Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഴിഞ്ഞ ബ്ലോക്ക് സമ്മേളനത്തിൽ അസ്വാരസ്യത്തെത്തുടർന്ന് ചുമതല ഒഴിഞ്ഞുപോയ എസ് എഫ് ഐ മുൻ ജില്ലാ പ്രസിഡന്റിന് പദവി നൽകിയത് എതിർപ്പ് അവഗണിച്ച്; കൊല്ലം ഡിവൈഎഫ് ഐയിലും 'ആലപ്പുഴ മോഡൽ' രാജി

കഴിഞ്ഞ ബ്ലോക്ക് സമ്മേളനത്തിൽ അസ്വാരസ്യത്തെത്തുടർന്ന് ചുമതല ഒഴിഞ്ഞുപോയ എസ് എഫ് ഐ മുൻ ജില്ലാ പ്രസിഡന്റിന് പദവി നൽകിയത് എതിർപ്പ് അവഗണിച്ച്; കൊല്ലം ഡിവൈഎഫ് ഐയിലും 'ആലപ്പുഴ മോഡൽ' രാജി

സ്വന്തം ലേഖകൻ

കൊല്ലം: കൊല്ലം ഡിവൈഎഫ്ഐ.യിൽ 'ആലപ്പുഴ മോഡൽ' രാജി. കൊട്ടാരക്കര ബ്ലോക്കിലെ രണ്ടുഭാരവാഹികളും ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ആറ് മേഖലാഭാരവാഹികളും രാജിക്കത്തു നൽകി. ജില്ലാ നേതൃത്വം ജനാധിപത്യവിരുദ്ധമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നെന്ന് ആരോപിച്ചാണ് രാജി.

കഴിഞ്ഞ ബ്ലോക്ക് സമ്മേളനത്തിൽ അസ്വാരസ്യത്തെത്തുടർന്ന് ഡിവൈഎഫ്ഐ. ചുമതല ഒഴിഞ്ഞുപോയ എസ്.എഫ്.ഐ. മുൻ ജില്ലാ പ്രസിഡന്റ് അരവിന്ദിനെ വീണ്ടും ബ്ലോക്ക് കമ്മിറ്റിയിൽ ഉൾപ്പെടുത്താനുള്ള ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി. കഴിഞ്ഞ സമ്മേളനത്തിൽ, തന്നെ ബ്ലോക്ക് സെക്രട്ടറിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് അരവിന്ദ് ഡിവൈഎഫ്ഐ.യുടെ പ്രാഥമികാംഗത്വം വിട്ടതെന്നാണ് ആരോപണം.

സിപിഎം. സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന് ഇതുസംബന്ധിച്ചു നൽകിയ പരാതിയിൽ സിപിഎം. ജില്ലാ സെക്രട്ടറി എസ്.സുദേവനെതിരേയും പരാമർശമുണ്ട്. അരവിന്ദിനെ തിരികെയെടുക്കണമെന്ന പാർട്ടി ജില്ലാ സെക്രട്ടറിയുടെ നിർദ്ദേശം അംഗീകരിച്ചില്ലെങ്കിൽ കൈകാര്യം ചെയ്യുമെന്ന് ഡിവൈഎഫ്ഐ. ജില്ലാ സെക്രട്ടറിയും പ്രസിഡന്റും ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.

കൊല്ലം ബ്ലോക്കിലും ഒട്ടേറെപ്പേർ ഡിവൈഎഫ്ഐ. ബന്ധം ഉപേക്ഷിച്ച് എ.ഐ.വൈ.എഫിലേക്കും സിപിഐ.യിലേക്കും പോകാൻ നീക്കം നടത്തുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP