Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴയിട്ടത് 2000 രൂപ; നൽകിയത് 250 രൂപയുടെ രസീത് മാത്രം; ബാക്കി തുക സർക്കാരിലേക്കെന്നും പൊലീസുകാർ; എസ് ഐയെ വിളിച്ചപ്പോൾ പണം തിരികെക്കിട്ടി; ക്ഷമാപണവും; അനുഭവം പങ്കിട്ട് മുൻ ഡി.എഫ്.ഒയുടെ ഫേസ്‌ബുക്ക് കുറിപ്പ്

പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴയിട്ടത് 2000 രൂപ; നൽകിയത് 250 രൂപയുടെ രസീത് മാത്രം; ബാക്കി തുക സർക്കാരിലേക്കെന്നും പൊലീസുകാർ; എസ് ഐയെ വിളിച്ചപ്പോൾ പണം തിരികെക്കിട്ടി; ക്ഷമാപണവും; അനുഭവം പങ്കിട്ട് മുൻ ഡി.എഫ്.ഒയുടെ ഫേസ്‌ബുക്ക് കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: വാഹന പരിശോധനയ്ക്കിടെ പൊല്യൂഷൻ സർട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തതിന്റെ പേരിൽ രണ്ടായിരം രൂപ പിഴയിട്ട ശേഷം പൊലീസ് നൽകിയത് 250 രൂപയുടെ രസീത് മാത്രം. നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് എസ് ഐയെ വിളിച്ചപ്പോൾ ക്ഷമാപണത്തോടൊപ്പം 1750 രൂപ മടക്കി നൽകി. റിട്ടയേർഡ് ഡി.എഫ്.ഒ ആണ് തന്റെ മകനുണ്ടായ ദുരനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

പിഴയുടെ പേരിൽ വൻ തുക പൊലീസ് ഈടാക്കിയതായാണ് ആരോപണം. ജനുവരി ഏഴാം തീയതിയാണ് സംഭവം. വാഹന പരിശോധന നടത്തിയ മഞ്ചേരി പൊലീസ് മകന്റെ വാഹനത്തിന് മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ 2000 രൂപ പിഴ ഈടാക്കിയെന്ന് ഇദ്ദേഹം പറയുന്നു. 250 രൂപ ഈടാക്കേണ്ട സ്ഥാനത്തായിരുന്നു പൊലീസിന്റെ ഈ പകൽക്കൊള്ള. പിന്നീട് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ ക്ഷമാപണം നടത്തി 1750 രൂപ തിരികെ നൽകിയതായും ഇദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ആദ്യം ഒരു സാധാരണ പൗരനായി സംസാരിച്ചപ്പോൾ തിരിച്ച് പൊലീസായി പ്രതികരിച്ചു. ഉദ്യോഗസ്ഥനായി സംസാരിച്ചപ്പോൾ മാന്യമായി സംസാരിച്ചു. സാധാരണക്കാരന് എന്ന് നീതി പുലരുമെന്നും മുൻ ഡിഎഫ്ഒ ഫേസ്‌ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

ഈ കഴിഞ്ഞ ജനുവരി ഏഴാം തീയതി എന്റെ മകൻ ബൈക്കിൽ സഞ്ചരിക്കുമ്പോൾ മഞ്ചേരി പൊലീസ് ചെക്കിങ്ങിനു വേണ്ടി കൈ കാണിച്ചു. യാത്ര രേഖകൾ പരിശോധിച്ചപ്പോൾ പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ല എന്ന് ബോധ്യപ്പെട്ടു. ആയതിന്റെ അടിസ്ഥാനത്തിൽ മകൻ എന്നെ ഫോൺ ചെയ്യുകയും പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2000 രൂപ ഫൈൻ ഇട്ടിട്ടുണ്ടെന്നും പൈസ അയച്ചു തരാൻ ആവശ്യപ്പെടുകയും ചെയ്തു.

മകന്റെ ആവശ്യപ്രകാരം 2000 രൂപ ഞാൻ അവന്റെ അക്കൗണ്ടിലേക്ക് ഗൂഗിൾ ചെയ്തു. ശേഷം മകന്റെ അക്കൗണ്ടിൽ നിന്ന് വാഹനം പരിശോധിച്ച ഉദ്യോഗസ്ഥനായ മഞ്ചേരി എസ് ഐ അക്കൗണ്ടിലേക്ക് 2000 രൂപ ട്രാൻസ്ഫർ ചെയ്തു. ദിവസങ്ങൾക്കു ശേഷം മൊബൈലിൽ മെസ്സേജ് പരിശോധിക്കുമ്പോൾ പൊലൂഷൻ ഇല്ലാത്തതിന് 250 രൂപയുടെ റസീറ്റ് ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ മകനെ വിളിച്ചു ശകാരിച്ചു. കാരണം 250 രൂപയുടെ ഫൈൻ അടക്കാൻ എന്തിനാണ് 2000 ഗൂഗിൾ പേ ചെയ്യാൻ പറഞ്ഞത് എന്ന് ചോദിച്ചു

അപ്പോൾ മകൻ പറഞ്ഞത് 250 രൂപയുടെ റസീറ്റ് നൽകുകയുള്ളൂ, ബാക്കി പൈസ സർക്കാറിലേക്ക് ആണ് (1750) എന്നാണ് പൊലീസുകാർ പറഞ്ഞത് എന്ന് മകൻ അറിയിച്ചു.

ഉടനെ ഞാൻ മഞ്ചേരി എസ്‌ഐയുമായി ഫോണിൽ ബന്ധപ്പെട്ടു. കുറച്ചു ദിവസം മുമ്പ് നടന്നത് ആയതുകൊണ്ട് ഒന്നും ചെയ്യാൻ സാധിക്കുകയില്ല എന്നും, അങ്ങനെ 2000 വാങ്ങിക്കുകയില്ല എന്നും അറിയിച്ചു. അപ്പോൾ ഉടൻതന്നെ മകന്റെ മൊബൈലിൽ നിന്നും പൈസ അയച്ചു കൊടുത്തിട്ടുള്ള സ്‌ക്രീൻഷോട്ട് എസ്‌ഐ ക്ക് അയച്ചുകൊടുത്തിട്ട് ഞാൻ റിട്ടയേർഡ് ഡി എഫ് ഒ ആണെന്നും നിയമനടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തപ്പോൾ മിനിറ്റുകൾക്കകം ക്ഷമാപണത്തോടെ 1750/= തിരിച്ചു ഗൂഗിൾ പേ ചെയ്തു തന്നു.

ഞാൻ ഒരു റിട്ടയേഡ് ഉദ്യോഗസ്ഥൻ ആയതുകൊണ്ട് ഉടൻതന്നെ വിഷയത്തിന് പരിഹാരമായി. ആദ്യം ഒരു സാധാരണ പൗരനായി സംസാരിച്ചപ്പോൾ തിരിച്ച് പൊലീസായി പ്രതികരിച്ചു. ഉദ്യോഗസ്ഥനായി സംസാരിച്ചപ്പോൾ മാന്യമായി സംസാരിച്ചു. സാധാരണക്കാരന് എന്ന് നീതി പുലരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP