Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവതിയെ പെട്രോൾ ടാങ്കിന് മുകളിൽ ഇരുത്തി ചീറിപ്പായുന്ന ബൈക്ക്; കമിതാക്കളുടെ ചുംബന രംഗം

യുവതിയെ പെട്രോൾ ടാങ്കിന് മുകളിൽ ഇരുത്തി ചീറിപ്പായുന്ന ബൈക്ക്; കമിതാക്കളുടെ ചുംബന രംഗം

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: യുവതിയെ പെട്രോൾ ടാങ്കിന് മുകളിൽ ഇരുത്തി അതിവേഗത്തിൽ ബൈക്ക് പായിച്ച് യുവാവ്. യാത്രയ്ക്കിടെ കമിതാക്കളുടെ ചുംബന രംഗവും. രാജസ്ഥാനിലെ അജ്മീറിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ

ഗതാഗത നിയമം ലംഘിച്ച് മറ്റൊരു നിരുത്തരവാദപരമായ പെരുമാറ്റത്തിന്റെ നടുക്കുന്ന വീഡിയോ വൈറലാകുന്നു. അതിവേഗത്തിൽ പായുന്ന ബൈക്കിൽ കമിതാക്കൾ ചുംബിക്കുന്ന രംഗമാണ് സോഷ്യൽമീഡിയയെ അടക്കം ഞെട്ടിച്ചത്.

യുവതി പെട്രോൾ ടാങ്കിൽ ഇരുന്ന് ബൈക്ക് ഓടിക്കുന്ന യുവാവിനെ ചുംബിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. അതിവേഗത്തിൽ ബൈക്ക് പാഞ്ഞുപോകുമ്പോഴാണ് അഭ്യാസ പ്രകടനം. വഴിയാത്രക്കാർ ഷൂട്ട് ചെയ്ത വീഡിയോയാണ് വൈറലാകുന്നത്. വീഡിയോ പുറത്തുവന്നതോടെ, ക്രിസ്ത്യൻ ഗഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കമിതാക്കൾ അജ്മീറിൽ നിന്ന് പുഷ്‌കറിലേക്ക് പോകുമ്പോഴാണ് അഭ്യാസ പ്രകടനം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP