Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനം; ക്രിക്കറ്റിൽ ചരിത്ര നേട്ടവുമായി ടീം ഇന്ത്യ; ഇന്ത്യയുടെ നേട്ടം നാഗ്പൂർ ടെസ്റ്റിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയതോടെ; തോൽവിയോടെ ഓസ്‌ട്രേലിയ രണ്ടാംസ്ഥാനത്തേക്ക് വീണു

മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനം; ക്രിക്കറ്റിൽ ചരിത്ര നേട്ടവുമായി ടീം ഇന്ത്യ; ഇന്ത്യയുടെ നേട്ടം നാഗ്പൂർ ടെസ്റ്റിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയതോടെ; തോൽവിയോടെ ഓസ്‌ട്രേലിയ രണ്ടാംസ്ഥാനത്തേക്ക് വീണു

സ്പോർട്സ് ഡെസ്ക്

ന്യൂഡൽഹി: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ജയിച്ചതോടെ, ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും റാങ്കിങ്ങിൽ ഒന്നാമതെത്തി ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യ.ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചതോടെയാണ് 115 പോയന്റുമായി ടെസ്റ്റ് റാങ്കിങ്ങിലും ഇന്ത്യ ഒന്നാമതെത്തിയത്. ഓസ്ട്രേലിയയെയാണ് പിന്തള്ളിയത്. 111 പോയന്റുമായി ഓസ്ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്.

ഇതാദ്യമായാണ് മൂന്ന് ഫോർമാറ്റിലും ഇന്ത്യ ഒരേസമയം ഒന്നാമതെത്തുന്നത്. ക്യാപ്റ്റൻ രോഹിത് ശർമക്ക് കീഴിലാണ് ഇന്ത്യ മൂന്ന് ഫോർമാറ്റിലും ഒന്നാമതെത്തിയത് എന്ന പ്രത്യേകതയുമുണ്ട്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ നായകനുമാണ് രോഹിത്.ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ഇറങ്ങുമ്പോൾ ഒന്നാം സ്ഥാനത്തായിരുന്നു ഓസ്‌ട്രേലിയ. ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു.

32 മത്സരങ്ങളിൽ 115 റേറ്റിങ് പോയന്റുമായാണ് ഐസിസി ഇന്ന് പുറത്തുവിട്ട ടെസ്റ്റ് ടീം റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. 29 മത്സരങ്ങളിൽ 111 റേറ്റിങ് പോയന്റുള്ള ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്ത് ആണ്. ഇംഗ്ലണ്ട്(106), ന്യൂസിലൻഡ്(100), ദക്ഷിണാഫ്രിക്ക(85) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.

ടി20യിൽ നേരത്തെ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യ ഏകദിനങ്ങളിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര 3-0ന് തൂത്തുവാരിയതോടെയാണ് ഏകദിന റാങ്കിംഗിലും ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ മാസം ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കിറങ്ങുമ്പോൾ റാങ്കിംഗിൽ ന്യൂസിലൻഡായിരുന്നു ഒന്നാം സ്ഥാനത്ത്. ഇന്ത്യ നാലാം സ്ഥാനത്തുമായിരുന്നു.

അതേസമയം, റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെയെങ്കിലും ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേടിയാൽ മാത്രമെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ കഴിയൂ. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര 3-1ന് സ്വന്തമാക്കിയാൽ മറ്റ് ടീമുകളുടെ മത്സരഫലം ആശ്രയിക്കാതെ ഇന്ത്യക്ക് ഫൈനൽ ഉറപ്പിക്കാം. 17ന് ഡൽഹിയിലും, മാർച്ച് ഒന്നിന് ഇൻഡോറിലും ഒമ്പതിന് അഹമ്മദാബാദിലുമാണ് ശേഷിക്കുന്ന ടെസ്റ്റുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP