Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിചിത്ര ശബ്ദത്തിൽ കരഞ്ഞും അസ്വാഭാവികമായി പെരുമാറിയും പക്ഷികൾ; തുർക്കിയിൽ ഭൂകമ്പത്തിന് തൊട്ടുമുമ്പ് കലപില കൂട്ടി പക്ഷികൾ: വീഡിയോ കാണാം

വിചിത്ര ശബ്ദത്തിൽ കരഞ്ഞും അസ്വാഭാവികമായി പെരുമാറിയും പക്ഷികൾ; തുർക്കിയിൽ ഭൂകമ്പത്തിന് തൊട്ടുമുമ്പ് കലപില കൂട്ടി പക്ഷികൾ: വീഡിയോ കാണാം

സ്വന്തം ലേഖകൻ

ക്ഷിമൃഗാദികൾക്ക് പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുന്നതിനു മുൻപുതന്നെ അവ മുൻകൂട്ടി അറിയാൻ സാധിക്കുമെന്ന് പറയപ്പെടുന്നു. ഇത്തരം അവസരങ്ങളിൽ അവ വിചിത്ര ശബ്ദത്തിൽ കരയുകയും അസ്വാഭാവികമായി പെരുമാറുകയും ചെയ്തതായുള്ള റിപ്പോർട്ടുകളും പുറത്തു വരാറുണ്ട്. ഇത് ശരിവയ്ക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ തുർക്കിയിൽ നിന്നും പുറത്തുവന്നിരിക്കുന്നത്. തുർക്കിയിൽ ഭൂകമ്പം ഉണ്ടാകുന്നതിനു മുൻപായി പക്ഷികൾ അസ്വാഭാവികമായി ശബ്ദമുണ്ടാക്കുന്നതും തലങ്ങും വിലങ്ങും പറക്കുന്നതിന്റെ ദൃശ്യങ്ങൾ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്.

തുർക്കിയിലും സിറിയയിലും അനുഭവപ്പെട്ട ശക്തമായ ഭൂകമ്പത്തിന് മുന്നോടിയായും പക്ഷികൾ ഇത്തരത്തിൽ അസ്വാഭാവികമായി ശബ്ദമുണ്ടാക്കി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചാരം നേടുകയാണ്. ഒരു പ്രദേശത്ത് പക്ഷികൾ പല മരങ്ങളിലായി കൂട്ടം ചേർന്നിരിക്കുകയും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. അവ ഭയന്ന് നാലു പാടും ചിതറി പറക്കുന്നുമുണ്ട്. ഭൂകമ്പത്തിന് തൊട്ടുമുൻപുള്ള സംഭവം എന്നാണ് പോസ്റ്റിന് ഒപ്പമുള്ള കുറിപ്പിലെ വിശദീകരണം.

ഭൂകമ്പത്തെക്കുറിച്ചുള്ള വാർത്തകൾക്കൊപ്പം തന്നെ ഈ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ വളരെ വേഗം പിടിച്ചുപറ്റി. പ്രകൃതിയിലെ മറ്റു ജീവജാലങ്ങളെ നിരീക്ഷിച്ചാൽ നമുക്ക് ചുറ്റുമുണ്ടാകുന്ന മാറ്റങ്ങൾ വളരെ വേഗത്തിൽ തിരിച്ചറിയാനാകുമെന്ന് വ്യക്തമാക്കുന്ന വിഡിയോയാണ് ഇതെന്നാണ് പലരും വിശേഷിപ്പിക്കുന്നത്. ഇത്തരത്തിൽ ഒരു അപകടം വരാൻ പോകുന്നു എന്ന കാര്യം പക്ഷികളിലൂടെയും മൃഗങ്ങളിലൂടെയും പ്രകൃതി നമ്മെ അറിയിക്കുന്നതാണിതെന്നും പക്ഷേ ഈ മുന്നറിയിപ്പുകൾ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ മനുഷ്യന് സാധിക്കുന്നില്ലെന്നത് പരാജയമാണെന്നും മറ്റൊരാൾ കുറിക്കുന്നു.

അതേസമയം ഭൂകമ്പത്തിന് മുൻപായി മൃഗങ്ങളും പക്ഷികളും വിചിത്ര രീതിയിൽ പെരുമാറുന്നതായി നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ കണ്ടെത്തിയിട്ടുണ്ട് എന്ന് യുഎസിന്റെ ജിയോളജിക്കൽ സർവേ പറയുന്നു. 373 ബിസിയിൽ ഗ്രീസിൽ ഇത്തരം ഒരു സംഭവം ഉണ്ടായതായുള്ള ചരിത്രരേഖകളാണ് ഇക്കൂട്ടത്തിൽ ഏറ്റവും പഴക്കം ചെന്നത്. ഭൂകമ്പത്തിനു മുൻപായി വൈദ്യുതകാന്ത തരംഗങ്ങളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ ചില മൃഗങ്ങൾക്ക് സാധിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP