Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; കൊട്ടിയൂരിൽ എത്തിയത് നാലംഗ സംഘം; പൊലീസ് തെരച്ചിൽ തുടങ്ങി

കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; കൊട്ടിയൂരിൽ എത്തിയത് നാലംഗ സംഘം; പൊലീസ് തെരച്ചിൽ തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ കൊട്ടിയൂർ പഞ്ചായത്തിലെ കൂനംപള്ള കോളനിയിൽ മാവോയിസ്റ്റുകളിറക്കി. കർഷകനായ കൂനം ദിനേശൻ എന്നയാളുടെ വീട്ടിലാണ് രണ്ടു സ്ത്രീകളും, രണ്ടു പുരുഷന്മാരുമടങ്ങുന്ന യൂണിഫോം ധാരികളായ മാവോയിസ്റ്റ് സംഘമെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്.

ശനിയാഴ്‌ച്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. വീട്ടിൽ നിന്നും ഫോണുകൾ ചാർജ്ജ് ചെയ്യുകയും അരി വാങ്ങിയ ശേഷം ഇവിടെയുണ്ടാക്കിയ ഭക്ഷണം കഴിച്ചതിനു ശേഷം രണ്ട് മണിക്കൂറിലേറെ ചെലവിട്ട ശേഷമാണ് സംഘം തിരിച്ചു പോയതായി ദിനേശൻ പറഞ്ഞു. മാവോയിസ്റ്റുകള കണ്ടെത്താനായി തണ്ടർബോൾ ട്ടും പൊലിസും സംയുക്ത പരിശോധന തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇവർ ഉൾ വനത്തിലേക്ക് കടന്നതായാണ് വിവരം. മൂന്നാഴ്‌ച്ച മുൻപ് പാലുകാച്ചിയിലും മാവോയിസ്റ്റുകളിറങ്ങിയിരുന്നു.

എന്നാൽ ഇവിടെയെത്തിയത് മൊയ്തീന്റെ നേത്യത്വത്തിലുള്ള മാവോയിസ്റ്റു സംഘമാണെന്ന് ആറളം പൊലിസ് തിരിച്ചറിഞ്ഞിരുന്നു. പശ്മി മഘട്ടം മലനിരകളിൽ മാവോയിസ്റ്റ് ചുവപ്പു ഇടനാഴിയുണ്ടെന്ന വാർത്തകൾ പരക്കുന്നതിനിടെയാണ് വീണ്ടും കൊട്ടിയൂരിൽ ഭക്ഷ്യ പദാർത്ഥങ്ങൾ ശേഖരിക്കാൻ ഇവർ ഇറങ്ങിയത്. ഇതിനിടെ മാവോവാദികൾ അക്രമിച്ചു ആയുധങ്ങൾ പിടിച്ചെടുക്കുമെന്ന ഭീതിയെ തുടർന്ന് കണ്ണൂർ ജില്ലയിലെ മലയോരപൊലിസ് സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കാൻ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP