Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാറിന്റെ മുൻഭാഗത്തെ റബ്ബർമാറ്റടക്കം കത്തിച്ചാമ്പലായിട്ടും ഇന്ധനമുള്ളതായി പറയപ്പെടുന്ന കുപ്പി എങ്ങനെ കത്താതെ ബാക്കിയായി? ഓടിക്കൊണ്ടിരിക്കെ കാർ കത്തി യുവദമ്പതിമാർ മരിച്ചിട്ടും ആ കുപ്പികൾക്ക് മാത്രം കുഴപ്പമില്ല! മാരുതി എസ്പ്രസോ കാറിനുള്ളിൽ നിറയുന്നത് ദുരൂഹത; കണ്ണൂരിൽ അട്ടിമറിയോ?

കാറിന്റെ മുൻഭാഗത്തെ റബ്ബർമാറ്റടക്കം കത്തിച്ചാമ്പലായിട്ടും ഇന്ധനമുള്ളതായി പറയപ്പെടുന്ന കുപ്പി എങ്ങനെ കത്താതെ ബാക്കിയായി? ഓടിക്കൊണ്ടിരിക്കെ കാർ കത്തി യുവദമ്പതിമാർ മരിച്ചിട്ടും ആ കുപ്പികൾക്ക് മാത്രം കുഴപ്പമില്ല! മാരുതി എസ്പ്രസോ കാറിനുള്ളിൽ നിറയുന്നത് ദുരൂഹത; കണ്ണൂരിൽ അട്ടിമറിയോ?

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഓടിക്കൊണ്ടിരിക്കെ കാർ കത്തി യുവദമ്പതിമാർ മരിച്ചിട്ടും ആ കുപ്പികൾക്ക് മാത്രം കുഴപ്പമില്ല! പൂർണമായും കത്തിയ കാറിൽ പൂർണമായി കത്താത്ത പ്ലാസ്റ്റിക് കുപ്പിയും അതിൽ ഏതോ ഇന്ധനത്തിന്റെ സാന്നിധ്യവും കണ്ടെത്തിയെന്ന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ പുതിയ ചർച്ചയാകുന്നു. കാറിന്റെ മുൻഭാഗം കത്തി ചാമ്പലായിട്ടും എന്തുകൊണ്ട് പെട്രോൾ കുപ്പിയും ഇന്ധനവും മാത്രം കുറച്ച് അവശേഷിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. കേസ് അട്ടിമറിക്കുമോ എന്ന സംശയം സജീവമാകുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ച കണ്ണൂരിലുണ്ടായ അപകടത്തിൽ കുറ്റിയാട്ടൂർ സ്വദേശികളായ ടി.വി.പ്രജിത്ത് (35), ഗർഭിണിയായ ഭാര്യ കെ.കെ.റീഷ (26) എന്നിവരാണ് മരിച്ചത്. തീ എങ്ങനെ കത്തി പടർന്നുവെന്ന് ആർക്കും വ്യക്തതയില്ല. മാരുതിയുടെ എസ്പ്രസോ എന്ന കാറാണ് കത്തി നശിച്ചത്. തീർത്തും അപ്രതീക്ഷിതമായിരുന്നു അത്. കാറിൽ നിന്നും പുക ഉയർന്നിട്ടും പ്രജിത്ത് വാഹനം ഓടിച്ചെന്നും വാദമുണ്ട്. അതിനിടെയാണ് കുപ്പിയും പെട്രോളും കഥ എത്തുന്നത്. ഇതിന് പിന്നിൽ അന്വേഷണ അട്ടിമറിയാണെന്നാണ് മരിച്ച റീഷയുടെ അച്ഛൻ വിശ്വനാഥൻ സംശയിക്കുന്നത്.

ഇൻഷുറൻസ് കമ്പനിയുമായുള്ള നഷ്ടപരിഹാര കേസിന് പുറമെ, കാർ കമ്പനിക്കെതിരെയും നഷ്ടപരിഹാര കേസ് വരും. കാർ ഉടമയ്ക്ക് ഉപഭോക്തൃ കോടതിയിൽ കേസ് ഫയൽചെയ്യാം. സാങ്കേതികത്തകരാർ മൂലമല്ല തീപ്പിടിത്തമുണ്ടായതെന്ന് സ്ഥാപിക്കുന്നതിന് ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന സംശയത്തിലാണ് കുടുംബം.

കണ്ണൂർ സിറ്റി പൊലീസിന്റെ കസ്റ്റഡിയിലാണ് കാർ. അത് റോഡരികിൽ ഒരുഷീറ്റ് കൊണ്ട് മൂടിക്കിടക്കുകയാണ്. സംഭവം നടന്നതിന്റെ പിറ്റേദിവസം നടത്തിയ പരിശോധനയിലാണ് കാറിലെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ പൂർണമായും കത്താത്ത പ്ലാസ്റ്റിക് കുപ്പി ലഭിച്ചതായി പറയുന്നത്. അതിൽ ഇന്ധനത്തിന്റെ മണമുള്ള എന്തോ രാസവസ്തുവിന്റെ അവശിഷ്ടം ലഭിച്ചതായും പറയുന്നു.

ആദ്യ പരിശോധനയിൽ ഇങ്ങനെയൊരു കുപ്പി കണ്ടെത്തിയതായി ആരും പറഞ്ഞിട്ടില്ല. രണ്ടാംദിവസം കാർ പരിശോധിക്കുന്നത് ചിത്രീകരിക്കാൻ മാധ്യമപ്രവർത്തകരെ അനുവദിച്ചതുമില്ല. കാറിന്റെ മുൻഭാഗത്തെ റബ്ബർമാറ്റടക്കം കത്തിച്ചാമ്പലായിട്ടും ഇന്ധനമുള്ളതായി പറയപ്പെടുന്ന കുപ്പി എങ്ങനെ കത്താതെ ബാക്കിയായി എന്നതാണ് സംശയമാകുന്നത്. ഡ്രൈവർ സീറ്റിന്റെ അടിയിൽനിന്നാണ് കുപ്പി കിട്ടിയതത്രേ. ഇന്ധനം കാരണമാണ് തീ പിടിച്ചതെങ്കിൽ ആദ്യം കത്തുക കുപ്പിയായിരിക്കും.

അതേസമയം, കുപ്പിയിൽ അവശേഷിച്ചത് എന്താണെന്ന് പരിശോധിച്ച ശേഷമേ പറയാനാകൂയെന്ന് ഫൊറൻസിക് വിഭാഗം വ്യക്തമാക്കി. കാറിൽനിന്ന് ശേഖരിച്ച അവശിഷ്ടങ്ങൾ കോടതി മുഖേനയാണ് കണ്ണൂരിലെ റീജണൽ ഫൊറൻസിക് ലാബിലെത്തുക. ഒരാഴ്ചയ്ക്കുള്ളിൽ ഫലം കിട്ടുമെന്നാണ് പ്രതീക്ഷ.

കുടിവെള്ളക്കുപ്പിയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ലെന്ന് വിശ്വനാഥൻ പറയുന്നു. രണ്ട് കുപ്പിയിലെ കുടിവെള്ളം കാറിന്റെ പിൻ ഭാഗത്തായിരുന്നു. അത് സിറ്റി സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. ഡിക്കിയിൽ സൂക്ഷിച്ച വസ്ത്രങ്ങൾ അടങ്ങിയ ബാഗുകളും കത്തിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP