Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈറോഡ് ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണിക്കായി കമൽഹാസൻ ഇറങ്ങുന്നു; മക്കൾ നീതി മെയ്യം യുപിഎ മുന്നണിയിലേക്ക്

ഈറോഡ് ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണിക്കായി കമൽഹാസൻ ഇറങ്ങുന്നു; മക്കൾ നീതി മെയ്യം യുപിഎ മുന്നണിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ കമൽ ഹാസൻ ഡിഎംകെ സഖ്യത്തിനായി പ്രചാരണത്തിന് ഇറങ്ങും. കോൺഗ്രസിന്റെ ഇവികെഎസ് ഇളങ്കോവനാണ് ഡിഎംകെ മുന്നണിയുടെ സ്ഥാനാർത്ഥി. വൈകുന്നേരം 5 മുതൽ 7 മണി വരെ അഞ്ച് സ്വീകരണ യോഗങ്ങളിൽ കമൽ ഹാസൻ പ്രസംഗിക്കും. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മക്കൾ നീതി മയ്യം ഡിഎംകെ മുന്നണിയിൽ ചേരുമെന്നാണ് വിവരം.

രാഷ്ട്രീയപാർട്ടിയായ മക്കൾ നീതി മയ്യം രൂപീകരിച്ചതിന് ശേഷം ഇതുവരെ ഡിഎംകെ, അണ്ണാ ഡിഎംകെ മുന്നണികളുമായി കമൽ ഹാസൻ തുല്യ അകലം സൂക്ഷിച്ചിരുന്നു. മത, വർഗീയ ശക്തികളെ എതിർക്കാൻ മതനിരപേക്ഷ കക്ഷികൾ ഒന്നിക്കണം എന്നാണ് തന്റെ രാഷ്ട്രീയമെന്ന പ്രഖ്യാപനത്തോടെയാണ് കമൽ ഹാസൻ ഈറോഡ് പ്രചാരണത്തിന് ഇറങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP