Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മംഗളൂരുവിൽ ഭക്ഷ്യവിഷബാധയേറ്റ് 130 വിദ്യാർത്ഥികൾ ആശുപത്രിയിൽ; ഹോസ്റ്റൽ ഭക്ഷണം കഴിച്ച് ചികിത്സ തേടിയത് നഴ്സിങ്, പാരാമെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾ

മംഗളൂരുവിൽ ഭക്ഷ്യവിഷബാധയേറ്റ് 130 വിദ്യാർത്ഥികൾ ആശുപത്രിയിൽ; ഹോസ്റ്റൽ ഭക്ഷണം കഴിച്ച് ചികിത്സ തേടിയത് നഴ്സിങ്, പാരാമെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾ

സ്വന്തം ലേഖകൻ

മംഗളുരു: മംഗളൂരുവിലെ ശക്തിനഗറിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 130 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോസ്റ്റൽ ഭക്ഷണം കഴിച്ച നഴ്സിങ്, പാരാമെഡിക്കൽ കോളജിലെ വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. വിദ്യാർത്ഥികളെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

52 വിദ്യാർത്ഥികളെ എജെ ആശുപത്രിയിലും 18 പേരെ കെഎംസി ജ്യോതിയിലും 14 പേരെ യൂണിറ്റി ആശുപത്രിയിലും 8 പേരെ സിറ്റി ഹോസ്പിറ്റലിലും 3 പേരെ മംഗള ഹോസ്പിറ്റലിലും 2 പേരെ എഫ്ആർ മുള്ളേഴ്സ് ഹോസ്പിറ്റലിലുമാണ് പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ വിദ്യാർത്ഥികൾക്ക് വയറുവേദന അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.

നഗരത്തിലെ അഞ്ച് ആശുപത്രികളിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് മംഗലാപുരം സിറ്റി പൊലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു. അതേസമയം വിദ്യാർത്ഥികളുടെ കുടുംബങ്ങളുമായി കോളേജ് അധികൃതർ ഒരു വിവരവും പങ്കുവെക്കാത്തത് രക്ഷിതാക്കളിൽ പരിഭ്രാന്തി പരത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP