Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രവാസിയുടെ ഭാര്യയെ വളച്ചെടുത്തത് ഇൻസ്റ്റാഗ്രാമിലെ ശൃംഗാരത്തിലൂടെ; ചതിയിൽ പെടുത്തി ആദ്യം ലൈംഗികമായി ഉപയോഗിച്ചു; പിന്നീട് കൂട്ടുകാർക്ക് കാഴ്‌ച്ചവെച്ചത് എം.ഡി.എം.എ നൽകി മയക്കിയതിന് ശേഷം; കൂട്ടബലാത്സംഗ കേസിൽ വീടിന്റെ ഓട് പൊളിച്ചു രക്ഷപ്പെട്ട പ്രതി പിടിയിൽ; മുഴുവൻ പ്രതികളെയും വലയിലാക്കി പൊലീസ്

പ്രവാസിയുടെ ഭാര്യയെ വളച്ചെടുത്തത് ഇൻസ്റ്റാഗ്രാമിലെ ശൃംഗാരത്തിലൂടെ; ചതിയിൽ പെടുത്തി ആദ്യം ലൈംഗികമായി ഉപയോഗിച്ചു; പിന്നീട് കൂട്ടുകാർക്ക് കാഴ്‌ച്ചവെച്ചത് എം.ഡി.എം.എ നൽകി മയക്കിയതിന് ശേഷം; കൂട്ടബലാത്സംഗ കേസിൽ വീടിന്റെ ഓട് പൊളിച്ചു രക്ഷപ്പെട്ട പ്രതി പിടിയിൽ; മുഴുവൻ പ്രതികളെയും വലയിലാക്കി പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ നൽകി മയക്കിയ ശേഷം പ്രവാസിയുടെ ഭാര്യയായ വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽ ആയിരുന്ന മുഖ്യപ്രതി മഞ്ചേരി പൊലീസിന്റെ പിടിയിൽ. മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാടൻ റിഷാദ് മൊയ്തീൻ (28)ആണ് കണ്ണൂർ പഴയങ്ങാടിയിൽ വെച്ച് പൊലീസ് പിടിയിലായത്. കേസിൽ മഞ്ചേരി മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടിൽ മുഹ്‌സിൻ (28), മണക്കോടൻ ആഷിക്ക് (25), എളയിടത്ത് വീട്ടിൽ ആസിഫ് (23) എന്നിവരെ കഴിഞ്ഞ മാസം മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

2022 ഒക്ടോബർ 28ന് മഞ്ചേരി ഇന്ത്യൻ മാളിലെ ഫ്‌ളാറ്റ് മുറിയിൽ 31 കാരിയായ വീട്ടമ്മയെ കൊണ്ടു പോയി എം.ഡി.എം.എ നൽകി ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. പുറത്തു പറഞ്ഞാൽ ഫോട്ടോ മോർഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. 2022 നവംബർ മാസത്തിൽ ഇതേ വീട്ടമ്മയെ കച്ചേരിപ്പടി ഡ്രീം റസിഡൻസിയിൽ കൊണ്ടു പോയി ബലാൽസംഗം ചെയ്തതായും മുഹമ്മദ് ആഷിക്കിനെതിരെ കേസുണ്ട്. കഴിഞ്ഞ മാസം ആറിനാണ് വീട്ടമ്മ മഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ എസ് ഐ മുഹമ്മദ് ബഷീറും സംഘവും പ്രതികളുടെ വീടുകളിലെത്തിയാണ് പ്രതികളെ പിടികൂടിയത്.

എസ് ഐ വി ജീഷ്മ, പൊലീസ് ഇൻസ്‌പെക്ടർ റിയാസ് ചാക്കീരി എന്നിവരാണ് കേസന്വേഷിച്ചത്. സ്ത്രീകൾ ലൈംഗിക ചൂഷണങ്ങൾക്ക് ഇരയാകുന്ന ദാരുണ സംഭവങ്ങൾ മാധ്യമങ്ങളിൽ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുകയും ചർച്ചയാകുകയും ചെയ്യുന്ന സാമൂഹിക പരിതസ്ഥിതിയിൽ കുടുംബവുമായി കഴിഞ്ഞ് വരുന്ന സ്ത്രീയെ മയക്കുമരുന്നു നൽകി പീഡിപ്പിച്ച പ്രതി നിയമത്തിന്റെ ഒരു പരിഗണനയും അർഹിക്കുന്നില്ലെന്ന് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

കേസിൽ പൊലീസ് വീട് വളഞ്ഞതോടെ വീടിന്റെ മേൽക്കൂരയുടെ ഓട് പൊളിച്ചു രക്ഷപ്പെട്ട പ്രതിയെ പൊലീസിനു പിടികൂടാൻ സാധിച്ചിരുന്നില്ല. റിഷാദിന്റെ മെബൈൽഫോൺ സ്വിച്ച് ഓഫ്് ആയിരുന്നു. സംഭവ സമയത്ത് പ്രതിയുടെ വീട്ടിലുണ്ടായിരുന്ന പിതാവിനെ പൊലീസ് ചോദ്യംചെയ്തിരുന്നു. കേസിലെ മൂന്നുപ്രതികളെ പൊലീസ് കയ്യോടെ പിടികൂടിയെങ്കിലും പറക്കാടൻ റിഷാദ് പൊലീസ് വീടു വളഞ്ഞതോടെ വീടിന്റെ മേൽക്കൂരയുടെ ഓട് പൊളിച്ച് രക്ഷപ്പെടുകയായിരുന്നു.

കൊടുംക്രൂരതയുടെ കഥകളാണ് ഈകേസിനു പിന്നിൽ നടന്നത്. താടിയും മുടിയും വളർത്തി ഇൻസ്റ്റഗ്രാമിൽ വന്നു വീട്ടമ്മയോട് ശൃംഗാരം തുടങ്ങിയത് 28കാരനായ മഞ്ചേരി മുള്ളമ്പാറ സ്വദേശി തെക്കുംപുറം വീട്ടിൽ മുഹ്‌സിനാണ്. ആദ്യമെല്ലാം അകൽച്ചപാലിച്ച യുവതി പിന്നീട് സൗഹൃദത്തിലായി. കുഞ്ഞുങ്ങളുള്ള യുവതിയുടെ ഭർത്താവ് പ്രവാസിയാണ്. ഇതുകൊണ്ടുതന്നെ രാത്രി സമയത്തെല്ലാം ആദ്യം ഇടതടവില്ലാതെ മെസ്സേജുകളയച്ചു. പിന്നീട് ഫോൺവിളിയായി അടുപ്പവും വളർന്നതോടെയാണു പ്രതി തനിസ്വരൂപം പുറത്തെടുക്കാൻ തുടങ്ങിയത്്.

യുവതിയെ ആദ്യം സ്വന്തമായും പിന്നീട് സുഹുത്തുക്കൾക്കും കാഴ്‌ച്ചവെച്ചത് എം.ഡി.എം.എ നൽകി മയക്കിയശേഷമായിരുന്നു. ഇത്തരത്തിൽ തനിക്കു അഞ്ചുതവണയോളം എം.ഡി.എം.എ നൽകിയതായാണ് യുവതി പൊലീസിനു നൽകിയ മൊഴി. ഇത് എം.ഡി.എം.എ ആണെന്നുപോലും ഇവർക്കു അറിയില്ലായിരുന്നു. കഴിഞ്ഞ ശേഷം ഉണ്ടായ മാറ്റങ്ങൾ കാരണം സംഭവം മയക്കുമരുന്നാണെന്ന് പിന്നീട് മനസ്സിലായെന്നും യുവതി മൊഴി നൽകി.

വീട്ടുകാർ സംഭവം അറിഞ്ഞതോടെ സഹോദരന്റെകൂടെ വന്നാണു യുവതി പൊലീസിൽ പരാതി നൽകിയത്. യാതൊരു കാരണവശാലും കേസിൽനിന്നും പിന്മാറില്ലെന്നും ഏതറ്റംവരെയും പോയി പ്രതികൾക്കു ശിക്ഷ വാങ്ങിച്ചു നൽകുമെന്ന നിലപാടിലാണിപ്പോർ ഇവരുടെ വീട്ടുകാരും. ഭർത്താവും വീട്ടുകാരുമെല്ലാം കേസുമായി സഹകരിക്കുന്നുണ്ട്. മറ്റൊരു സ്ത്രീക്കും സമാനമായ അനുഭവം ഉണ്ടാകാൻ പാടില്ലെന്നും ഇവർ പറയുന്നു.

മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിന്റെ നിർദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്‌പി പി. അബ്ദുൽ ബഷീറിന്റെ മേൽനോട്ടത്തിൽ മഞ്ചേരി സിഐ റിയാസ് ചാക്കീരി, എസ്ഐ സുജിത്. ആർ.പി, സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ,മുഹമ്മദ് സലീം പൂവത്തി, എൻ.എം. അബ്ദുല്ല ബാബു, , കെ.കെ. ജസീർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP