Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബംഗ്ലൂരുവിലെ ചികിൽസയ്ക്ക് ഉമ്മൻ ചാണ്ടിയുടെ ആരോഗ്യം റെഡി; നിംസ് ആശുപത്രിയിലെ ഡോക്ടർമാരും മെഡിക്കൽ ബോർഡും ആശുപത്രി മാറ്റുന്നതാണ് ഉചിതമെന്ന നിലപാടിൽ; ഇനി തീരുമാനം എടുക്കേണ്ടത് മുൻ മുഖ്യമന്ത്രിയുടെ കുടുംബം; തുടർ ചികിൽസയ്ക്ക് ഉമ്മൻ ചാണ്ടിയും സന്നദ്ധത അറിയിച്ചെന്ന് ഡോക്ടർ; ന്യുമോണിയാ ചികിൽസ പൂർണ്ണ വിജയം

ബംഗ്ലൂരുവിലെ ചികിൽസയ്ക്ക് ഉമ്മൻ ചാണ്ടിയുടെ ആരോഗ്യം റെഡി; നിംസ് ആശുപത്രിയിലെ ഡോക്ടർമാരും മെഡിക്കൽ ബോർഡും ആശുപത്രി മാറ്റുന്നതാണ് ഉചിതമെന്ന നിലപാടിൽ; ഇനി തീരുമാനം എടുക്കേണ്ടത് മുൻ മുഖ്യമന്ത്രിയുടെ കുടുംബം; തുടർ ചികിൽസയ്ക്ക് ഉമ്മൻ ചാണ്ടിയും സന്നദ്ധത അറിയിച്ചെന്ന് ഡോക്ടർ; ന്യുമോണിയാ ചികിൽസ പൂർണ്ണ വിജയം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില പൂർണമായി മെച്ചപ്പെട്ടുവെന്ന് ഡോ. മഞ്ജു തമ്പി. ഉമ്മൻ ചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റുന്നതിന് പ്രശ്നമില്ല. സർക്കാർ മെഡിക്കൽ ബോർഡ് ആശുപത്രിയിലെത്തിയെന്നും കുടുംബാംഗങ്ങളെ വിവരം അറിയിച്ചുവെന്നും ഡോ. മഞ്ജു തമ്പി പറഞ്ഞു. തുടർ ചികിത്സയുടെ കാര്യം ഉമ്മൻ ചാണ്ടിയെയും അറിയിച്ചിട്ടുണ്ട്. എങ്ങനെ കൊണ്ടുപോകണമെന്ന് കുടുംബാംഗങ്ങളാണ് തീരുമാനിക്കേണ്ടത്. ആശുപത്രി എന്ത് സഹായവും ചെയ്തുനൽകും. അദ്ദേഹത്തിന് ന്യുമോണിയ പൂർണമായി മാറി. തുടർ ചികിത്സയ്ക്ക് പോകണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞുവെന്നും കൂടുതൽ കാര്യങ്ങൾ കുടുംബാംഗങ്ങൾ തീരുമാനിച്ച് അറിയിക്കുമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

48-മണിക്കൂറായി ശ്വസന സഹായിയുടെ സഹായമില്ലാതെയാണ് ഉമ്മൻ ചാണ്ടിയുടെ ചികിൽസ. ശ്വാസം മുട്ടൽ പൂർണ്ണമായും മാറി. സാധാരണ നിലയിലേക്ക് ഉമ്മൻ ചാണ്ടിയും മാറി. കുടുംബാംഗങ്ങളുമായി സംസാരിക്കുന്നുണ്ട്. രാവിലെ പത്രവും വായിക്കും. ന്യുമോണിയ ബാധിച്ചാണ് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ഉമ്മൻ ചാണ്ടി എത്തിയത്. മെഡിക്കൽ കോളേജിലെ വിവിധ വകുപ്പുകളിലെയും ആർ.സി.സിയിലെയും ഡോക്ടർമാരുൾപ്പെട്ട പ്രത്യേക മെഡിക്കൽ ബോർഡ് ഇന്നലെ അദ്ദേഹത്തെ പരിശോധിച്ചിരുന്നു. അതിന് ശേഷമാണ് ബംഗ്ലൂരുവിലെ തുടർ ചികിൽസയ്ക്ക് പോകാൻ അനുമതി നൽകിയത്. ഇക്കാര്യത്തിൽ കുടുംബം ഉടൻ തീരുമാനമെടുക്കും.

ഉമ്മൻ ചാണ്ടിയുടെ അണുബാധ കഴിഞ്ഞ ദിവസം തന്നെ നിയന്ത്രണ വിധേയം ആയിട്ടുണ്ട്. ബൈപാപ്പ് ഉപകരണത്തിന്റെ സഹായമില്ലാതെയാണ് രണ്ടു ദിവസമായി ഉമ്മൻ ചാണ്ടി ഉറങ്ങിയത്. ന്യുമോണിയയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. ഈ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ വിവരങ്ങൾ ബംഗ്ലൂരുവിലെ ഡോക്ടറെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ക്യാൻസർ തുടർ ചികിൽസയ്ക്ക് ഉമ്മൻ ചാണ്ടി സജ്ജമാണെന്ന സന്ദേശമാണ് ബംഗ്ലൂരുവിലേക്ക് കൈമാറിയത്. അണുബാധയിൽ കുറവുണ്ടായതോടെ ശ്വസിക്കാനുള്ള ബുദ്ധിമുട്ട് കുറഞ്ഞു. ഈ സാഹചര്യത്തിലാണ് ബൈപാപ്പിൽ നിന്നും ഉമ്മൻ ചാണ്ടിയെ മാറ്റിയത്.

ഉപകരണങ്ങളുടെ സഹായമില്ലാതെ ഉമ്മൻ ചാണ്ടിക്ക് ശ്വസിക്കാൻ കഴിയുന്നുവെന്നത് അതിവേഗ ചികിൽസാ പുരോഗതിയാണ്. ആന്റി ബയോട്ടിക്കുകളോട് കൃത്യമായി തന്നെ ശരീരം പ്രതികരിച്ചതാണ് ഈ സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ബംഗ്ലൂരുവിൽ കാൻസർ ചികിൽസയ്ക്കുള്ള ആരോഗ്യാവസ്ഥയിലേക്ക് ഉമ്മൻ ചാണ്ടി മടങ്ങിയെത്തി. വെന്റിലേറ്ററിൽ പ്രവേശിപ്പിക്കാതെ തന്നെ ഉമ്മൻ ചാണ്ടിയുടെ ശ്വാസ സംബന്ധമായ പ്രശ്നങ്ങളെ മറികടക്കാൻ നിംസ് ആശുപത്രിയിലെ ചികിൽസയ്ക്ക് കഴിഞ്ഞു.

യന്ത്രത്തിന്റെ സഹായമില്ലാതെ തന്നെ രക്തത്തിലെ ഓക്സിജൻ അളവ് സാധാരണ പോല നിലനിൽക്കുന്നുണ്ട്. കുടുംബാംഗങ്ങളോടും മെഡിക്കൽ സംഘത്തോടും സാധാരണ നിലയിൽ സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബംഗ്ലൂരിലെ ആശുപത്രിയിലേക്ക് തുടർ ചികിൽസയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഇമെയിൽ അയച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ന്യൂറോളജി വിഭാഗം മേധാവി ഡോ. തോമസ് ഐപ്പ്, ഇ.എൻ.ടി. വിഭാഗം മേധാവി ഡോ. എം.വേണുഗോപാൽ, മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. എസ്.ശ്രീനാഥ്, ആർ.സി.സി. സർജിക്കൽ ഓങ്കോളജി അഡീഷണൽ പ്രൊഫസർ ഡോ. ഷാജി തോമസ്, റേഡിയേഷൻ ഓങ്കോളജി അഡീഷണൽ പ്രൊഫസർ ഡോ. രജനീഷ് കുമാർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് റെസ്പിറേറ്ററി മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ഡോ. കിരൺ വിഷ്ണു എന്നിവരാണ് ഉമ്മൻ ചാണ്ടിയെ പരിശോധിക്കുന്ന മെഡിക്കൽ ബോർഡിലുള്ളത്.

ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണവുമായി സഹോദരൻ അലക്സ് വി.ചാണ്ടി രംഗത്തെത്തിയിരുന്നു. ചികിത്സ നടത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അലക്സ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ മുതിർന്ന നേതാക്കളായ എ.കെ ആന്റണിയും എം.എം ഹസനും ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരത്തെ വീട്ടിലെത്തി സന്ദർശിച്ചു. പിന്നാലെയാണ് ഉമ്മൻ ചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലേക്ക് മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP