Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരുമകൻ കൂടിയായ മന്ത്രി റിയാസ് അണിഞ്ഞത് ബ്ലാക്ക് ഷർട്ട്; മുഖ്യമന്ത്രിയെത്തിയത് കറുത്ത കാറിൽ; അകമ്പടി വാഹനവും കറുത്തത്; സുരക്ഷാ ഉദ്യോഗസ്ഥർക്കും കറുത്ത യൂണിഫോം; എന്നിട്ടും പിണറായി പങ്കെടുക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്ക് കുറുത്ത വസ്ത്രത്തിനും മാസ്‌ക്കിനും വിലക്ക്; സെൽഫ് ട്രോളായി പിണറായിയുടെ കറുപ്പ് വിലക്ക്

മരുമകൻ കൂടിയായ മന്ത്രി റിയാസ് അണിഞ്ഞത് ബ്ലാക്ക് ഷർട്ട്; മുഖ്യമന്ത്രിയെത്തിയത് കറുത്ത കാറിൽ; അകമ്പടി വാഹനവും കറുത്തത്; സുരക്ഷാ ഉദ്യോഗസ്ഥർക്കും കറുത്ത യൂണിഫോം; എന്നിട്ടും പിണറായി പങ്കെടുക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്ക് കുറുത്ത വസ്ത്രത്തിനും മാസ്‌ക്കിനും വിലക്ക്; സെൽഫ് ട്രോളായി പിണറായിയുടെ കറുപ്പ് വിലക്ക്

എം റിജു

കോഴിക്കോട്: യൂത്ത് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ സംഘടനകളുടെ കരിങ്കൊടി പ്രതിഷേധം വർധിച്ചതോടെ പൊലീസ് മുഖ്യമന്ത്രി പിണറായി വിജയനായി വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതിന്റെ ഭാഗമായ കറുത്ത കൂടയും, മാസ്‌ക്കും, കറുത്ത ഷർട്ടുമൊക്കെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ പൊലീസ് തടഞ്ഞത് നേരത്തെ തന്നെ വിവാദമായിരുന്നു.

എന്നാൽ ഇന്ന് കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളജിൽ നടന്ന മുഖ്യമന്ത്രിയുടെ പരിപാടിയിലും കറുത്ത ഷർട്ടും കറുത്ത മാസ്‌ക്കും വിലക്കിയത് വിവാദമായിരുന്നു. എന്നാൽ ഇത്തരമൊരു നിർദ്ദേശം നൽകാൻ കോളേജ് അധികൃതരോട് തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നത്. പക്ഷേ കോളേജ് അധികൃതർ സ്വമേധയാ വിദ്യാർത്ഥികൾക്ക് ഇത്തരത്തിൽ നിർദ്ദേശം നൽകുകയായിരുന്നു. ഇതിനുപിന്നിൽ സിപിഎം സമ്മർദം തന്നെയാണെന്ന് ആരോപണമുണ്ട്.

മുഖ്യമന്ത്രിയുടെ പരിപാടിയിലുള്ള ഈ അനൗദ്യോഗിക കറുപ്പ് വിലക്ക് ശരിക്കും സെൽഫ് ട്രോൾ ആവുകതാണ്.കാരണം മുഖ്യമന്ത്രി വന്നത് കറുത്ത കാറിലാണ്. അകമ്പടിയായി നിരവധ കറുത്ത കാറുകളുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥർ 8 പേർ കുറത്ത യൂണിഫോം ആണ് ധരിച്ചിരിക്കുന്നത്. മീഞ്ചന്ത അർട്സ് കോളേിൽ മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്ത, മരുമകൻ കൂടിയായ മന്ത്രി മുഹമ്മദ് റിയാസ് ഇട്ടിരിക്കുന്ന ബ്ലാക്ക് ചെക്ക് ഷർട്ടാണ്. എന്നാൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്ക് ഒന്നും തന്നെ കറുത്ത ഷർട്ടോ, കുറുത്ത മാസ്‌ക്കോ എന്തി് കറുത്ത കുടപോലും അനുവദിച്ചില്ല. അതുകൊണ്ടുതന്നെ ഈ കോപ്രായങ്ങൾ സെൽഫ് ട്രോൾ എന്ന രീതിയിൽ വൈറൽ ആവുകയാണ്.

കോഴിക്കോടും ശ്വാസം മുട്ടിക്കുന്ന സുരക്ഷയാണ് മുഖ്യമന്ത്രിക്കായി ഒരുക്കിയിരിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളും പൊലീസിനെകൊണ്ട് നിറച്ചാണ് മുഖ്യമന്ത്രി ചീറിപ്പായുന്നത്. പരിപാടിയിലേക്ക് എത്തുന്ന ആളുകളുടെ ബാഗുകൾ അടക്കം പരിശോധിച്ചിരുന്നു. കാളേജിന്റെ ഐഡന്റിറ്റി കാർഡോ പ്രത്യേക പാസോ ഇല്ലാത്തവരെ പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കുന്നില്ല. ഇതിനിടെ രണ്ട് കെഎസ്‌യു പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിക്കാനുള്ള സാധ്യത മുന്നിൽകണ്ടാണ് പൊലീസിന്റെ നീക്കം

സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിക്കു നേരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുന്ന സാഹചര്യം നിലവിലുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനതല തദ്ദേശദിനാഘോഷം ഉദ്ഘാടനംചെയ്യാൻ മുഖ്യമന്ത്രി പാലക്കാട് എത്തിയതും മടങ്ങിയതും ഹെലികോപ്റ്ററിലായിരുന്നു. ഭീതി പരത്തിയുള്ള മുഖ്യമന്ത്രിയുടെ ഈ യാത്രക്കെതിരെ വൻ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാൽ സിപിഎം ഇതിനെ ന്യായീകരിക്കയാണ്. മുഖ്യമന്ത്രിയൂടെ വാഹനത്തിന് മുന്നിൽ ചാടാനായി കോൺഗ്രസ് ആത്മഹത്യ സ്‌ക്വാഡിനെ ഒരുക്കിയിക്കയാന്നെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP