Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുലിഭീഷണി: പാലുകാച്ചിയിൽ കണ്ണൂർ ഡിഎഫ് ഒ പി. കാർത്തിക് സന്ദർശനം നടത്തി; എത്രയും വേഗം പുലിയെ പിടികൂടണമെന്ന് നാട്ടുകാർ

പുലിഭീഷണി: പാലുകാച്ചിയിൽ കണ്ണൂർ ഡിഎഫ് ഒ പി. കാർത്തിക് സന്ദർശനം നടത്തി; എത്രയും വേഗം പുലിയെ പിടികൂടണമെന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ

കണ്ണൂർ: പുലി പശുക്കിടാവിനെ കൊന്നുഭക്ഷിച്ച കൊട്ടിയൂർ പാലുകാച്ചിയിൽ കണ്ണൂർ ഡിഎഫ് ഒ പി. കാർത്തിക് സന്ദർശനം നടത്തി. തിങ്കളാഴ്ച കൊട്ടിയൂർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ഡി എഫ് ഒയുടെ ഓഫീസിൽ എത്തി എത്രയും വേഗം പുലിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി എഫ് ഒ സ്ഥലം സന്ദർശിച്ചത്. ഡി എഫ് ഒ എത്തുന്നത് അറിഞ്ഞതോടെ ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്ത് എത്തിയിരുന്നു.

പുലികളെ എത്രയും വേഗം പിടികൂടി ജനവാസമേഖലയിൽ നിന്ന് ഒഴിവാക്കി ജനങ്ങൾക്ക് സമാധനപരമായി തൊഴിൽ ചെയ്തു ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ജനപ്രതിനിധികളും നാട്ടുകാരും ഡി എഫ് ഒയോടു ആവശ്യപ്പെട്ടു. ജനങ്ങളുടെ ഭീതി മാറ്റാനായി സ്ഥലത്ത് പെട്രോളിങ് നടത്തുന്നുണ്ട്. അത് തുടരാനും തീരുമാനിച്ചിട്ടുള്ളതായി ഡി എഫ് ഒ അറിയിച്ചു. നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ച് സി സി എഫിനും, ചീഫ് വൈൽഡ് ലൈഫ് വാർഡനും റിപ്പോർട്ട് നൽകിയിട്ടുണ്ട്.

പുലികളെ പിടിക്കുന്നത് അനുമതി നൽകേണ്ടത് ചീഫ് വൈൽഡ് ലൈഫ് വാർഡനാണ്. അനുമതി ലഭിച്ചാൽ പുലിയെ പിടിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഡി എഫ് ഒ പറഞ്ഞു. അതേസമയം കൊട്ടിയൂരിലെ പന്ന്യാമലയിൽ ചൊവ്വാഴ്ച പുലിയെ കണ്ടതായി റബർ ടാപ്പിങ് തൊഴിലാളി പറഞ്ഞു. ചെമ്പകപ്പള്ളി സിനോജാണ് പന്ന്യാമല അംഗൻവാടിക്ക് സമീപം പുലർച്ചെ പുലിയെ കണ്ടെതായി അറിയിച്ചത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP