Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കാടുകയറ്റാൻ സംവിധാനം; ഭീഷണിയാകുന്ന കടുവകളെ പുനരധിവസിപ്പിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ

നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കാടുകയറ്റാൻ സംവിധാനം; ഭീഷണിയാകുന്ന കടുവകളെ പുനരധിവസിപ്പിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വനത്തിലേക്ക് തുരത്താനും സ്ഥിരം ശല്യക്കാരായ മൃഗങ്ങളെ പിടികൂടി കൂട്ടിലടയ്ക്കാനുമാവശ്യമായ സംവിധാനങ്ങൾ ഒരുക്കിയതായി മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. ജനവാസ കേന്ദ്രങ്ങളിൽ ഭീഷണിയാകുന്ന കടുവകളെ പെരിയാർ, പറമ്പികുളം ടൈഗർ റിസർവുകളിൽ പുനരധിവസിപ്പിക്കാൻ കൂടുതൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

വന്യജീവി ആക്രമണ പ്രതിരോധത്തിനായി ആർആർടികൾ ശക്തിപ്പെടുത്തും. ആർആർടികളുടെ അപര്യാപ്തത പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർആർടികൾക്ക് 24 പുതിയ വാഹനങ്ങളും ആയുധങ്ങളും നൽകും. മാർച്ച് 31നകം ഇത് പൂർത്തിയാക്കും.

മനുഷ്യ വന്യജീവി സംഘർഷം ഒഴിവാക്കാൻ പത്ത് വർഷത്തേയ്ക്കാവശ്യമായ 1150 കോടി രൂപയുടെ പദ്ധതി വനംവകുപ്പ് ആവിഷ്‌കരിച്ചിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തേയ്ക്ക് 620 കോടിയുടെ പദ്ധതി തയ്യാറാക്കി കേന്ദ്രത്തിന് നൽകുന്നത് ആലോചിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP