Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തെന്നിന്ത്യയിലെ രണ്ട് സൂപ്പർ സ്റ്റാറുകൾ ഒരൊറ്റ ഫ്രെയിമിൽ; വൈറലായി മോഹൻലാലിന്റെയും രജനികാന്തിന്റെയും ചിത്രം

തെന്നിന്ത്യയിലെ രണ്ട് സൂപ്പർ സ്റ്റാറുകൾ ഒരൊറ്റ ഫ്രെയിമിൽ; വൈറലായി മോഹൻലാലിന്റെയും രജനികാന്തിന്റെയും ചിത്രം

സ്വന്തം ലേഖകൻ

മോഹൻലാലും രജനീകാന്തും ഒന്നിക്കുന്ന ചിത്രമാണ് ജയിലർ. നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ, ശിവരാജ് കുമാർ എന്നിവരടങ്ങിയ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സ് നേരത്തെ പുറത്ത് വിട്ടിരുന്നു. ജയിലറിൽ ഒരു പ്രധാന വേഷമാണ് മോഹൻലാൽ കൈകാര്യം ചെയ്യുന്നത്.

ഇപ്പോഴിതാ മോഹൻലാലും രജനീകാന്തും ഒരുമിച്ചുള്ള ചിത്രം പുറത്തുവന്നിരിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ട് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ജയിലറിന്റെ ചിത്രീകരണത്തിനായി രജനീകാന്തും മലൈക്കോട്ടെ വാലിബന്റെ ഷൂട്ടിങ്ങിനായി മോഹൻലാലും രാജസ്ഥാനിലെത്തിയപ്പോൾ എടുത്ത ചിത്രമാണിത്. മലൈക്കോട്ടെ വാലിബന്റെ നിർമ്മാതാക്കളിൽ ഒരാളായ സെഞ്ചുറി കൊച്ചുമോനും ഫോട്ടോയിലുണ്ട്.

ആദ്യമായാണ് മോഹൻലാലും രജനീകാന്തും ഒരുമിച്ചൊരു സിനിമ ചെയ്യുന്നത്. ഇതിന് മുമ്പ് രജനീകാന്ത് നായകനായ ശിവാജിയിലേക്ക് മോഹൻലാലിനെ ക്ഷണിച്ചിരുന്നെങ്കിലും അത് സംഭവിച്ചില്ല. 2022 ഡിസംബറിൽ പുറത്തുവന്ന ജയിലറിന്റെ ടീസറിന് വൻ വരവേൽപ്പാണ് ലഭിച്ചത്. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷമാണ് രജിനികാന്തിന്. തമന്നയാണ് നായിക. അനിരുദ്ധ് ആണ് സംഗീത സംവിധാനം. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രം ഈ വർഷം ഏപ്രിൽ 14-ന് തിയേറ്ററുകളിലെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP