Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലിവ് ഇൻ പങ്കാളി മരിച്ചതിന് പിന്നാലെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; രണ്ടാനച്ഛന്റെ ക്രൂരത അമ്മാവനോട് വെളിപ്പെടുത്തി പെൺകുട്ടി; പോക്‌സോ കേസിൽ 48കാരൻ അറസ്റ്റിൽ

ലിവ് ഇൻ പങ്കാളി മരിച്ചതിന് പിന്നാലെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; രണ്ടാനച്ഛന്റെ ക്രൂരത അമ്മാവനോട് വെളിപ്പെടുത്തി പെൺകുട്ടി; പോക്‌സോ കേസിൽ 48കാരൻ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: ലിവ് ഇൻ പങ്കാളിയുടെ പ്രായപൂർത്തിയാകാത്ത മകളെ നിരന്തരം ബലാത്സംഗത്തിനിരയാക്കി ഗർഭിണിയാക്കിയ കേസിൽ 48കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ ബാരൻ ജില്ലയിലുള്ള കോട്ട സ്വദേശി കേദാർ സിങ് എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.

11 മാസങ്ങൾക്ക് മുമ്പ് പെൺകുട്ടിയുടെ അമ്മ മരിച്ചു. അതിനു ശേഷമാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ തുടങ്ങിയത്. ലിവ് ഇൻ പങ്കാളിയുടെ 13 കാരിയായ മകളെ ഇയാൾ നിരന്തരം പീഡനത്തിന് ഇരയാക്കി. മദ്യപാനിയായ കേദാർ ഒമ്പത് മാസത്തോളം പെൺകുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നു.

പെൺകുട്ടിയുടെ അമ്മാവൻ ഇവരെ കാണാൻ വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അമ്മാവനോട് പെൺകുട്ടി രണ്ടാനച്ഛന്റെ ക്രൂരത വിവരിച്ചതിനെ തുടർന്ന് അദ്ദേഹം കുട്ടിയെയും കൂട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.

പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയപ്പോൾ 23 ആഴ്ച ഗർഭിണിയാണെന്ന് വ്യക്തമായി. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മൊഴി എടുത്ത ശേഷം പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. കൂടാതെ, ഗർഭച്ഛിദ്രത്തിനു വേണ്ടിയും അപേക്ഷ നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP