Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓൺലൈനിൽ റമ്മി കളിച്ച് നഷ്ടമായത് മൂന്നര ലക്ഷം രൂപ: മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തു

ഓൺലൈനിൽ റമ്മി കളിച്ച് നഷ്ടമായത് മൂന്നര ലക്ഷം രൂപ: മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ

പാലക്കാട്: ഓൺലൈനിൽ റമ്മി പണം നഷ്ടമായതിന്റെ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി. പാലക്കാട് പനങ്ങാട്ടിരി സ്വദേശി ഗിരീഷാണ് ജീവനൊടുക്കിയത്. റമ്മികളിയിലൂടെ മൂന്ന് ലക്ഷത്തോളം രൂപയാണ് ഗിരീഷിന് നഷ്ടമായത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.

വീട്ടിൽ തുങ്ങി മരിച്ച നിലയിലാണ് ഗിരീഷിനെ കണ്ടെത്തിയത്. തൃശൂരിലെ കോളേജ് ലാബ് ടെക്നീഷ്യനായിരുന്നു ഗിരീഷ്. ഓൺലൈനിൽ റമ്മികളിയിലൂടെ മൂന്ന് ലക്ഷത്തോളം രൂപ നഷ്ടമായെന്നും സ്വർണ്ണാഭരണങ്ങൾ അടക്കം ഗിരീഷ് വിറ്റിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP