Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ടിപ്പുവിന്റെ കടുത്ത അനുയായികൾ ഈ മണ്ണിൽ ജീവനോടെ ഉണ്ടാവരുത്; തിരിച്ചയക്കണം'; വിവാദ പരാമർശവുമായി നളിൻ കുമാർ കട്ടീൽ

'ടിപ്പുവിന്റെ കടുത്ത അനുയായികൾ ഈ മണ്ണിൽ ജീവനോടെ ഉണ്ടാവരുത്; തിരിച്ചയക്കണം'; വിവാദ പരാമർശവുമായി നളിൻ കുമാർ കട്ടീൽ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ടിപ്പു സുൽത്താന്റെ കടുത്ത അനുയായികൾ ഈ മണ്ണിൽ ജീവനോടെ ഉണ്ടാവരുതെന്ന വിവാദ പ്രസ്താവനയുമായി കർണാടകയിലെ ബിജെപി നേതാവ് നളിൻ കുമാർ കട്ടീൽ. ടിപ്പു സുൽത്താനെ പിന്തുണയ്ക്കുന്നവരെ തുരത്തി കാട്ടിലേക്ക് അയക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കൊപ്പാൽ ജില്ലയിലെ യേലബുർഗയിൽ ബിജെപി പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു നളിൻ കുമാർ കട്ടീലിന്റെ വർഗീയവും പ്രകോപനപരവുമായ പരാമർശം. വർഗീയ പ്രസ്താവനകളുടെ പേരിൽ വിവാദം ക്ഷണിച്ചുവരുത്താറുള്ള നേതാവാണ് കട്ടീൽ.

നാം രാമന്റെയും ഹനുമാന്റെയും ഭക്തരാണ്. നാം ഹനുമാനോട് പ്രാർത്ഥിക്കുകയും പ്രണാമം അർപിക്കുകയും ചെയ്യുന്നു. നാം ടിപ്പുവിന്റെ അനുയായികളല്ല. ടിപ്പുവിന്റെ അനുയായികളെ തിരിച്ചയക്കണം.

നിങ്ങൾ ഹനുമാനോടാണോ ടിപ്പുവിനോടാണോ പ്രാർത്ഥിക്കുക? അപ്പോൾ നിങ്ങൾ ടിപ്പുവിന്റെ അനുയായികളെ കാട്ടിലേക്ക് അയയ്ക്കേണ്ടതല്ലേ? നിങ്ങൾ ചിന്തിച്ചുനോക്കുക. ഈ നാടിന് ആവശ്യം ഹനുമാൻ വിശ്വാസികളെയാണോ ടിപ്പുവിന്റെ അനുയായികളെയാണോ എന്ന് നിങ്ങൾ ചിന്തിക്കുക. ടിപ്പുവിന്റെ കടുത്ത അനുയായികൾ ഈ മണ്ണിൽ ജീവനോടെ ഉണ്ടാവരുത്, അദ്ദേഹം പറഞ്ഞു.

ഈ വർഷം ഏപ്രിൽ, മെയ്‌ മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ടിപ്പുവും സവർക്കറും തമ്മിലുള്ള ഏറ്റമുട്ടലായിരിക്കുമെന്ന് ഏതാനും ദിവസം മുൻപ് നളിൻകുമാർ കട്ടീൽ പ്രസംഗിച്ചിരുന്നു. കോൺഗ്രസ് ടിപ്പു ജയന്തി ആഘോഷിക്കുകയും സവർക്കറേക്കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP