Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊച്ചിയിൽ കേബിൾ കുരുങ്ങി വീണ്ടും അപകടം; ബൈക്ക് യാത്രികനായ അഭിഭാഷകന്റെ കഴുത്തിൽ കേബിൾ കുരങ്ങി; കാലിലെ എല്ല് പൊട്ടി

കൊച്ചിയിൽ കേബിൾ കുരുങ്ങി വീണ്ടും അപകടം; ബൈക്ക് യാത്രികനായ അഭിഭാഷകന്റെ കഴുത്തിൽ കേബിൾ കുരങ്ങി; കാലിലെ എല്ല് പൊട്ടി

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചി എംജി റോഡിൽ വീണ്ടും കേബിൾ കുരുങ്ങി അപകടം. ബൈക്ക് യാത്രികനായ അഭിഭാഷകന്റെ കഴുത്തിലാണ് കേബിൾ കുരുങ്ങിയത്. രാവിലെ ആറു മണിയോടെയായിരുന്നു അപകടം ഉണ്ടായിരിക്കുന്നത്. പരിക്കേറ്റ കുര്യൻ ആശുപത്രിയിൽ ചികിത്സയിലാണ്. റെയിൽവേ സ്റ്റേഷനിൽ പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് കുര്യൻ പറഞ്ഞു.

എംജി റോഡിലെ എച്ച്ഡിഎഫ്സി ബാങ്കിന് കുറുകെയുള്ള കേബിൾ കഴുത്തിൽ കുരുങ്ങുകയായിരുന്നു. തന്റെ മുന്നിൽ പോയ ആൾ ആദ്യം കേബിൾ കുരുങ്ങി വീണു. പിന്നാലെ തന്റെ കഴുത്തിലും കേബിൾ കുരുങ്ങിയതോടെ വണ്ടിയിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നെന്ന് കുര്യൻ പറഞ്ഞു.

പുലർച്ചെയായതിനാൽ കേബിൾ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കഴുത്തിൽ മുറിവ് ഉണ്ടായതായും കാലിന്റെ എല്ലിന് പൊട്ടൽ ഉണ്ടായതായും കുര്യൻ പറഞ്ഞു. കൊച്ചിയിൽ കേബിൾ കുരുങ്ങി നിരവധി അപകടങ്ങൾ ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും പ്രായോഗിക നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP