Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആകാശ് തില്ലങ്കേരിയിൽ നിന്നും സ്വർണം കൈപ്പറ്റി; സിപിഎമ്മിന്റെ രഹസ്യങ്ങൾ ആകാശിനു ഷാജർ ചോർത്തി നൽകുന്നു; ഓഡിയോ തെളിവ് സഹിയം ഡിവൈഎഫ്‌ഐ നേതാവ് ഷാജറിനെതിരെ പരാതി; മനു തോമസിന്റെ പരാതിയിൽ പാർട്ടി അന്വേഷം തുടങ്ങി; പുറമേ ശത്രുതയെങ്കിലും അന്തർധാര സജീവമോ?

ആകാശ് തില്ലങ്കേരിയിൽ നിന്നും സ്വർണം കൈപ്പറ്റി; സിപിഎമ്മിന്റെ രഹസ്യങ്ങൾ ആകാശിനു ഷാജർ ചോർത്തി നൽകുന്നു; ഓഡിയോ തെളിവ് സഹിയം ഡിവൈഎഫ്‌ഐ നേതാവ് ഷാജറിനെതിരെ പരാതി; മനു തോമസിന്റെ പരാതിയിൽ പാർട്ടി അന്വേഷം തുടങ്ങി; പുറമേ ശത്രുതയെങ്കിലും അന്തർധാര സജീവമോ?

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയിൽ നിന്നും സ്വർണം കൈപ്പറ്റിയെന്ന പരാതിയിൽ ഡിവൈഎഫ്‌ഐ അന്വേഷണം കേന്ദ്ര കമ്മറ്റി അംഗം എം ഷാജറിനെതിരെ പാർട്ടി തലത്തിൽ അന്വേഷണം. സിപിഎം ജില്ലാ കമ്മിറ്റി അംഗമായ മനു തോമസിന്റെ പരാതിയിലാണു പാർട്ടി അന്വേഷണം നടത്തുന്നത്. പുറമേ തമ്മിൽ പോരടിക്കുന്നവരാണ് ആകാശും ഷാജറും. ഇവർ തമ്മിലിള്ള അന്തർധാര സജീവമാണോ എന്ന സംശയത്തിന് ഇട നൽകുന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതേക്കുറിച്ചാണ് പാർട്ടി അന്വേഷിക്കുനന്തും.

സിപിഎമ്മിന്റെ രഹസ്യങ്ങൾ ആകാശിനു ഷാജർ ചോർത്തുന്നു എന്നും പരാതിയിലുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സുരേന്ദ്രനാണു പരാതി അന്വേഷിക്കുന്നത്. ആകാശും ഷാജറും സംസാരിക്കുന്ന ഓഡിയോ തെളിവ് സഹിതമാണു പരാതി. അന്വേഷണ കമ്മിഷൻ പരാതിക്കാരനിൽനിന്ന് മൊഴിയെടുത്തു. ആകാശ് തില്ലങ്കേരിക്കെതിരെ നിലപാട് വ്യക്തമാക്കിയെന്നും മാധ്യമങ്ങൾ വിഷയം അവസാനിപ്പിച്ചേക്കണം എന്നും തില്ലങ്കേരിയിലെ പൊതുയോഗത്തിൽ ഡിവൈഎഫ്‌ഐ യുവനേതാവായ എം.ഷാജർ പ്രസംഗിച്ചിരുന്നു.

അതിനു പിന്നാലെയാണ് അന്വേഷണം. ഷാജർ ജില്ലാ സെക്രട്ടറിയായിരിക്കെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ആയിരുന്നു പരാതിക്കാരനായ മനു തോമസ് എന്നതും ശ്രദ്ധേയമാണ്. ഷുഹൈബ് വധക്കേസിൽ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ ആകാശ് തില്ലങ്കേരിക്കു നോട്ടിസ് അയയ്ക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളുടെ പരാതിയിൽ ആകാശിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നതിനു മുഴക്കുന്ന് പൊലീസും, ഡിവൈഎഫ്‌ഐ പ്രവർത്തകനെ ഫേസ്‌ബുക്കിലൂടെ ഭീഷണിപ്പെടുത്തിയെന്നതിനു മട്ടന്നൂർ പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതേത്തുടർന്നാണു ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയെ സമീപിച്ചത്.

ആകാശ് തില്ലങ്കേരിക്കെതിരെ ആഞ്ഞടിച്ചാണ് ഷാജർ കഴിഞ്ഞ തില്ലങ്കേരിയിൽ നടന്ന സിപിഎം വിശദീകരണ യോഗത്തിൽ പങ്കെടുത്തത്. ആർഎസ്എസിനേക്കാൾ പാർട്ടിക്കിന്ന് ശത്രു നിങ്ങളെപോലെയുള്ള ക്വട്ടേഷൻ സംഘങ്ങളാണെന്ന് ഷാജർ പറഞ്ഞു. തില്ലങ്കേരിയുടെ സ്ഥലനാമത്തെ ക്വട്ടേഷൻ പ്രവർത്തനത്തിനോ കള്ളക്കടത്തിനോ ഉപയോഗിക്കാൻ മുന്നോട്ട് വരികയാണെങ്കിൽ അവരുടെ തലയിൽ ഒരു ചുവപ്പും കത്തില്ല. തില്ലങ്കേരിയുടെ പേരിൽ ഒരു കൊടുംക്രിമിനലും അറിയപ്പെടില്ലെന്നും ഷാജർ പറഞ്ഞു.

ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ട നേതാക്കളെ അപഹസിക്കാനോ ആക്ഷേപിക്കാനോ ആരെങ്കിലും മുന്നോട്ട് വരികയാണെങ്കിൽ ഈ പ്രസ്ഥാനം എന്തെന്ന് നാട് കാട്ടിത്തരുമെന്നും ഷാജർ മുന്നറിയിപ്പ് നൽകി. നേരത്തെ തില്ലങ്കേരിയിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ ആകാശ് തില്ലങ്കേരിക്ക് ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗമായ എം ഷാജർ ട്രോഫി നൽകിയത് വിവാദത്തിലായിരുന്നു. ഇത് സംഘാടകരുടെ വീഴ്‌ച്ച എന്നായിരുന്നു സി പി എം പ്രാദേശിക നേതൃത്വം പ്രതികരിച്ചത്. സി പി എം ക്വട്ടേഷൻ സംഘ തലവനെന്ന് വിശേഷിപ്പിച്ച ആകാശിന് ഷാജർ ട്രോഫി നൽകിയത് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിക്ക് യാദൃശ്ചിത സംഭവമാണ്.

ട്രോഫി വിവാദത്തിൽ എം.ഷാജറിനെ പ്രതിരോധിച്ച ആകാശ് തില്ലങ്കേരി ക്ലബിന്റെ തീരുമാന പ്രകാരമാണ് താൻ ട്രോഫി വാങ്ങാൻ കയറിയതെന്നും അതിന്റെ പേരിൽ ഷാജറിനെ വേട്ടയാടുന്നത് ശരിയല്ലെന്നും പരഞ്ഞിരുന്നു. തന്നെ അനുമോദിച്ചതുകൊണ്ട് ഡിവൈഎഫ്‌ഐക്ക് ഒരു കുറവും സംഭവിച്ചിട്ടില്ലെന്നുമായിരുന്നു ആകാശിന്റെ ഫേസ്‌ബുക്ക് പോസ്റ്റ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP