Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്; സാഹചര്യം കണക്കിലെടുത്ത് മാത്രമേ നടപ്പാക്കാനാകൂ: കേന്ദ്രനിർദ്ദേശം തള്ളുന്നില്ലെന്ന് മന്ത്രി ശിവൻകുട്ടി

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്; സാഹചര്യം കണക്കിലെടുത്ത് മാത്രമേ നടപ്പാക്കാനാകൂ: കേന്ദ്രനിർദ്ദേശം തള്ളുന്നില്ലെന്ന് മന്ത്രി ശിവൻകുട്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിർബന്ധമാക്കിയ കേന്ദ്രസർക്കാർ ഉത്തവിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേന്ദ്രസർക്കാർ നിർദ്ദേശം തള്ളിക്കളയുന്നില്ലെന്ന് പറഞ്ഞ മന്ത്രി, സംസ്ഥാനത്തിന്റെ സാഹചര്യം കണക്കിലെടുത്ത് മാത്രമേ ഇത് നടപ്പാക്കാനാകൂവെന്നും വ്യക്തമാക്കി.

പ്രൈമറി സ്‌കൂളിൽ കൂടുതൽ കുട്ടികൾ എത്തുന്നത് കേരളത്തിലാണ്. എല്ലാ വിഭാഗങ്ങളുമായും ചർച്ച ചെയ്ത് തീരുമാനമെടുക്കും. എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർക്ക് തസ്തിക നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ ഉത്തരവ് സംസ്ഥാനങ്ങൾ നടപ്പാക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

കേരളം അടക്കം പല സംസ്ഥാനങ്ങളും ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രം വീണ്ടും നിർദ്ദേശം നൽകിയത്. 2020ൽ നടപ്പാക്കിയ ദേശീയ വിദ്യഭ്യാസ നയത്തിലാണ് ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് നിർബന്ധമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP