Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണൂരിൽ യുവദമ്പതിമാർ മരിക്കാനിടയായ കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലം; കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിന് ഉപയോഗിക്കുന്ന സ്പ്രേയും തീ ആളിപടരാൻ കാരണമായി; ആർടിഒ അന്വേഷണം പൂർത്തിയാക്കി; രാസപരിശോധനാ ഫലം വൈകുന്നു; കള്ളക്കഥകൾ പൊളിയുമ്പോൾ

കണ്ണൂരിൽ യുവദമ്പതിമാർ മരിക്കാനിടയായ കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലം; കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിന് ഉപയോഗിക്കുന്ന സ്പ്രേയും തീ ആളിപടരാൻ കാരണമായി; ആർടിഒ അന്വേഷണം പൂർത്തിയാക്കി; രാസപരിശോധനാ ഫലം വൈകുന്നു; കള്ളക്കഥകൾ പൊളിയുമ്പോൾ

അനീഷ് കുമാർ

കണ്ണൂർ:കണ്ണൂരിൽ യുവദമ്പതിമാർ മരിക്കാനിടയായ കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമാണെന്ന് പ്രത്യേക അന്വേഷണ സംഘവും കണ്ടെത്തി. തീ ആളിപടരാൻ ഇടയാക്കിയത് കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിന് ഉപയോഗിക്കുന്ന സ്പ്രേയുമാകാമെന്നു കണ്ണൂർ ആർ ടി ഒ വിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

അതേ സമയം കാറിൽ നിന്ന് കിട്ടിയ മറ്റു വസ്തുക്കളുടെ രാസപരിശോധന ഫലം പുറത്ത് വന്നിട്ടില്ല. ഫെബ്രുവരി രണ്ടിനായിരുന്നു കണ്ണൂർ ജില്ലാആശുപത്രിക്ക് സമീപം അപകടം ഉണ്ടായത്.അപകടത്തിൽ കുറ്റിയാട്ടൂർ സ്വദേശികളായ പ്രജിത്ത് ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. പൂർണ ഗർഭിണിയായ റീഷയെ പ്രസവ വേദനയെ തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ അഡ്്മിറ്റു ചെയ്യാൻകൊണ്ടു വരുമ്പോഴാണ് കാറിൽ നിന്നും തീആളിപടർന്നത്. മാരുതി എസ്പ്രസോ കാറാണ് കത്തിയത്.

ജില്ലാ ആശുപത്രിയിലെത്തുന്നതിനു തൊട്ടുമുൻപാണ് അൻപതു മീറ്റർ ദൂരത്തുനിന്നായി തീ ആളിപടർന്നത്. കാറിന്റെ പിൻസീറ്റിലുണ്ടായി്രുന്ന കെ.കെ വിശ്വനാഥൻ, ഭാര്യ ശ്യാമള, വിശ്വനാഥന്റെ സഹോദരന്റെ ഭാര്യ സജ്ന, റീഷയുടെ മകൾ ശിവപാർവതി എന്നിവർ അപകടത്തിൽ നിന്നും അത്ഭുതകരമായിരക്ഷപ്പെട്ടു. അപകടത്തിന് കാരണമായത് കാറിന്റെ മുൻസീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ നിറച്ച കുപ്പികളാണെന്ന അഭ്യൂഹം പരന്നിരുന്നുവെങ്കിലും കുപ്പിവെള്ളമാണ് സൂക്ഷിച്ചതെന്ന വിശദീകരണവുമായി കുടുംബം രംഗത്തുവന്നതോടെ ഈ വാദം പൊളിഞ്ഞു.

മോട്ടോർ വാഹനവകുപ്പ് നടത്തിയ വാഹനപരിശോധനയിലും അപകടകരാണമായത് ഷോർട്ട് സർക്യൂട്ടാണെന്ന് കണ്ടെത്തിയിരുന്നു. കാറിലുണ്ടായിരുന്ന എക്സ്ട്രാഫിറ്റിങ്സും അപകടത്തിന്് കാരണമായിട്ടുണ്ടെന്നു അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. എന്നാൽ കാറിൽ നിന്നും കിട്ടിയ മറ്റു വസ്്്്തുക്കളുടെ രാസപരിശോധനാഫലം ഇനിയും ലഭിക്കാത്തതിനാൽ അന്തിമ റിപ്പോർട്ട് ഇതുവരെയായിട്ടില്ലെന്നാണ് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

കണ്ണൂർ ജില്ലാ ആശുപത്രിക്കു മുൻപിൽ വെച്ചു ദമ്പതികൾ ഓടുന്ന കാറിനു തീപിടിച്ചു ദമ്പതികൾ അതിദാരുണമായി വെന്തുമരിച്ച സംഭവത്തിൽ മനുഷ്യാവകാശകമ്മിഷനും റിപ്പോർട്ട് തേടിയിരുന്നു. കണ്ണൂർ ഫയർഫോഴ്്സ് ഓഫീസിനു തൊട്ടടുത്താണ് അപകടമുണ്ടായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP