Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നമുക്ക് അതിരാവിലെ എഴുന്നേറ്റ് ബിബിസിയുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള സ്ഥലം നോക്കാം... എവിടെയെങ്കിലും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും സൗഹ്യദവും മാനവികതയും ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ...അത് ഏത് വലിയ നേതാവാണെങ്കിലും ഞങ്ങൾ തറവാടികളായ കമ്മ്യൂണിസ്റ്റ് കുലമാടമ്പികളാകും...ഉത്തരകൊറിയിസം നീണാൾ വാഴട്ടെ; എം എ ബേബിക്കെതിരെ സൈബറാക്രമണം മുറുകുമ്പോൾ പ്രതികരിച്ചു ഹരീഷ് പേരടി

നമുക്ക് അതിരാവിലെ എഴുന്നേറ്റ് ബിബിസിയുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള സ്ഥലം നോക്കാം... എവിടെയെങ്കിലും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും സൗഹ്യദവും മാനവികതയും ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ...അത് ഏത് വലിയ നേതാവാണെങ്കിലും ഞങ്ങൾ തറവാടികളായ കമ്മ്യൂണിസ്റ്റ് കുലമാടമ്പികളാകും...ഉത്തരകൊറിയിസം നീണാൾ വാഴട്ടെ; എം എ ബേബിക്കെതിരെ സൈബറാക്രമണം മുറുകുമ്പോൾ പ്രതികരിച്ചു ഹരീഷ് പേരടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നടൻ ഹരീഷ് പേരടിയുടെ 'ദാസേട്ടന്റെ സൈക്കിൾ' എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചതിന്റെ പേരിൽ പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിക്കെതിരെ സൈബർ ആക്രമണം തുടരുന്നതിനിടെ വിഷയത്തിൽ പ്രതികരിച്ച് ഹരീഷ് പേരടി. പാർട്ടിയേയും നേതാക്കളേയും വിമർശിക്കുന്ന ഹരീഷ് പേരടിയുടെ പോസ്റ്റർ പങ്കുവെക്കുന്നത് ശരിയല്ലെന്ന ഇടത് സൈബർ പോരാളികളുടെ വിമർശനത്തിനാണ് നടൻ മറുപടിയുമായി രംഗത്ത് വന്നത്.

ഇടത് നേതക്കൾ മുന്നോട്ട് വയ്ക്കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യവും മാനവികതയുമല്ലാതെ വെറെ എവിടെയെങ്കിലും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും സൗഹ്യദവും മാനവികതയും ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അത് വലിയ നേതാവാണെങ്കിലും കമ്മ്യൂണിസ്റ്റ് കുലമാടമ്പികളാകുമെന്നാണ് ഹരിഷ് പേരടി മറുപടി നൽകുന്നത്. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ഇടത് സൈബർ സഖാക്കളുടെ വിമർശനങ്ങൾക്ക് ഹരീഷ് പേരടി മറുപടി നൽകിയത്.

'നമുക്ക് അതിരാവിലെ എഴുന്നേറ്റ് BBC യുടെ ഡോക്യൂമെൻട്രി പ്രദർശിപ്പിക്കാനുള്ള സ്ഥലം നോക്കാം...ആവിഷ്‌ക്കാര സ്വാതന്ത്ര്യം പുത്തോ എന്നും സഹിഷ്ണുത പൂവിട്ടോ എന്നും നോക്കാം....അവിടെ വെച്ച് ഞങ്ങൾ നിങ്ങൾക്ക് മാനവികത വിളമ്പും ...അതും തിന്ന് ഒരക്ഷരം മിണ്ടാതെ ഏമ്പക്കം വിട്ട് സ്തുതി പാട്ടും പാടി പോയ്‌ക്കോണം..അതല്ലാതെ വെറെ എവിടെ യെങ്കിലും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും സൗഹ്യദവും മാനവികതയും ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ...അത് ഏത് വലിയ നേതാവാണെങ്കിലും ഞങ്ങൾ തറവാടികളായ കമ്മ്യൂണിസ്റ്റ് കുലമാടമ്പികളാകും...ഉത്തരകൊറിയിസം നീണാൾ വാഴട്ടെ'. പുതിയ സിനിമയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഹരീഷ് പേരടി കുറിച്ചു.

ഹരീഷ് പേരടിയുടെ 'ദാസേട്ടന്റെ സൈക്കിൾ' എന്ന സിനിമയുടെ പോസ്റ്റർ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചതിൽ വിശദീകരണവുമായി എം.എ. ബേബി നേരത്തെ രംഗത്ത് വന്നിരുന്നു. ഹരീഷ് പേരടിയുമായുള്ള സൗഹൃദമാണ് പോസ്റ്റർ റിലീസിന് കാരണമെന്നാണ് വിശദീകരണം. ഇടതുപക്ഷ വിരുദ്ധന്റെ സിനിമയ്ക്ക് എന്തിന് പ്രചരണമെന്ന വിമർശനങ്ങളോടാണ് പ്രതികരണം.

ചലച്ചിത്രനിർമ്മാതാവായുള്ള തന്റെ ആദ്യസംരംഭത്തിന്റ പോസ്റ്റർ റിലീസ് ചെയ്യണമെന്ന് ഹരീഷ് അഭ്യർത്ഥിച്ചതിനാലാണ് പോസ്റ്റ് ചെയ്തതെന്ന് എം.എ. ബേബി പറഞ്ഞു. ആന്ധ്രയിലെ വിജയവാഡയിലാണെന്നു പറഞ്ഞപ്പോൾ പ്രശ്‌നമില്ല, ഫേസ്‌ബുക്കിൽ മതിയെന്നറിയിക്കുകയായിരുന്നുവെന്ന് ഹരീഷ് പേരടി പറഞ്ഞതായി അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. ജോയ് മാത്യുവിന്റെ പടത്തിന്റെ പോസ്റ്റർ കൂടി സഖാവ് റിലീസ് ചെയ്യണമെന്ന് ചിലർ പരിഹസിച്ചു. മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും വിമർശിച്ചും നിരവധിപ്പേർ രംഗത്തെത്തിയിട്ടുണ്ട്. ചിലർ കുറിപ്പിനു താഴെ നികുതിവർധനയിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരിനേയും ഇടതുപക്ഷത്തേയും മുഖ്യമന്ത്രിയേയും സമൂഹ മാധ്യമങ്ങളിൽ നിരന്തരം വിമർശിക്കുന്നയാളാണ് ഹരീഷ് പേരടി. പല വിമർശനങ്ങളും സമീപകാലത്ത് വിവാദമാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഹരീഷ് പേരടിയുടെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചതാണ് ഒരുവിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ കടുത്ത ഭാഷയിലാണ് കമന്റുകൾ വരുന്നത്. സാധാരണ പാർട്ടി പ്രവർത്തകർക്ക് മാത്രമല്ല, പോളിറ്റ് ബ്യൂറോ അംഗങ്ങൾക്കുകൂടി പാർട്ടി ക്ലാസ് കൊടുക്കേണ്ട അവസ്ഥയാണ് എന്നടക്കമുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

'ബേബി സഖാവൊക്കെ രാഷ്ട്രീയ വിദ്യാഭ്യാസം നേടിയ ആൾക്കാരാണ്.. അതുകൊണ്ട് ഇങ്ങനൊക്കെ ചെയ്തു കളയും... അവർക്ക് പാർട്ടിയെ പറഞ്ഞാൽ വേദന കുറവാണ്.. നമുക്ക് ആ വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് നമ്മൾ പാർട്ടിക്കെതിരെ ആരെന്തു പറഞ്ഞാലും നമുക്ക് വേദനിക്കും നമ്മൾ പ്രതിരോധം തീർക്കും'- ഒരു കമന്റ് ഇങ്ങനെ.

 


'എന്റെ അച്ഛനെ പോലെയുള്ള രക്തസാക്ഷികളുടെ ജീവനും ജീവിതവും ആണ് പാർട്ടിയുടെ മുന്നോട്ടുപോക്കിനുള്ള ഊർജ്ജം എന്നൊക്കെ നാഴികക്ക് നാല്പതുവട്ടം പറയുന്നതൊക്കെ വെറും വാക്കാണോ സഖാവേ ,പാർട്ടിയുടെ പരമോന്നത പദവിയിൽ ഇരിക്കുന്ന സഖാവിനെ പോലുള്ളവർ തന്നെ എന്തിന്റെ പേരിലായാലും ഇതുപോലുള്ള പാർട്ടി വിരുദ്ധന്മാരെ സപ്പോർട്ട് ചെയ്യുമ്പോൾ അവരുടെ രക്തസാക്ഷിത്വം ഒക്കെ വെറുതെ ആയിപോയോ എന്ന് ചിന്തിക്കേണ്ടിവരും രക്തസാക്ഷികൾ ആയവരുടെ മക്കളായ നമ്മളെ പോലുള്ളവർക്ക്'- മറ്റൊരാൾ കമന്റ് ചെയ്തു.



'ഇനി ആ ജോയ് മാത്യുവിന്റെ ഒരു പോസ്റ്റ് ഉണ്ട് പുതിയത്.. അതൂടെ ഒന്ന് ഷെയർ ചെയ്താൽ തികയും... ഞങ്ങൾക്കൊന്നും അക്കാദമിക് രാഷ്ട്രീയ വിദ്യാഭ്യാസം ഇല്ലാത്തോണ്ട് പാർട്ടിക്കെതിരെ കുരയ്ക്കുന്ന പേരാടിയെയും ജോയിയെയും പോലുള്ള നാറികളെ താങ്ങി നടക്കുന്നില്ല..'- വേറൊരാൾ കുറിച്ചു.



മറ്റൊരു കമന്റ്- 'ലോക്സഭാ ഇലക്ഷനിൽ തോറ്റപ്പോൾ നിയമസഭയിൽ വരാതെ പിണങ്ങിയിരുന്നപ്പോൾ മനസ്സിലായതാണ് സഖാവിന്റെ അപക്വത. തുടരൂ'

എം.എ. ബേബിയുടെ വിശദീകരണം:

'ദാസേട്ടന്റെ സൈക്കിൾ' എന്ന മലയാളസിനിമയുടെ പോസ്റ്റർ അതിന്റെ നിർമ്മാതാവിന്റെ അഭ്യർത്ഥനപ്രകാരം ഞാനെന്റെ ഫേസ്‌ബുക്കിൽ പങ്കുവക്കുകയുണ്ടായി. 'ഇടതുപക്ഷവിരുദ്ധന്റെ' സിനിമയ്ക്ക് ഞാനെന്തിനു പ്രചാരണം നൽകുന്നു എന്നചോദ്യം സാമൂഹ്യമാധ്യമങ്ങളിൽ പലരും ഉയർത്തിയത് എനിക്ക് ചിലസുഹൃത്തുക്കൾ അയച്ചുതരികയുണ്ടായി. ജയപ്രകാശ് കുളൂരിന്റെ 'അപ്പുണ്ണികളുടെ റേഡിയോ' എന്ന ഒരു നാടകമാണ് അപ്പുണ്ണി ശശി, ഹരീഷ് പേരടി എന്നീ നടന്മാരുമായി എനിക്കുള്ള സൗഹൃദം ഉറപ്പിച്ചത്. അതിപ്രഗൽഭരായ ആരണ്ടുനടന്മാരും പുതിയ ഉയരങ്ങൾ കീഴടക്കുന്നുവെന്ന് കേൾക്കാനല്ലാതെ അവരുടെ ചലച്ചിത്രജീവിതം സിനിമകണ്ട് വിലയിരുത്താൻ എനിക്ക് അവസരം കിട്ടിയില്ല.

അങ്ങനെയിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഹരീഷിന്റെ അഭ്യർത്ഥന: ചലച്ചിത്രനിമാതാവായി തന്റെ ആദ്യസംരഭത്തിന്റ പോസ്റ്റർ ഒന്നു റിലീസ് ചെയ്യണം. 12 ന് ആന്ധ്രയിലെ വിജയവാഡയിലാണെന്നു പറഞ്ഞപ്പോൾ പ്രശ്‌നമില്ല; ഫേസ്‌ബുക്കിൽമതി എന്നറിയിച്ചു. ഇതാണ് സംഭവിച്ചത്.

എനിക്കും എന്റെ പാർട്ടിക്കും യോജിക്കാൻ കഴിയാത്ത കാര്യങ്ങൾ ഹരീഷ് പറഞ്ഞിട്ടുണ്ടെങ്കിൽ ; അദ്ദേഹം നിർമ്മിക്കുന്ന സിനിമയുടെ പോസ്റ്റർ എന്റെ ഫേസ്‌ബുക്കിൽ വന്നതോടെ, അത്തരം നിലപാടുകൾക്ക് ഞാൻ അംഗീകാരം കൊടുത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല. സങ്കുചിതമായ കക്ഷിരാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി കലാസാഹിത്യമേഖലകളിൽ വിമർശനപരമായസഹകരണം വിശാലാടിസ്ഥാനത്തിൽ സാദ്ധ്യമാവണം എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP