Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിരവധി പശുക്കൾ ചത്തു; കാസർകോട് ജില്ലയിലെ കന്നുകാലികൾക്ക് ചർമ്മമുഴ രോഗം വ്യാപിക്കുന്നു

നിരവധി പശുക്കൾ ചത്തു; കാസർകോട് ജില്ലയിലെ കന്നുകാലികൾക്ക് ചർമ്മമുഴ രോഗം വ്യാപിക്കുന്നു

സ്വന്തം ലേഖകൻ

കാസർകോട് : കാസർകോട് ജില്ലയിൽ കന്നുകാലികളിൽ ചർമ്മമുഴ രോഗം വ്യാപിച്ചതോടെ പ്രതിസന്ധിയിലായി ക്ഷീര കർഷകർ. ഉദുമ, ബന്തടുക്ക എന്നിവിടങ്ങളിൽ രോഗം ബാധിച്ച് നിരവധി പശുക്കൾ ചത്തു.

ലംപി സ്‌കിൻ ഡിസീസ് അഥവാ ചർമ്മ മുഴ രോഗം കന്നുകാലികളിൽ പടർന്നതോടെ പാൽ ഉത്പാദനത്തിൽ നിന്നുള്ള വരുമാനം കൊണ്ട് മാത്രം ജീവിക്കുന്നവരാണ് പ്രതിസന്ധിയിലായത്. ശരീരത്തിൽ കുരുക്കളുണ്ടായി അവ പൊട്ടിയൊലിക്കുന്നതാണ് രോഗം. ശക്തമായ പനിയുമുണ്ടാകും.ബന്തടുക്കയിലും ഉദുമയിലും നിരവധി കന്നുകാലികളിൽ രോഗം കണ്ടെത്തി. അനേകം പശുക്കൾ ചത്തു. പശുക്കളുടെ പാലുൽപാദനവും പ്രത്യുൽപാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയ്ക്കുന്നതാണ് ചർമ്മമുഴ രോഗം.

വാക്‌സിനേഷൻ ഡ്രൈവുമായി മൃഗസംരക്ഷണ വകുപ്പ് രംഗത്തുണ്ട്. ഇതിനകം 12,328 കന്നുകാലികൾക്ക് ജില്ലയിൽ വാക്‌സിൻ നൽകിയിട്ടുണ്ട്. വൈറസ് മൂലമുള്ള രോഗമായതുകൊണ്ട് തന്നെ അസുഖം വന്നതിന് ശേഷം വാക്‌സിൻ എടുത്തതുകൊണ്ട് കാര്യമില്ല. ആരോഗ്യമുള്ള ഉരുക്കൾക്ക് എത്രയും വേഗം കുത്തിവെപ്പെടുക്കാൻ ശ്രദ്ധിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ നിർദേശിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP