Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൈംഗികമായി പീഡിപ്പിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; ഭീഷണിപ്പെടുത്തി; സമ്മാനത്തുക മുഴുവൻ തട്ടിയെടുത്തു; കബഡി പരിശീലകനെതിരെ പരാതിയുമായി ദേശീയ വനിതാ താരം

ലൈംഗികമായി പീഡിപ്പിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; ഭീഷണിപ്പെടുത്തി; സമ്മാനത്തുക മുഴുവൻ തട്ടിയെടുത്തു; കബഡി പരിശീലകനെതിരെ പരാതിയുമായി ദേശീയ വനിതാ താരം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പരിശീലകൻ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്നും ഭീഷണിപ്പെടുത്തി സമ്മാനത്തുക തട്ടിയെടുത്തെന്നുമുള്ള പരാതിയുമായി ഏഷ്യൻ ഗെയിംസിൽ രാജ്യത്തിനുവേണ്ടി മെഡൽ നേടിയ വനിതാതാരം. പരാതിയിൽ പരിശീലകനായ ജോഗീന്ദർ സിങ് ദലാലിനെതിരെ ബാബാ ഹരിദാസ് നഗർ പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

ജോഗീന്ദർ സിങ്ങ് ഒളിവിലാണ്. 2015ൽ വെസ്റ്റ് ഡൽഹിയിലെ കബഡി പരിശീലനകേന്ദ്രത്തിൽ വച്ച് ജോഗീന്ദർ സിങ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. അതിനുശേഷം ചിത്രങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി.

മൽസരങ്ങളിൽ നിന്ന് ലഭിക്കുന്ന സമ്മാനത്തുക മുഴുവൻ ഭയപ്പെടുത്തി തട്ടിയെടുത്തു. ഭീഷണിക്ക് വഴങ്ങി 43.5 ലക്ഷം രൂപ പരിശീലകന്റെ ബാങ്ക് അക്കൗണ്ടിൽ നൽകി. രണ്ടുവർഷം മുൻപ് വിവാഹിതയായ ശേഷവും ജോഗീന്ദർ സിങ് സ്വകാര്യചിത്രങ്ങൾ പുറത്തുവിടുമെന്ന ഭീഷണി തുടർന്നുവെന്നും പരാതിക്കാരി മൊഴി നൽകി.

ഈ സാഹചര്യത്തിലാണ് പൊലീസിനെ സമീപിച്ചത്. ബലാൽസംഗം, ഭീഷണി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ദ്വാർക ഡിസിപി ഹർഷ്‌വർധൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP