Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ആർ വീ ഡേറ്റിങ് ദി സെയിം ഗൈ?' ആണുങ്ങളുടെ കള്ളത്തരം പൊളിക്കാൻ പെണ്ണുങ്ങളുടെ പുതിയ ഫേസ്‌ബുക്ക് ഗ്രൂപ്പ്; ഇരുപതിനായത്തോളം സ്ത്രീകൾ അംഗങ്ങളായ യുകെയിലെ ഫേസ്‌ബുക്ക് ഗ്രൂപ്പ് പങ്കുവെക്കുന്നത് ടോക്‌സിക്കായ പുരുഷന്മാരെ കുറിച്ചും സേഫ് ഡേറ്റിങ് വഴികളും

'ആർ വീ ഡേറ്റിങ് ദി സെയിം ഗൈ?' ആണുങ്ങളുടെ കള്ളത്തരം പൊളിക്കാൻ പെണ്ണുങ്ങളുടെ പുതിയ ഫേസ്‌ബുക്ക് ഗ്രൂപ്പ്; ഇരുപതിനായത്തോളം സ്ത്രീകൾ അംഗങ്ങളായ യുകെയിലെ ഫേസ്‌ബുക്ക് ഗ്രൂപ്പ് പങ്കുവെക്കുന്നത് ടോക്‌സിക്കായ പുരുഷന്മാരെ കുറിച്ചും സേഫ് ഡേറ്റിങ് വഴികളും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ആധുനിക ലോകം ഡേറ്റിങ് ആപ്പുകളുടേതാണ്. എന്നാൽ, സേഫ് ഡേറ്റിങ് എങ്ങനെ വേണം എന്നതാണ് പലപ്പോഴും ആശങ്കയുണ്ടാക്കുന്ന ലോകം. എന്നാൽ, ഇത്തരം സേഫ് ഡേറ്റിംഗിന് വേണ്ടി ആണുങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്ന ഫേസ്‌ബുക്ക് ഗ്രൂപ്പ് യുകെയിൽ തരംഗമായി മാറുകയാണ്. സ്ത്രീകൾ ഡേറ്റിങ് തീയതികൾ നോട്ടുകളായി കൈമാറുന്നതും ആയിരക്കണക്കിന് നെറ്റ്‌വർക്ക് ഉപയോഗിച്ച് അവരുടെ ഡേറ്റിങ് ചരിത്രം പരിശോധിക്കുകയും ചെയ്യുന്നതും അടക്കമുള്ള കാര്യങ്ങളാണ് ഈ ഗ്രൂപ്പിൽ ചർച്ചയാകുന്നത്. 'ആർ വീ ഡേറ്റിങ് ദി സെയിം ഗൈ?' എന്ന പേരിലാണ് ഈ സ്ത്രീകളുട ഫേസ്‌ബുക്ക് ഗ്രൂപ്പ്.

യുകെയിലുടനീളമുള്ള നഗരങ്ങളിലെ 'നുണയന്മാരായ ആണുങ്ങളുടെ കള്ളത്തരം പൊളിക്കുക എന്നതു കൂടിയാണ് ഈ ഗ്രൂപ്പിന്റെ ഉദ്ദേശ്യം. ഏതെങ്കിലും തരത്തിലുള്ള വിഷലിപ്തമോ അപകടകരമോ ആയ പെരുമാറ്റം പ്രകടിപ്പിക്കുന്ന പുരുഷന്മാരെ' കുറിച്ച് പരസ്പരം മുന്നറിയിപ്പ് നൽകുക, ഓൺലൈൻ ഡേറ്റിംഗിന്റെ അപകടങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങൾ കൈമാറുക തുടങ്ങിയ വിവരങ്ങൾ പരസ്പ്പരം കൈമാറുകയാണ് ഇവർ ചെയ്യുന്ന്. ഇതിനായി ഉപയോക്താക്കൾ സാധാരണയായി ഉപോഗിക്കുന്ന ഡേറ്റിങ് പ്പായ ടിൻഡർ വിവരങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ പോസ്റ്റുചെയ്യുന്നു, അവർ യഥാർത്ഥത്തിൽ എങ്ങനെയുള്ളവരാണെന്ന് കൂടുതലറിയാൻ ഫോറത്തിൽ പരിസോധനക്ക് വിധേയമാക്കുകയുമാണ് ചെയ്യുന്നത്.

ഈ ഫേസ്‌ബുക്ക് ഗ്രൂപ്പു വഴി തന്നെ പല സ്ത്രീകളും തങ്ങൾ ഒരേ പുരുഷനുമായി ഡേറ്റിങ് നടത്തുന്നുണ്ടെന്ന് കണ്ടെത്തയിട്ടുണ്ട്. ഇതിനോടകമായി 20,000-ത്തിലധികം ആളുകൾ ഈ ഫേസ്‌ബുക്ക് ഗ്രൂപ്പിൽ ചേർന്നിട്ടുണ്ട്. ഞങ്ങൾ ഒരേ വ്യക്തിയുമായി ഡേറ്റിങ് നടത്തുന്നുണ്ടോ? എന്ന വിവരം പങ്കുവെക്കാൻ വേണ്ടി ലണ്ടൻ, നോട്ടിങ്ഹാം, സ്വിൻഡൺ എന്നീ നഗരങ്ങളിലെയും ്ഗ്രൂപ്പുകൾ വഴിയും വിവര ശേഖരണം നടത്തി.

താൻ ഒരു 'എക്സ്‌ക്ലൂസീവ്' ബന്ധം പുലർത്തുന്ന ഒരു പുരുഷനെക്കുറിച്ച് മോശം അനുഭവമാണ് ഈ ഗ്രൂപ്പിൽ ചേർന്നതിന് ശേഷം ലഭിച്ചതെന്നാണ് ഒരു സ്ത്രീ വെളിപ്പെടുത്തിയത്. ആ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചു ആഴ്ചകൾക്കുള്ളിൽ, മറ്റൊരു ഉപയോക്താവ് ഗ്രൂപ്പിലെ അതേ വ്യക്തിയുടെ സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്യുകുണ്ടായി. ഇതോടെ ഈ ബന്ധം അവസാനിപ്പിക്കുകയും ചെയ്തു.

'എന്തുകൊണ്ടാണെന്ന് താൻ ബന്ധം അവസാനിപ്പിക്കുന്നതെന്ന് അവനോട് ആദ്യം പറഞ്ഞില്ല, പിന്നീടാണ് ഈ വിവരം പങ്കുവെച്ചതെന്നും യുവതി വെളിപ്പെടുത്തി. അതേസമയം ഒരു വിജയകരമായ ബന്ധത്തെ അല്ലെങ്കിൽ പോസിറ്റീവ് ആയ എന്തെങ്കിലും ബന്ധത്തെ നശിപ്പിക്കാനും ഈ ഗ്രൂപ്പു വഴിവെക്കുന്നു എന്ന ആശങ്കയുമുണ്ട്. അതേസമയം ഈ ഗ്രപ്പ് സ്ത്രീകൾക്ക് മറ്റ് സ്ത്രീകളെ സംരക്ഷിക്കാനും ശാക്തീകരിക്കാനുമുള്ള ഇടമാണ്, അതേസമയം നുണ പറയുന്നവരും വഞ്ചകരും ദുരുപയോഗം ചെയ്യുന്നവരും അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള വിഷമോ അപകടകരമോ ആയ പെരുമാറ്റം പ്രകടിപ്പിക്കുന്ന പുരുഷന്മാരെ കുറിച്ച് പരസ്പരം മുന്നറിയിപ്പ് നൽകുന്നു.

'സ്ത്രീ ശാക്തീകരണത്തിന്റെയും സ്വീകാര്യതയുടെയും പിന്തുണയുടെയും അന്തരീക്ഷം വളർത്തിയെടുക്കാൻ ശ്രമിക്കുന്നു, ഗ്രൂപ്പിലെ മറ്റേതെങ്കിലും പെൺകുട്ടികളോട് ഭീഷണിപ്പെടുത്തൽ, ഗ്യാസ്ലൈറ്റിങ്, അപമാനിക്കൽ, ഇരകളെ കുറ്റപ്പെടുത്തൽ അല്ലെങ്കിൽ ആക്രമണാത്മക പെരുമാറ്റം എന്നിവ സഹിക്കില്ല. എന്നുമാണ് ഗ്രൂപ്പു വ്യക്തമാക്കുന്ന കാര്യം. അതേസമയം കൂട്ടായ്മ പുരുഷന്മാരെ വെറുക്കാനല്ലെന്നുമാണ് ഗ്രൂപ്പ് അഭിപ്രായപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP