Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഡിഎഫ് സർക്കാരിന്റെ കാലത്ത് 17 തവണ ഇന്ധന നികുതി കൂട്ടിയിട്ടുണ്ടെന്നോ? ധനമന്ത്രി കല്ലുവച്ച കള്ളം പറയുന്നെന്ന് കെ സുധാകരൻ എംപി

യുഡിഎഫ് സർക്കാരിന്റെ കാലത്ത് 17 തവണ ഇന്ധന നികുതി കൂട്ടിയിട്ടുണ്ടെന്നോ? ധനമന്ത്രി കല്ലുവച്ച കള്ളം പറയുന്നെന്ന് കെ സുധാകരൻ എംപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടാകാത്ത വിധത്തിൽ ഇന്ധനനികുതി കുത്തനേ കൂട്ടിയിട്ട് അതിനെ ന്യായീകരിക്കാൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 17 തവണ ഇന്ധന നികുതി കൂട്ടിയിട്ടുണ്ടെന്നു പറയുന്ന ധനമന്ത്രി കെഎൻ ബാലഗോപാൽ കല്ലുവച്ച കള്ളമാണ് പറയുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി.

അന്താരാഷ്ട്രവിപണയിൽ അസംസ്‌കൃത എണ്ണയുടെ വില മാറുന്നതിനനുസരിച്ച് വില നിർണയിക്കുന്ന രീതി വന്നതിനെ തുടർന്നാണ് കേന്ദ്രസർക്കാർ വില കൂട്ടിയതനുസരിച്ച് യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇന്ധന നികുതി കൂടിയത്. എന്നാൽ കേന്ദ്രം വില കൂട്ടിയപ്പോൾ നാലു തവണ അധികനികുതി വേണ്ടെന്നുവച്ച് യുഡിഎഫ് സർക്കാർ ജനങ്ങൾക്ക് 619.17 കോടിയുടെ സമാശ്വാസം നല്കി. ഇടതുസർക്കാർ ഈ മാതൃക പിന്തുടർന്നില്ലെന്നു മാത്രമല്ല ഇപ്പോൾ ലിറ്ററിന് 2 രൂപ സെസ് കൂട്ടുകയും ചെയ്തു. ഇതോടെ കേരളത്തിൽ ശരാശരി വില പെട്രോളിന് 107.59 രൂപയും ഡീസലിന് 96.53 രൂപയുമായി കുത്തനേ ഉയർന്നു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന രീതിയിലാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കുന്നത്.

രാജ്യത്ത് ഇന്ധനങ്ങൾക്ക് ഏറ്റവുമധികം നികുതിയും വിലയുമുള്ള സംസ്ഥാനമാണ് കേരളം. പെട്രോളിന് എക്സൈസ് നികുതി 19.90 രൂപയും സംസ്ഥാന വിൽപ്പന നികുതി 23.32 (30.08%) രൂപയുമാണ്. പെട്രോളിന് എക്സൈസ് നികുതി 15.80 രൂപയും സംസ്ഥാന വിൽപ്പന നികുതി 16.90 ( 22.76%) രൂപയുമാണ്. ഇതു കൂടാതെയാണ് ഇപ്പോൾ 2 രൂപയുടെ സെസ്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില കുറഞ്ഞതോടെ 2022 മെയ് മുതൽ ഇന്ധനവിലയിൽ മാറ്റമില്ല. 2021 നവംബറിലും 2022 മെയ്യിലുമായി കേന്ദ്രം പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും കുറച്ചെങ്കിലും സംസ്ഥാന സർക്കാർ വില്പന നികുതി കുറച്ചതേയില്ല.

2014ൽ യുപിഎ സർക്കാരിന്റെ കാലത്ത് പെട്രോളിന് 9.48 ഉം ഡീസലിന് 3.65ഉം രൂപയുടെ എക്സൈസ് നികുതി ഉണ്ടായിരുന്നതാണ് ഇപ്പോൾ 19.90 രൂപയും 15.80 രൂപയുമായി കുതിച്ചുയർന്നത്. യുഡിഎഫ് അധികാരം വിട്ട 2016 മെയ്മാസം പെട്രോളിന് 64.12 രൂപയും ഡീസലിന് 54.78 രൂപയുമായിരുന്നു വില. ഏതാനും വർഷൾകൊണ്ട് ഇന്ധനവില 100 കടത്തിയത് മോദി- പിണറായി കൂട്ടുകെട്ടാണെന്നും ഇതിനെതിരേ കോൺഗ്രസ് തീപാറുന്ന സമരം ഏറ്റെടുത്തു കഴിഞ്ഞുവെന്നും സുധാകരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP