Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച പതിനേഴ് ടൺ റേഷൻ അരി പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച പതിനേഴ് ടൺ റേഷൻ അരി പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കുമളി: തമിഴ്‌നാട്ടിലെ റേഷൻ കടകൾ വഴി പാവങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യാനുള്ള അരി ശേഖരിച്ച് കേരളത്തിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ ലോറിയുമായി രണ്ടുപേരെ കുമളിയിൽ പിടിയിൽ. പ്രത്യേക പൊലീസ് സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്.

ലോറി ഡ്രൈവർ പാലക്കാട് സ്വദേശി ജോണി ബാഷ (33), മധുര റൈസ് മിൽ ഉടമ ശ്രീനിവാസൻ (42) എന്നിവരെയാണ് തമിഴ്‌നാട് ഫുഡ് സേഫ്റ്റി സെൽ വിഭാഗം അധികൃതരും പൊലീസ് പ്രത്യേക സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.

ഇവർ ലോറിയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 17,000 കിലോ റേഷൻ അരിയും പിടിച്ചെടുത്തു. ലോറിയിൽ 50 കിലോ വീതമുള്ള 340 ചാക്കിലാണ് അരി സൂക്ഷിച്ചിരുന്നത്.പിടിച്ചെടുത്ത അരി ഉത്തമപാളയം സിവിൽ സപ്ലൈസ് അധികൃതർക്ക് കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP