Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെജരിവാളിന്റെ 'അപരൻ' ഗ്വാളിയോറിൽ; തൊപ്പിയും, ഷർട്ടും സ്വെറ്ററും കണ്ണടയുമടക്കം ഡൽഹി മുഖ്യമന്ത്രിയുടെ ഡിറ്റോ കോപ്പി; ചാട്ട് വിൽപ്പനക്കാരന്റെ രൂപസാദൃശ്യം ചർച്ചയാക്കി സാമൂഹ്യമാധ്യമങ്ങൾ; വൈറലായി വീഡിയോ

കെജരിവാളിന്റെ 'അപരൻ' ഗ്വാളിയോറിൽ; തൊപ്പിയും, ഷർട്ടും സ്വെറ്ററും കണ്ണടയുമടക്കം ഡൽഹി മുഖ്യമന്ത്രിയുടെ ഡിറ്റോ കോപ്പി; ചാട്ട് വിൽപ്പനക്കാരന്റെ രൂപസാദൃശ്യം ചർച്ചയാക്കി സാമൂഹ്യമാധ്യമങ്ങൾ; വൈറലായി വീഡിയോ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: സെലിബ്രിറ്റികളുടെ അപരന്മാർ സാമൂഹ്യ മാധ്യമങ്ങളിലെ കൗതുക കാഴ്ചയായി പലപ്പോഴും മാറാറുണ്ട്. ഐശ്വര്യ റായ് ബച്ചന്റേയും മാധുരി ദീക്ഷിതിന്റേയും ഷാരൂഖ് ഖാന്റേയുമെല്ലാം രൂപസാദൃശ്യമുള്ളവരുടെ ചിത്രങ്ങളും വീഡിയോകളും ഇതിന് മുൻപ് വൈറലായത് ഏവരും ശ്രദ്ധിച്ചിട്ടുണ്ടാകും.

ഇപ്പോഴിതാ മധ്യപ്രദേശിലെ ഗ്വാളിയാറിൽ ചാട്ട് വിൽക്കുന്ന കെജരിവാളിന്റെ അപരനാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാകുന്നത്. തൊപ്പിയും, ഷർട്ടും സ്വെറ്ററും കണ്ണടയുമടക്കം കെജരിവാളിന്റെ ഡിറ്റോ കോപ്പിയാണ് ചാട്ട് വിൽപ്പനക്കാരൻ.

തലയിലൊരു തൊപ്പി, പിന്നെയൊരു ഷർട്ട് അതിനു മുകിൽ സ്വൈറ്റർ, അതേ പോലെയുള്ളയൊരു കണ്ണടയും... കേട്ടപ്പോഴേ മനസ്സിലായിക്കാണുമല്ലോ ആൾ ആരാണെന്ന്. ഒറ്റനോട്ടത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ തന്നെ, പക്ഷേ ആൾ അതല്ല കേട്ടോ.ഡൽഹി മുഖ്യമന്ത്രി നാട്ടുകാർക്കായി ചാട്ട് വിൽക്കാനിറങ്ങിയിട്ടുമില്ല.

      View this post on Instagram

A post shared by vishal sharma (@foodyvishal)

സത്യമെന്താണെന്നു വച്ചാൽ മധ്യപ്രദേശിലെ വഴിയോര കച്ചവടക്കാരനെ കണ്ടാൽ കെജരിവാളിനെപ്പോലെ തന്നെയാണ്. മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള കച്ചവടക്കാരനായ കെജരിവാളിന്റെ അപരന്റെ വിഡിയോ പങ്കുവെച്ചത് യൂട്യൂബ് വ്‌ലോഗറായ വിശാൽ ശർമ്മയാണ്.

'അരവിന്ദ് കെജ്രിവാൾ ഗ്വാളിയാറിൽ ചാട്ട് വിൽക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ അദ്ദേഹം പങ്കുവെച്ചത്. അദ്ദേഹത്തിന്റെ വേഷവും അരവിന്ദ് കെജ്രിവാളിനെ ഓർമ്മിപ്പിക്കും വിധമാണെന്നുള്ളതും ശ്രദ്ധേയമാണ്.

വിഡിയോ ഇതിനോടകം 1.5 മില്യണിലധികം പേർ കണ്ടുകഴിഞ്ഞു. കെജരിവാൾ ഡൽഹിയിൽ ഒരുപാട് സൗജന്യങ്ങൾ നൽകിയിട്ടുണ്ടെന്നും പക്ഷേ ഗ്വാളിയാറിലെ കെജരിവാൾ ഗുണനിലവാരത്തിൽ വിശ്വസിക്കുന്നെന്നും വ്‌ലോഗർ വിഡിയോയിലൂടെ പരിഹസിച്ചു പറയുന്നു.

എന്നാൽ ഗുണനിലവാരം മാത്രമല്ല, പൈസയും കടയിൽ കുറവാണെന്നാണ് കച്ചവടക്കാരൻ പറയുന്നത്. തുടർന്ന് കടയിലെ സാധനങ്ങളു?ടെ വിലയും വീഡിയോയിലൂടെ പങ്കുവയ്ക്കുന്നു. നിരവധിപേരാണ് വിഡിയോയ്ക്ക് കമന്റുകളുമായെത്തിയത്. കടയുടെ വൃത്തിയെയും വിലക്കുറവിനെയും അഭിനന്ദിച്ചും കമന്റുകൾ അനവധിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP