Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ധന സെസിൽ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺഗ്രസ്; നിയമസഭയിലേക്ക് മാർച്ച്; ഇരുചക്ര വാഹനം പെട്രോഴൊഴിച്ച് കത്തിച്ചു; മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു; ബജറ്റിനെതിരെ സഭയിലും പുറത്തും പ്രതിപക്ഷ പ്രതിഷേധം

ഇന്ധന സെസിൽ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺഗ്രസ്; നിയമസഭയിലേക്ക് മാർച്ച്; ഇരുചക്ര വാഹനം പെട്രോഴൊഴിച്ച് കത്തിച്ചു; മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു; ബജറ്റിനെതിരെ സഭയിലും പുറത്തും പ്രതിപക്ഷ പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസിനെതിരെ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺഗ്രസ്. നിയമസഭയ്ക്ക് മുന്നിലേക്ക് മാർച്ച് നടത്തി. ഇരുചക്രവാഹനം കൊണ്ടു വന്ന് നിയമസഭക്ക് മുന്നിലെ പ്രതിഷേധ സ്ഥലത്തിട്ട് പെട്രോളൊഴിച്ച് കത്തിച്ചു. ജല പീരങ്കിയുപയോഗിച്ച് പൊലീസ് തീകെടുത്തി.

അതിന് ശേഷം ബാരിക്കേഡുകൾ തള്ളിമാറ്റാനാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. പിരിഞ്ഞ് പോകാതെ വീണ്ടും പ്രതിഷേധിക്കാനൊരുങ്ങിയ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

പ്രതിഷേധക്കാർ നിയമസഭയ്ക്കു മുന്നിൽ റോഡ് ഉപരോധിച്ചതിന് പിന്നാലെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. സംഘർഷത്തിൽ പൊലീസുകാർക്ക് പരിക്കേറ്റു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിക്ക് പരിക്കേറ്റു.

മഹാ പ്രളയത്തിനും കോവിഡ് മാരിക്കും ശേഷം ജനങ്ങൾക്ക് മുകളിൽ പെയ്തിറങ്ങിയ ജന ദ്രോഹ ബജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രഖ്യാപിച്ചു. ഇന്ധ നികുതിക്കെതിരെ കേന്ദ്രത്തിനെതിരെ സമരം നടത്തിയ ഇടതുപക്ഷം ഇപ്പോൾ കേരളത്തിൽ നികുതി ചുമത്തുകയാണ്. നിയമസഭയിൽ അഞ്ച് മിനിറ്റ് സംസാരിച്ചാൽ പോലും ടാക്‌സ് ചുമത്തുമോയെന്ന് ബജറ്റ് രേഖകൾ വായിച്ചാലേ അറിയാൻ കഴിയൂവെന്നും സതീശൻ പരിഹസിച്ചു.

വിലക്കയറ്റത്തിൽ പ്രതിസന്ധിയിലായ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാൻ സമ്മതിക്കില്ല. പ്രതിഷേധം ശക്തമാക്കും. നിയമസഭക്കുള്ളിൽ നാല് എംഎൽഎമാർ സത്യഗ്രഹമിരിക്കും. നിയമസഭക്ക് പുറത്തും വലിയ തോതിൽ സമരം നടത്താനാണ് യുഡിഎഫ് തീരുമാനം. നാളെ എല്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കും. 13 ന് യുഡിഎഫ് ജില്ലാ കേന്ദ്രങ്ങളിൽ രാപ്പകൽ സമരവും നടത്തുമെന്നും സതീശൻ അറിയിച്ചു.

ഇന്ധന സെസ് ഉൾപ്പെടെ ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെ യുഡിഎഫ് എംഎൽഎമാർ നിയമസഭാ കവാടത്തിൽ സത്യഗ്രഹം തുടങ്ങി. ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം, സി.ആർ.മഹേഷ് എന്നിവരാണു സത്യഗ്രഹമിരിക്കുന്നത്.

നികുതി വർധനയിൽ നിയമസഭയ്ക്കുള്ളിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ചോദ്യോത്തരവേള തുടങ്ങിയതും പ്ലക്കാർഡും ബാനറും ഉയർത്തി പ്രതിഷേധിച്ചു. മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചശേഷം പ്രതിപക്ഷം ചോദ്യോത്തരവേളയുമായി സഹകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP