Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ചു; ഹോണ്ട സിറ്റി കത്തിപ്പടർന്നു; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ചു; ഹോണ്ട സിറ്റി കത്തിപ്പടർന്നു; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് കോട്ടുളിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചു. ഇതിൽ ഡൽഹി രജിസ്ട്രേഷനിലുള്ള ഹോണ്ടസിറ്റി കാർ പൂർണമായും കത്തി നശിച്ചു. പള്ളിലക്കുന്ന് എന്ന സ്ഥലത്ത് ഇന്ന് വൈകിട്ട് 7.30ഓടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്നവർ ഇറങ്ങിയോടിയതിനാൽ വൻ അപകടം ഒഴിവായി.

രണ്ട് കാറുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ഹോണ്ടസിറ്റി കാറിലുള്ള നാലുപേരാണ് ഓടി രക്ഷപെട്ടത്. ഈ കാർ കളിപ്പൊഴിക എന്ന സ്ഥലത്ത് വച്ച് അപകടത്തിൽപ്പെട്ടതിന് ശേഷമാണ് കൂട്ടിയിടിക്കുന്നത്.

തെറ്റായ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കാർ എതിർദിശയിൽ വന്ന ഐ20യുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിക്ക് ശേഷം ഹോണ്ട സിറ്റി കത്തിപ്പടർന്നു. ഇതിനോടകം ആളുകളെത്തി മാറ്റിയതിനാൽ ഐ20യിലേക്ക് തീ അധികം പടർന്നില്ല.

കോട്ടുളി സ്വദേശിയായ ഡ്രൈവർ മാത്രമാണ് അപകടസമയം വണ്ടിയിലുണ്ടായിരുന്നത്. ഇദ്ദേഹത്തിന് പരിക്കുകളില്ലെങ്കിലും കാറിന് പിന്നിൽ വന്ന സ്‌കൂട്ടറിലെ കുട്ടിക്ക് പരിക്കേറ്റിറ്റുണ്ടെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP