Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യൂണിയൻ കോപ് ലോയൽറ്റി പ്രോഗ്രാമിൽ ചേർന്നത് 764,385 പേർ

യൂണിയൻ കോപ് ലോയൽറ്റി പ്രോഗ്രാമിൽ ചേർന്നത് 764,385 പേർ

സ്വന്തം ലേഖകൻ

യൂണിയൻ കോപ് വഴി പർച്ചേസ് ചെയ്യുന്നവർക്ക് ലോയൽറ്റി പോയിന്റുകൾ നേടാൻ തമയാസ് കാർഡ് ഉപയോഗിക്കാം. നിലവിലെ പ്രൊമോഷനൽ ഓഫറുകൾക്കും ഡിസ്‌കൗണ്ടുകൾക്കും പുറമെയാണിത്.

 യൂണിയൻ കോപ് ലോയൽറ്റി പ്രോഗ്രാമായ തമായാസിൽ 2022ൽ ചേർന്നത് 764,385 പേർ. കഴിഞ്ഞ വർഷത്തെ വിൽപ്പനയുടെ 80% വരുമിത്.

രണ്ട് കാർഡുകളാണ് ഈ പ്രോഗ്രാമിലുള്ളത്. ഓഹരിയുടമകൾക്കുള്ള ഗോൾഡ് കാർഡും അല്ലാത്തവർക്ക് ഉപയോഗിക്കാവുന്ന സിൽവർ കാർഡുമാണിവ. ഗോൾഡ് കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണം 2022-ൽ 34,223 ആണ്. സിൽവർ കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണം 730,162 എത്തി.

സൗജന്യമായി ഉപയോക്താക്കൾക്ക് യൂണിയൻ കോപ് ബ്രാഞ്ചുകളിൽ നിന്ന് കാർഡുകൾ വാങ്ങാം. രജിസ്റ്റർ ചെയ്ത കാർഡുകൾ ഓൺലൈനായി ആക്റ്റിവേറ്റ് ചെയ്യണം. യൂണിയൻ കോപ് ബ്രാഞ്ചുകളിലെ Customer Happiness സെന്ററുകളിൽ നിന്നും കാർഡ് വാങ്ങാം.

ഉപയോക്താക്കൾക്ക് പുതിയ ഷോപ്പിങ് അനുഭവം നൽകാൻ യൂണിയൻ കോപ് കൂടുതൽ പദ്ധതികൾ ആവിഷ്‌കരിച്ച് വരികയാണ്. തമയാസ് കാർഡുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം തന്നെ ഇതിന് ഉദാഹരണമാണ്. യൂണിയൻ കോപ് സേവനങ്ങൾക്കുമേൽ ഉപയോക്താക്കൾക്കുള്ള ആത്മവിശ്വാസത്തിനുള്ള തെളിവ് കൂടെയാണിത്.

യൂണിയൻ കോപിലൂടെ നടത്തുന്ന പർച്ചേസുകൾക്ക് ലോയൽറ്റി പോയിൻരുകൾ നൽകുകയാണ് തമയാസ് കാർഡുകൾ ചെയ്യുന്നത്. ഓരോ ദിർഹത്തിന്റെ പർച്ചേസിനും ഒരു പോയിന്റ് നേടാനാകും. 3000 പോയിന്റുകൾ നേടുമ്പോൾ ഗോൾഡ് തമയാസ് കാർഡ് ഉടമകൾക്ക് AED 50 റിഡീം ചെയ്യാം. 4000 പോയിന്റുകൾ നേടുമ്പോൾ സിൽവർ കാർഡ് ഉടമകൾക്ക് AED 50 റിഡീം ചെയ്യാം.

യൂണിയൻ കോപ് ബ്രാഞ്ചുകളിലും യൂണിയൻ കോപ് ഓൺലൈൻ സ്റ്റോറിലും (സ്മാർട്ട് ആപ്) ഇ-കൊമേഴ്‌സ് വെബ്‌സ്റ്റോറിലും പോയിന്റുകൾ റിഡീം ചെയ്യാം. യൂണിയൻ കോപ് നൽകുന്ന ഡിസ്‌കൗണ്ടുകൾ ചിലപ്പോൾ 90% വരെ എത്താറുണ്ട്. ഇതോടൊപ്പം ലോയൽറ്റി കാർജുകൾ ആപ്പുമായി ബന്ധിപ്പിക്കുന്നതു വഴി ഉപയോക്താക്കൾക്ക് പർച്ചേസുകൾ ട്രാക് ചെയ്യാനും ഓൺലൈൻ ഓർഡറുകൾ നടത്താനും സ്മാർട്ട് ഇൻവോയ്‌സുകൾ നേടാനുമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP