Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കല്ല്യാണത്തലേന്ന് വരനെ കാണാതായി; വിവാഹം കൂടാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പെൺകുട്ടിക്ക് വരനായി

കല്ല്യാണത്തലേന്ന് വരനെ കാണാതായി; വിവാഹം കൂടാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പെൺകുട്ടിക്ക് വരനായി

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: തലയോലപ്പറമ്പിൽ കല്ല്യാണത്തലേന്ന് വരനെ കാണാതായി. പറഞ്ഞുറപ്പിച്ച സമയത്ത് മറ്റൊരു യുവാവുമായി വിവാഹം നടത്തി. കോട്ടൂർ സ്വദേശി ഫാത്തിമ ഷഹനയുടെ പ്രതിശ്രുത വരനെയാണ് കാണാതായത്. ഫാത്തിമയ്ക്ക് വരനായത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സമീറാണ്. തലയോല പറമ്പ് നദ്വത്ത് നഗറിലാണ് സംഭവം.

വിവാഹത്തിൽ പങ്കെടുക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സമീർ വരനെ കാണാതായതറിഞ്ഞ് ഫാത്തിമ ഷഹനയെ വിവാഹം കഴിച്ചത്. ഞായറാഴ്ചയായിരുന്നു വിവാഹം. ഒരുക്കങ്ങൾ പൂർത്തിയാക്കിയതിനു ശേഷമാണ് തലയോലപ്പറമ്പ് സ്വദേശിയായ വരനെ കാണാതായ വിവരം അറിയുന്നത്. ഷാജഹാൻ മൗലവി നേതൃത്വം നൽകി കൊണ്ട് നദ്വത്ത് നഗർ കെകെപിജി ഓഡിറ്റോറിയത്തിൽ വെച്ച് ഇരുവരുടേയും നിക്കാഹ് നടന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP