Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശയായ യുവതിക്ക് നേരെ ആംബുലൻസിൽ വെച്ചും ആശുപത്രിയിൽ വെച്ചും ലൈംഗിക അതിക്രമം; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ; ആശുപത്രിയിൽ വെച്ച് ദയാലാൽ പെരുമാറിയത് ബന്ധുവെന്ന നിലയിലും; സുരക്ഷാ വീഴ്‌ച്ച പരിശോധിക്കും; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണ ജോർജ്ജ്

വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശയായ യുവതിക്ക് നേരെ ആംബുലൻസിൽ വെച്ചും ആശുപത്രിയിൽ വെച്ചും ലൈംഗിക അതിക്രമം; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ; ആശുപത്രിയിൽ വെച്ച് ദയാലാൽ പെരുമാറിയത് ബന്ധുവെന്ന നിലയിലും; സുരക്ഷാ വീഴ്‌ച്ച പരിശോധിക്കും; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണ ജോർജ്ജ്

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: തൃശൂർ കൊടുങ്ങല്ലൂരിൽ ആത്മഹത്യാശ്രമം നടത്തിയ യുവതിക്ക് നേരെ പീഡന ശ്രമം. ആംബുലൻസിൽ വെച്ചും ആശുപത്രിയിൽ വെച്ചും യുവതിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായാതാണ് പരാതി. ആശുപത്രി ജീവനക്കാരനായ ദയാലാലാണ് ലൈംഗികാതിക്രമം നടത്തിയത്. യുവതിയുടെ മൊഴിയിൽ ഇയാളെ പൊലീസ് അറസ്റ്റുചെയ്തു.

കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലാണ് കയ്പമംഗലം സ്വദേശിയായ യുവതി ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയ്ക്കെത്തുന്നത്. വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ കൂടെ ബന്ധുക്കളാരും ഉണ്ടായിരുന്നില്ല. യുവതിയുടെ ഭർത്താവ് വിദേശത്താണ്. ഇത് മനസ്സിലാക്കി ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗത്തിൽ താൽക്കാലിക ജീവനക്കാരനായ ദയാലാൽ യുവതിക്കൊപ്പം ആംബുലൻസിൽ കയറുകയും അർധ അബോധാവസ്ഥയിലായ യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് മെഡിക്കൽ കോളജിലെത്തിയ ശേഷവും ലൈംഗികാതിക്രമമുണ്ടായി.

പെൺകുട്ടിയുടെ ബന്ധു എന്ന നിലയിലാണ് ഇയാൾ ആശുപത്രിയിൽ പെരുമാറിയത്. ബോധം തിരികെ വന്ന പെൺകുട്ടി മറ്റ് രോഗികളുടെ ബന്ധുക്കളോടും നഴ്സിനോടും പീഡനം നടന്ന വിവരം പറയുകയും ഇവർ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ഇതറിഞ്ഞ ഉടൻ ദയാലാൽ ആശുപത്രിയിൽ നിന്ന് സ്ഥലം വിട്ടു. എന്നാൽ കൊടുങ്ങല്ലൂർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും മെഡിക്കൽ കോളജ് പൊലീസിന് കൈമാറുകയും ചെയ്തു.

ഇന്ന് ഉച്ചകഴിഞ്ഞ് കോടതിയിൽ ഹാജരാക്കും. സംഭവത്തെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തൃശൂർ മെഡിക്കൽ കോളജ് സൂപ്രണ്ടിന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകിയിരിക്കുകയാണ്. സംഭവത്തിൽ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. ആശുപത്രിയുടെ ഭാഗത്ത് നിന്നും സുരക്ഷാ വീഴ്‌ച്ചയുണ്ടോയെന്ന് പരിശോധിക്കണമെന്ന് മന്ത്രി നിർദേശിച്ചു.സംഭവം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സുപ്രണ്ട് ഇൻ ചാർജ്, ആർഎംഒ എന്നിവർ അന്വേഷിക്കും. പ്രാഥമിക റിപ്പോർട്ട് ഇന്ന് തന്നെ കൈമാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP