Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രണയം വളരെ സിംപിൾ ആണ്..അത് കോംപ്ലിക്കേറ്റഡ് ആക്കുന്നത് നമ്മൾ; ഒരു ചാൻസ് ഉണ്ട് എന്ന് തോന്നിയാൽ ഞാൻ എന്നിലെ സ്ത്രീത്വത്തെ പുറത്തെടുക്കും; എന്റെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം ടെസ്റ്റോസ്റ്റിറോൺ ലെവൽ കൂടുതലായത്; വീണ്ടും തുറന്ന് പറച്ചിലുമായി രഞ്ജിനി ഹരിദാസ്

പ്രണയം വളരെ സിംപിൾ ആണ്..അത് കോംപ്ലിക്കേറ്റഡ് ആക്കുന്നത് നമ്മൾ; ഒരു ചാൻസ് ഉണ്ട് എന്ന് തോന്നിയാൽ ഞാൻ എന്നിലെ സ്ത്രീത്വത്തെ പുറത്തെടുക്കും; എന്റെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം ടെസ്റ്റോസ്റ്റിറോൺ ലെവൽ കൂടുതലായത്; വീണ്ടും തുറന്ന് പറച്ചിലുമായി രഞ്ജിനി ഹരിദാസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തന്റെതായ അവതരണ ശൈലികൊണ്ടും നിലപാടുകൾ കൊണ്ടും എന്നും വ്യത്യസ്തത പുലർത്തുന്ന താരമാണ് രഞ്ജിനി ഹരിദാസ്.സമീപകാലത്ത് തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള രഞ്ജിനിയുടെ തുറന്ന് പറച്ചിൽ വാർത്തകളിൽ ചർച്ചാവിഷയമായിരുന്നു.ഇപ്പോഴിത വീണ്ടും തന്റെ ആരോഗ്യത്തെക്കുറിച്ചും കാഴ്‌ച്ചപ്പാടുകളെക്കുറിച്ചും തുറന്ന് പറച്ചിൽ നടത്തിയിരിക്കുകയാണ് രഞ്ജിനി ഹരിദാസ്.

പ്രണയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപാടുകളെ കുറിച്ച് റെഡ് കാർപെറ്റ് ഷോയിൽ മനസ് തുറന്നിരിക്കുകയാണ് രഞ്ജിനി.വാലന്റൈൻസ് ദിനത്തിൽ പെട്ടന്ന് ഓർമ വരുന്നത് എന്താണെന്ന ചോദ്യത്തിന് എന്റെ എല്ലാ കഴിഞ്ഞു പോയ പ്രണയങ്ങളും ആണ് ഇപ്പോൾ ഓർമ വരുന്നത് എന്നാണ് രഞ്ജിനി ഹരിദാസിന്റെ മറുപടി.രു രീതിയിൽ നോക്കുകയാണ് എങ്കിൽ പ്രണയം വളരെ സിംപിൾ ആണ്. അതിൽ വലിയ കാര്യങ്ങളൊന്നും ചെയ്യാനില്ല. പക്ഷെ മനുഷ്യർക്ക് ഒരു സ്വഭാവം ഉണ്ട്. എന്തും കോംപ്ലിക്കേറ്റഡ് ആക്കുക എന്നതെന്നും അവർ പറയുന്നു.

ഒരു ചാൻസ് ഉണ്ട് എന്ന് തോന്നിയാൽ ഞാൻ എന്നിലെ സ്ത്രീത്വത്തെ പുറത്തെടുക്കും. പൊതുവെ അല്പം മാസ്‌ക്യുലിൻ ആയിട്ടുള്ള ആളാണ് ഞാൻ. എന്റെ ടെസ്റ്റോസ്റ്റിറോൺ ലെവൽ വളരെ കൂടുതലാണ് എന്ന് ഡോക്ടേഴ്സും പറഞ്ഞിട്ടുള്ളതാണെന്നും രഞ്ജിനി മനസ്സ് തുറക്കുന്നു

രഞ്ജിനി പറഞ്ഞത് ഇങ്ങനെ...

'വളരെ മനോഹരമായ ഒരു വികാരം ആണ് അത്. എല്ലാവരും ഏറ്റവും കൂടുതൽ അനുഭവിക്കാൻ ആഗ്രഹിക്കുന്ന ഒരു വികാരം ആണല്ലോ പ്രണയം. എനിക്കും അത് അങ്ങിനെ തന്നെയാണ്. ഒരു രീതിയിൽ നോക്കുകയാണ് എങ്കിൽ പ്രണയം വളരെ സിംപിൾ ആണ്. അതിൽ വലിയ കാര്യങ്ങളൊന്നും ചെയ്യാനില്ല. പക്ഷെ മനുഷ്യർക്ക് ഒരു സ്വഭാവം ഉണ്ട്. എന്തും കോംപ്ലിക്കേറ്റഡ് ആക്കുക എന്നത്. പ്രണയം സിംപിളായി, ഹോണസ്റ്റ്, പ്യുയർ ആയി ചെയ്യുക എന്നേയുള്ളൂ. പക്ഷെ അതൊന്ന് ചെയ്ത് ഫലിപ്പിക്കാൻ വളരെ അധികം പ്രയാസമാണ്. പ്രണയത്തിന്റെ കോൺസപ്റ്റിൽ പ്രതീക്ഷ എന്ന വാക്കില്ല. പക്ഷെ നമ്മൾ പ്രണയിക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ അത് വരും. കൊടുത്തത് തന്നെ തിരിച്ചു കിട്ടണം, അല്ലെങ്കിൽ അതിൽ കൂടുതൽ. കുറഞ്ഞത് ഒന്നുമില്ല. എന്നെ സംബന്ധിച്ച് എന്നോട് ഒരു ഇഷ്ടം കാണിച്ചാൽ മാത്രമേ ഞാൻ തിരിച്ച് കാണിക്കൂ, അല്ലെങ്കിൽ എനിക്ക് ഭയങ്കര ഈഗോ ആണ്.

ഒരു ചാൻസ് ഉണ്ട് എന്ന് തോന്നിയാൽ ഞാൻ എന്നിലെ സ്ത്രീത്വത്തെ പുറത്തെടുക്കും. പൊതുവെ അല്പം മാസ്‌ക്യുലിൻ ആയിട്ടുള്ള ആളാണ് ഞാൻ. എന്റെ ടെസ്റ്റോസ്റ്റിറോൺ ലെവൽ വളരെ കൂടുതലാണ് എന്ന് ഡോക്ടേഴ്സും പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് എന്റെ പ്രശ്നം ഞാൻ കാരണം അല്ല, എന്റെ ജനിറ്റിക് ആണ്. പക്ഷെ എന്നിരുന്നാലും പ്രണയം എന്ന വികാരം വരുമ്പോൾ എന്നിലെ സ്ത്രീ സ്വഭാവം കുറച്ച് പുറത്ത് വരും. പൊതുവെ ഞാൻ വളരെ റഫ് ആണ്. ചെറുപ്പത്തിൽ വളരെ പാവമായിരുന്നു. പക്ഷെ എന്റെ ജീവിത സാഹചര്യങ്ങൾ ആണ് എന്നെ ഇങ്ങനെ ആക്കിയത്. പ്രണയം വരുമ്പോഴാണ് ഞാൻ കുറച്ചൊന്ന് ഫെമിനിയൻ ആവുന്നത്. ഇപ്പോൾ ശരത്തുമായി പ്രണയത്തിലായതിന് ശേഷം തുടക്കത്തിൽ അങ്ങനെയൊക്കെയായിരുന്നു. ഇപ്പോൾ ചെറിയ ചില വഴക്കുകളൊക്കെ ഉണ്ടാവാറുണ്ട്. എന്റെ തന്നെ ഒരു മെയിൽ വേർഷനാണ് ശരത്ത്.

നീ കല്യാണം കഴിച്ച് ഒരു ചെറുക്കന്റെ ജീവിതം തുലയ്ക്കരുത് എന്നാണ് എന്റെ അമ്മ എന്നോട് പറയാറുള്ളത്. വളരെ സ്പെഷ്യൽ ആയ റിലേഷൻഷിപ്പുകൾ എനിക്കും ഉണ്ടായിട്ടുണ്ട്. ഭാഗ്യവശാൽ അവരെല്ലാം ഇപ്പോൾ കല്യാണം കഴിഞ്ഞ് സെറ്റിൽഡ് ആണ്. അതിലൊരു ബന്ധം എനിക്ക് വളരെ സ്പെഷ്യൽ ആയിരുന്നു. ആ ആളോട് ഒരിക്കൽ അമ്മ പറഞ്ഞിട്ടുണ്ട്, 'മോനെ നീ ഒരിക്കിലും ഇവളെ കെട്ടരുത്. നിന്റെ ജീവിതം കുളമായിപ്പോവും' എന്ന്. എന്ത് അമ്മയാണ് നിങ്ങൾ എന്ന് ചോദിച്ച് ഞാൻ വഴക്കിട്ടരുന്നു. ഇന്നും അമ്മ പറയും, നീ ഡേറ്റ് ചെയ്തതിൽ ഏറ്റവും നല്ല പയ്യൻ അവനായിരുന്നു എന്ന്. പ്രണയിക്കുന്നവർക്ക് ഉപദേശം കൊടുക്കാൻ ഞാൻ ആരുമല്ല, കാരണം എനിക്ക് ഒരുപാട് പ്രണയ പരാജയങ്ങൾ ഉണ്ടായിട്ടുണ്ട്. എന്ത് തന്നെയായാസും സന്തോഷത്തോടെ ഇരിക്കുക എന്നതാണ് പ്രധാനം. പ്രണയിക്കുകയാണെങ്കിലും പ്രണയം ഇല്ല എങ്കിലും ജീവിതത്തിൽ ഏറ്റവും പ്രധാനം സന്തോഷവും സമാധാനവും ആണ്. നമുക്ക് നമ്മളോട് തന്നെ പ്രണയം ഉണ്ടായിരിക്കുക എന്നതാണ് എല്ലാത്തിന്റെ അടിസ്ഥാനം.'' - രഞ്ജിനി ഹരിദാസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP