Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എല്ലാ ദിവസവും രണ്ട് ക്യാൻ ബിയറോ ഒരു ഗ്ലാസ്സ് വൈനോ കുടിച്ചാൽ ഡിമെൻഷ്യ വരില്ലെന്ന് പഠന റിപ്പോർട്ട്; അളവ് അധികമായാൽ പണി കിട്ടും; മദ്യപാനികൾക്ക് ആശ്വാസമായ റിപ്പോർട്ട് പുറത്ത് വിട്ടത് ദക്ഷിണ കൊറിയൻ ശാസ്ത്രജ്ഞർ

എല്ലാ ദിവസവും രണ്ട് ക്യാൻ ബിയറോ ഒരു ഗ്ലാസ്സ് വൈനോ കുടിച്ചാൽ ഡിമെൻഷ്യ വരില്ലെന്ന് പഠന റിപ്പോർട്ട്; അളവ് അധികമായാൽ പണി കിട്ടും; മദ്യപാനികൾക്ക് ആശ്വാസമായ റിപ്പോർട്ട് പുറത്ത് വിട്ടത് ദക്ഷിണ കൊറിയൻ ശാസ്ത്രജ്ഞർ

മറുനാടൻ മലയാളി ബ്യൂറോ

ർക്കാർ ഖജനാവിനെ രക്ഷിച്ചു നിർത്തുന്നത് മദ്യപാനികളാണെന്ന് പറയാറുണ്ട്. എന്നാൽ, മദ്യം ഒരു പരിധിവരെ ആരോഗ്യത്തേയും സംരക്ഷിക്കുമെന്ന് ദക്ഷിണ കൊറിയൻ ശാസ്ത്രജ്ഞർ പറയുന്നു. ദിവസേന രണ്ടു ക്യാൻ ബിയറോ അല്ലെങ്കിൽ ഒരു ഗ്ലാസ്സ് വൈനോ കഴിച്ചാൽ ഡിമെൻഷ്യ വരാനുള്ള സാധ്യത കുറയ്ക്കാം എന്നാണ് അവർ പറയുന്നത്. രാജ്യത്തെ നാൽപത് ലക്ഷം ജനങ്ങളുടെ ഹെൽത്ത് ഡാറ്റ വിശകലനം ചെയ്താണ് ദക്ഷിണ കൊറിയൻ ശാസ്ത്രജ്ഞർ ഇത് കണ്ടെത്തിയത്.

ദിവസേന ഒരു ക്യാൻ ബിയറോ ഒരു ഗ്ലാസ്സ് വൈനോ കഴിക്കുന്നവർക്ക്, മദ്യപിക്കാത്തവരേക്കാൾ ഡിമെൻഷ്യ വരുന്നതിനുള്ള സാധ്യത 21 ശതമാനം കുറവാണ് എന്ന് ശാസ്ത്രജ്ഞർ പറയുന്നു. രണ്ട് ക്യാൻ കുടിക്കുന്നവർക്ക് ഈ സാധ്യത 17 ശതമാനം കുറവാണെന്നും ഇവർ പറയുന്നു. എന്നാൽ,ദിവസേന മൂന്ന് ക്യാനോ അതിലധികമോ കഴിക്കുന്നവർക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത എട്ട് ശതമാനം കൂടുതലാണെന്നും ഇവർ കണ്ടെത്തിയിട്ടുണ്ട്.

ചെറിയ അളവിൽ ആൽക്കഹോൾ അകത്തു ചെന്നാൽ അത് മസ്തിഷ്‌ക്കത്ത്ൽ വീക്കം വരാതെയും അതുപോലെ രക്തത്തിന് കട്ടി കൂടാതെയും സംരക്ഷിക്കും എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അങ്ങനെ അത് ഡിമെൻഷ്യ വരാനുള്ള സാധ്യത കുറയ്ക്കും. എന്നാൽ, നല്ല ഭക്ഷണ ക്രമം, ജനിതക ഘടന എന്നീ ഘടകങ്ങളേക്കാൾ കൂടുതലായി ഡിമെൻഷ്യക്കുള്ള സാധ്യത കുറക്കാൻ ആൽക്കഹോളിന് കഴിയുമെന്ന് തെളിയിക്കാൻ ആയിട്ടില്ല. മാത്രമല്ല, ആൽക്കഹോളിനുള്ള ഏത് മേന്മയേക്കാൾ വലുതാണ് അതുകൊണ്ടുള്ളദൂഷ്യങ്ങൾ എന്നും ശാസ്ത്രജ്ഞർ പറയുന്നു.

കാൻസർ, ഹൃദ്രോഗം ഉയർന്ന രക്തസമ്മർദ്ദം എന്നിവക്ക് ആല്ക്കഹോൾ കാരണമാകുമെന്ന് നേരത്തേയുള്ള പഠനങ്ങൾ തെളിയിച്ചിരുന്നു. അതേസമയം, സ്ത്രീകൾ ഒരു കാരണവശാലും ദിവസം ഒരു ഡ്രിങ്കിൽ അധികം കഴിക്കരുതെന്ന് കനേഡിയൻ ശാസ്ത്രജ്ഞർ പറയുന്നു. അതുപോലെ പുരുഷന്മാർ ദിവസേന രണ്ട് ഡ്രിങ്ക്സിൽ താഴെ മാത്രമെ കഴിക്കാവൂ.

ശരാശരി 55 വയസ്സ് പ്രായമുള്ളവരെ ആയിരുന്നു പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. പഠനം ആരംഭിക്കുന്ന സമയത്ത് ആർക്കും ഡിമെൻഷ്യ ഉണ്ടായിരുന്നില്ല. ഇവരെ നാലു വിഭാഗമായി തരംതിരിക്കുകയായിരുന്നു. മദ്യപിക്കാത്തവർ, ചെറുതായി മദ്യപിക്കുന്നവർ,സാധാരണപോലെ മദ്യപിക്കുന്നവർ, അമിത മദ്യപാനികൾ എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചായിരുന്നു പഠനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP