Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിരിയുന്നത് ഓർക്കാനേ വയ്യ; ഒരു പുരുഷനെ വിവാഹം ചെയ്ത് മൂന്ന് സഹോദരിമാർ: സഹോദരിമാരിൽ ഒരാൾ ഗർഭിണിയായതോടെ ആഘോഷമാക്കി കുടുംബം

പിരിയുന്നത് ഓർക്കാനേ വയ്യ; ഒരു പുരുഷനെ വിവാഹം ചെയ്ത് മൂന്ന് സഹോദരിമാർ: സഹോദരിമാരിൽ ഒരാൾ ഗർഭിണിയായതോടെ ആഘോഷമാക്കി കുടുംബം

സ്വന്തം ലേഖകൻ

സ്വന്തം സഹോദരിമാരുടെ പ്രണയത്തിന് ദൂത് പോകുന്നവരേയും എന്തു ത്യാഗവും സഹിച്ച് ഒപ്പം നിൽക്കുന്നവരേയും നാം കണ്ടിട്ടുണ്ട്. എന്നാൽ സഹോദരിമാരായ മൂന്ന് പേരും ഇഷ്ടപ്പെടുന്നത് ഒരാളെ തന്നെ ആയാൽ എന്താവും അവസ്ഥ. തമ്മിൽ എപ്പോൾ തല്ലി പിരിഞ്ഞെന്നു ചോദിച്ചാൽ മതി. എന്നാൽ ഒരിക്കലും പിരിയാതിരിക്കാനായി ഒരാളെ തന്നെ വിവാഹം കഴിച്ചിരിക്കുകആണ് മൂന്ന് സഹോദരിമാർ. അങ്ങ് കെനിയയിലാണ് സംഭവം.

സഹോദരിമാരായ കേറ്റ്, ഈവ്, മേരി എന്നിവരാണ് സ്റ്റീവോ എന്ന ചെറുപ്പക്കാരനെ വിവാഹം ചെയ്തത്. മൂന്നുപേരും ഐഡന്റിക്കൽ സഹോദരിമാരാണ്. ഒരുമച്ച് ജനിച്ചു കളിച്ചു പഠിച്ചു വളർന്ന മൂന്ന് പേർക്കും പിരിയുന്നത് ചിന്തിക്കാൻ പോലും ആവില്ല. ഇതോടെയാണ് മൂന്നു പേരും ഒരാളെ തന്നെ സ്‌നേഹിച്ചതും വിവാഹം കഴിച്ചതും. ക്വയർ ബാന്റിലെ അംഗങ്ങളായ സഹോദരിമാർ അവിടെവച്ചാണ് സ്റ്റീവോയെ പരിചയപ്പെടുന്നത്. മൂന്നുപേർക്കും സ്റ്റീവോയെ ഇഷ്ടമായി. ഒരിക്കലും പിരിയാതിരിക്കാനായി അവർ മൂന്നുപേരും സ്റ്റീവോയെ തന്നെ വിവാഹം ചെയ്യാനും തീരുമാനിച്ചു. കാമുകനും അവരുെട ആഗ്രഹത്തിന് സമ്മതം മൂളി.

എല്ലാവരും ഒരുമിച്ച് താമസിക്കുന്നതിന് സന്തോഷമാണെന്നും മൂന്നുപേർക്കുമായി സമയം കണ്ടെത്തുമെന്നും സ്റ്റീവോ പറയുന്നു. തിങ്കളാഴ്ച മേരിക്കും ചൊവ്വാഴ്‌ച്ച കേറ്റിനും ബുധൻ ഈവിനും വേണ്ടിയാണ് ഇയാൾ മാറ്റിവെച്ചിരിക്കുന്നത്. ഈ ടൈംടേബിൾ കൃത്യമായി പാലിക്കണമെന്ന് സഹോദരിമാർക്കും നിർബന്ധമുണ്ട്. എന്നാൽ നാലാമതൊരാളെ വിവാഹം കഴിക്കാൻ സ്റ്റീവിനെ സമ്മതിക്കില്ലെന്ന് സഹോദരിമാർ പറഞ്ഞു. കോമ്രേഡ്‌സ് ട്രിപ്‌ലെറ്റ്‌സ് എന്ന യൂട്യൂബ് ചാനലിൽ ഇവർ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. സഹോദരിമാരിൽ ഒരാൾ ഗർഭിണിയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP