Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കത്തോലിക്ക സഭാ വിശ്വാസിയുടെ മൃതദേഹം ചിതയൊരുക്കി സംസ്‌കരിച്ചു; അഗ്നിയാണ് എന്തിനെയും ശുദ്ധിചെയ്യുന്നതെന്ന ഭർത്താവിന്റെ നിലപാടിനെ അംഗീകരിച്ചു കുടുംബവും ഇടവകയും; ലൈസാമയുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി അഗ്നിനാളങ്ങൾ; പുതു ചരിത്രം കുറിച്ചു പയ്യാമ്പലം!

കത്തോലിക്ക സഭാ വിശ്വാസിയുടെ മൃതദേഹം ചിതയൊരുക്കി സംസ്‌കരിച്ചു; അഗ്നിയാണ് എന്തിനെയും ശുദ്ധിചെയ്യുന്നതെന്ന ഭർത്താവിന്റെ നിലപാടിനെ അംഗീകരിച്ചു കുടുംബവും ഇടവകയും; ലൈസാമയുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി അഗ്നിനാളങ്ങൾ; പുതു ചരിത്രം കുറിച്ചു പയ്യാമ്പലം!

അനീഷ് കുമാർ

കണ്ണൂർ: കത്തോലിക്ക സഭാ വിശ്വാസിയുടെ മൃതദേഹം ചിതയൊരുക്കി സംസ്‌കരിച്ചു. കണ്ണൂർ മേലെ ചൊവ്വയിലെ കട്ടക്കയം സെബാസ്റ്റ്യന്റെ ഭാര്യ ലൈസാമ(61)യുടെ മൃതദേഹമാണ് തിങ്കളാഴ്‌ച്ച വൈകുന്നേരം പയ്യാമ്പലത്ത് സംസ്‌കരിച്ചത്. മാനന്തവാടി പുതിയാപറമ്പിൽ കുടുംബാംഗമായ ലൈസാമ സെബാസ്റ്റ്യൻ ശനിയാഴ്ചയാണ് മരിച്ചത്. മൃതദേഹങ്ങൾ കല്ലറയിൽ അടക്കംചെയ്യുന്നതിനുപകരം ചിതയൊരുക്കി സംസ്‌കരിക്കാമെന്ന് സഭ നേരത്തേ തീരുമാനമെടുത്തിരുന്നു.

പക്ഷേ, പരമ്പരാഗത രീതിയിൽ നിന്ന് മാറാൻ വിശ്വാസികൾതയ്യാറായിരുന്നില്ല. എന്നാൽ വേറിട്ടകാഴ്ചപ്പാടുകളുള്ള ഭർത്താവ് സെബാസ്റ്റ്യൻ പ്രിയതമയുടെ മൃതദേഹം ചിതയിൽ സംസ്‌കരിക്കാൻ തീരുമാനിക്കുകയായിരുന്നു. കുടുംബവും ഇടവകപള്ളിഅധികാരികളും കൂടെനിന്നു. ഇതോടെസെബാസ്റ്റ്യന്റെ തീരുമാനം ചരിത്രത്തിന്റെ ഭാഗമായി മാറി. ഒപ്പം ലൈസാമയുടെ പേരും. കാലത്തിനനുസരിച്ച് പുരോഗമനപരമായി ചിന്തിക്കാൻ ശ്രമിക്കുന്നുവെന്നാണ് സെബാസ്റ്റ്യൻ പറയുന്നത്.

സെബാസ്റ്റ്യന്റെ വാക്കുകളിലൂടെ: ''അഗ്നിയാണ് എന്തിനെയും ശുദ്ധിചെയ്യുന്നത്. അഗ്നിയിൽ തീരുകയെന്നത് ഏറ്റവും ഉത്തമമായ രീതിയാണ്. പണംകൊടുത്ത് മൃതദേഹം സംസ്‌കരിക്കുന്നതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. എന്നോട് പണമൊന്നും ചോദിച്ചിട്ടൊന്നുമില്ല. എന്നാലും മാറിച്ചിന്തിക്കാൻ, പുതുതലമുറയ്ക്ക് വഴിവെട്ടാൻ ശ്രമിക്കുകയാണ്. സന്തോഷകരമായ കാര്യം മേലെ ചൊവ്വ സെയ്ന്റ് ഫ്രാൻസിസ് അസീസി പള്ളി അധികാരികൾ എല്ലാ പിന്തുണയും തന്നുവെന്നതാണ്.

വീട്ടിലെ ശുശ്രൂഷയും പള്ളിയിലെ ശുശ്രൂഷയും സഭാവിശ്വാസമനുസരിച്ച് നടത്തിയിട്ടുണ്ട്. തിങ്കളാഴ്‌ച്ച രാവിലെ മുതലാണ് മരണാനന്തര ചടങ്ങുകൾ നടന്നത്. അതുകഴിഞ്ഞ് പള്ളിയിലും മരണാനന്തര ചടങ്ങുകൾ നടന്നു. ഇതിന് ശേഷം വൈകുന്നേരം നാലു മണിക്കാണ് പയ്യാമ്പലം പൊതു ശ്മശാനത്തിൽ സംസ്‌കരിച്ചത്. ജർമ്മനിയിലൊക്കെ ക്രൈസ്തവർ മരിച്ചാൽ ദഹിപ്പിക്കുന്നത് കണ്ടിട്ടു കണ്ടിട്ടുണ്ടെന്നും അതു കേരളത്തിലും നടപ്പിലാക്കുന്നത് പുരോഗമന ചിന്തയുടെ ഭാഗമെന്നും അതിരുപതയിലെ വികാരിഫാദർ കരിങ്കുളം മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP