്ടിയെ അപകടത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുന്നണിയിലെ വലിയ കക്ഷിയായ പാർട്ടിയിൽ സമാനമായ കാര്യം നടന്നപ്പോൾ നല്ല സഖാക്കളെയാണ് അവർക്ക് നഷ്ടപ്പെട്ടത്. അത്തരം നല്ല സഖാക്കൾ ഇല്ലാതാകുകയോ മൗനത്തിലേക്കു മാറുകയോ ചെയ്തു. ആ അനുഭവം സിപിഐയ്ക്ക് വരാതിരിക്കണമെന്ന് ചൂണ്ടിക്കാണിച്ചാണ് താൻ ഇതു പറയുന്നതെന്നും ചന്ദ്രശേഖരൻ എക്‌സിക്യൂട്ടീവിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP