Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെരിങ്ങോത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് 19 വയസുകാരൻ മരിച്ചു; മൂന്നുപേർക്ക് പരുക്കേറ്റു; പൊന്നമ്പാറയിൽ അപകടമുണ്ടായത് പുലർച്ചെ

പെരിങ്ങോത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് 19 വയസുകാരൻ മരിച്ചു; മൂന്നുപേർക്ക് പരുക്കേറ്റു; പൊന്നമ്പാറയിൽ അപകടമുണ്ടായത് പുലർച്ചെ

സ്വന്തം ലേഖകൻ

തളിപറമ്പ് : പെരിങ്ങോത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. പെരിങ്ങോം കൊരങ്ങാട്ടെ ടി.പി ഹംസ പാലത്തര - സി.എച്ച് റുബീന ദമ്പതികളുടെ മകൻ ചപ്പന്റെ കത്ത് വീട്ടിൽ സി.എച്ച് റമീസാ (19) ണ് മരിച്ചത്.

തിങ്കളാഴ്‌ച്ച പുലർച്ചെ പെരിങ്ങോത്തെ പൊന്നമ്പാറയിലാണ് അപകടമുണ്ടായത്. കൂടെ ബൈക്കിൽ യാത്ര ചെയ്തിരുന്ന സുഹൃത്ത് വാജിദിന് (19) പരുക്കേറ്റു.. കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരായ കാനായി - മണിയറയിലെ രണ്ടു പേർക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ നിന്ന് തെറിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ റമീസിനെയും മറ്റുള്ളവരെയും പെരിങ്ങോത്തു നിന്നും അസി. സ്റ്റേഷൻ ഓഫിസർ സി.വി ഗോകുൽദാസിന്റെ നേതൃത്വത്തിലെത്തിയ അഗ്‌നിശമന സേനാ സംഘമാണ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.

എന്നാൽ റമീസ് ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. ഹസ്‌ന , റൈഹ എന്നിവരാണ് മരിച്ച റമീസിന്റെ സഹോദരങ്ങൾ. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറി യിൽ . പെരിങ്ങോം പൊലിസ് ഇൻക്വസ്റ്റ് നടത്തി. അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP