Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ നിന്നും നാലു വയസ്സുകാരിക്ക് 33 മണിക്കൂറിന് ശേഷം പുതുജീവൻ; ഗുൽ ഇനാലിൻ എന്ന കൊച്ചുമിടുക്കിയെ കണ്ടെത്തിയത് മൂന്ന് നില കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും: മരണം 5000 കടന്നു

ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ നിന്നും നാലു വയസ്സുകാരിക്ക് 33 മണിക്കൂറിന് ശേഷം പുതുജീവൻ; ഗുൽ ഇനാലിൻ എന്ന കൊച്ചുമിടുക്കിയെ കണ്ടെത്തിയത് മൂന്ന് നില കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും: മരണം 5000 കടന്നു

സ്വന്തം ലേഖകൻ

അങ്കാറ: തുർക്കിയിൽ ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ നിന്നും നാലു വയസ്സുകാരിക്ക് 33 മണിക്കൂറിന് ശേഷം പുതുജീവൻ. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ ഭൂകമ്പം നടന്ന് 33 മണിക്കൂർ പിന്നിട്ട ശേഷം നാലുവയസുകാരിയെ ജീവനോടെ കണ്ടെടുക്കുക ആയിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന കുരുന്നിനെ രക്ഷാപ്രവർത്തകർ കണ്ടെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുർക്കിയിലെ ഹതായിലാണ് രക്ഷാപ്രവർത്തകർ നാല് വയസുകാരിയെ കണ്ടെത്തിയത്. ഹതായ് പ്രവിശ്യയിലെ മൂന്ന് നില കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നാണ് ഗുൽ ഇനാലിൻ എന്ന നാലു വയസുകാരിയെ വീണ്ടെടുത്തത്. അഥേസമയം തുർക്കിയിലും അയൽരാജ്യമായ സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം അയ്യായിരം കടന്നു.

ഇതിനിടെ തുർക്കിയിൽ ദുരന്തബാധിത പ്രദേശങ്ങളിൽ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുർക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉർദുഗാൻ ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തുർക്കിയിൽ മാത്രം 3549 പേരാണ് മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 1600 ലേറെ പേർ സിറിയയിൽ മരിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം വേഗത്തിൽ നടക്കുന്നത് ഉറപ്പാക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് ഉർദുഗാൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP