Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷെസീനയുടേത് ആത്മഹത്യയല്ല, സി പി എം നടത്തിയ കൊലപാതകമെന്ന് ബിജെപി നേതാവ് എൻ. ഹരിദാസൻ; കെ.ടി ജയകൃഷ്ണൻ മാസ്റ്റർ വധക്കേസ് പുനരന്വേഷിക്കണമെന്നും ആവശ്യം

ഷെസീനയുടേത് ആത്മഹത്യയല്ല, സി പി എം നടത്തിയ കൊലപാതകമെന്ന് ബിജെപി നേതാവ് എൻ. ഹരിദാസൻ; കെ.ടി ജയകൃഷ്ണൻ മാസ്റ്റർ വധക്കേസ് പുനരന്വേഷിക്കണമെന്നും ആവശ്യം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കഴിഞ്ഞ ദിവസം പാനൂരിൽ മരണത്തിന് കീഴടങ്ങിയ ഷെസീനയുടെത് ആത്മഹത്യയല്ലെന്നും സർക്കാരൂം സിപിഎം മേലാളന്മാരും ചേർന്ന് നടത്തിയ കൊലപാതകമാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി. ജയകൃഷ്ണൻ മാസ്റ്ററുടെ കൊലപാതകം നേരിൽ കണ്ട ഷെസീന അവസാന നാൾ വരെ അതിന്റെ ആഘാതത്തിൽ നിന്ന് മുക്തയായിരുന്നില്ല.

ഷെസീനയെ ആത്മഹത്യയിലേക്ക് നയിച്ചത് സിപിഎം സംഘം നടത്തിയ മനുഷ്യമനസാക്ഷി മരവിച്ച ഈ അരും കൊലയാണ്. ഇത്തരത്തിൽ മാനസികമായി തകർന്ന 16 പേർ കൂടി നമ്മുടെ പൊതു സമൂഹത്തിലുണ്ട്.ശത്രു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളിൽ പോലും ആശുപത്രികളും സ്‌കൂളുകളും അക്രമിക്കുന്ന പതിവില്ല. എന്നാൽ ഐഎസ് തീവ്രവാദികളെ പോലും നാണിപ്പിക്കുന്ന തീവ്രവാദമുഖമായ സിപിഎം സംഘം ജയകൃഷ്ണൻ മാസ്റ്ററെ കൊലപ്പെടുത്തിയത് ക്ലാസ്സ് മുറിയിൽ വിദ്യാർത്ഥികളുടെ മുന്നിലിട്ടാണ്.

അന്ന് ജീവിതം താളം തെറ്റിയവരാണ് ഷെസീനയുൾപ്പടെയുള്ള വിദ്യാർത്ഥികൾ. എന്നാൽ സിപിഎം പാർട്ടി ഗ്രാമങ്ങളിലെ ഭീഷണിക്കകത്ത് ജീവിക്കുന്നവർ ഇത്തരത്തിലുള്ള മാനസികാഘാതത്തിന് കാരണക്കാരായ സിപിഎമ്മിനെതിരെ പരസ്യമായി സംസാരിക്കാൻ തയ്യാറായില്ല. അതുകൊണ്ടാണ് ഇത്തരത്തിലുള്ള മനസാക്ഷി മരവിച്ച് പോകുന്ന കൊടും ക്രൂരത പുറം ലോകമറിയാതെ പോയത്. സിപിഎം സംഘം കൊലപ്പെടുത്തിയത് ഒരു ജയകൃഷ്ണൻ മാസ്റ്ററെ മാത്രമല്ലെന്നും അന്ന് ക്ലാസ്സ് മുറിയിലുണ്ടായിരുന്ന വിദ്യാർത്ഥികളെ കൂടിയായിരുന്നുവെന്നും ഹരിദാസ് പറഞ്ഞു.

ജയകൃഷ്ണൻ മാസ്റ്ററെ കൊലപ്പെടുത്തിയ പ്രതികൾ ഇപ്പോഴും സമൂഹത്തിൽ മാന്യന്മാരായി ജീവിക്കുകയാണ്. അവരെ കൂടി നിയമത്തിന് മുന്നിലെത്തിക്കാൻ കേസിൽ തുടരന്വേഷണം നടത്തണം. സിബിഐ പോലുള്ള ഉന്നത അന്വേഷണ ഏജൻസിയെ കൊണ്ട് കേസന്വേഷിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. കേസന്വേഷണം ഉദ്യോഗസ്ഥർ അട്ടിമറിച്ചുവെന്ന ആരോപണം അന്ന് തന്നെ ഉയർന്നതാണ്.

ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ അറസ്റ്റിലായ രജീഷ് പൊലീസിന് നൽകിയ വെളിപ്പെടുത്തലിൽ കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായതാണ്. എന്നാൽ മാറിമാറി വന്ന ഇടത് വലത് സർക്കാരുകൾ കേസിൽ ഒളിച്ച് കളി നടത്തുകയായിരുന്നു. കേസിന്റെ തുടരന്വേഷണത്തിനായി നിയമപോരാട്ടം നടത്തുമെന്നും ഹരിദാസ് പറഞ്ഞു. ജില്ലാ ഉപാധ്യക്ഷൻ പി.ആർ. രാജൻ, ട്രഷറർ യു.ടി. ജയന്തൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP