Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാക്കിസ്ഥാനിയായ ഭർത്താവിന്റെ അടുത്തേക്ക് പോയ വെള്ളക്കാരിയായ യുവതി ഇസ്ലാമാബാദിൽ കൊല്ലപ്പെട്ടു; രണ്ടു മക്കളെ കുറിച്ചും വിവരമില്ല; നീതി തേടിയലഞ്ഞു ബ്രിട്ടനിലെ മാതാപിതാക്കൾ; അടിമുടി ദുരൂഹമാണ് എല്ലാമെന്ന് വെള്ളക്കാരായ ദമ്പതിമാർ

പാക്കിസ്ഥാനിയായ ഭർത്താവിന്റെ അടുത്തേക്ക് പോയ വെള്ളക്കാരിയായ യുവതി ഇസ്ലാമാബാദിൽ കൊല്ലപ്പെട്ടു; രണ്ടു മക്കളെ കുറിച്ചും വിവരമില്ല; നീതി തേടിയലഞ്ഞു ബ്രിട്ടനിലെ മാതാപിതാക്കൾ; അടിമുടി ദുരൂഹമാണ് എല്ലാമെന്ന് വെള്ളക്കാരായ ദമ്പതിമാർ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: പാക്കിസ്ഥാനിലെ ഭർത്താവിന്റെടുത്തേക്ക് പോയ മകൾ ദുരൂഹമായ സാഹചര്യത്തിൽ മരണമടഞ്ഞു. കൂടെയുണ്ടായിരുന്ന രണ്ട് പേരക്കുട്ടികളെ കുറിച്ച് ഒന്നര വർഷം കഴിഞ്ഞിട്ടും യാതോരു വിവരവുമില്ല. യുവതിയുടെ മാതാപിതാക്കൾ ഇന്നും നീതി തേടിയലയുകയാണ് ഭർതൃ മാതാവ് മരണാസന്നയാണെന്ന വിവരം ലഭിച്ചതിന്റെ തുടർന്ന് 2021 ൽ ആയിരുന്നു കെൽസി ഡെവ്ലിൻ എന്ന 27 കാരി തന്റെ സാറാ, സെയിൻ എന്നീ മക്കൾക്കൊപ്പം പാക്കിസ്ഥാനിലേക്ക് പറന്നത്.

മൂന്ന് ആഴ്‌ച്ചകൾക്ക് ശേഷം കെൽസി ഒരു ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. കെൽസിയുറ്റെ മാതാപിതാക്കളായ ജൂഡി, സീൻ ഡെവ്ലിൻ എന്നിവർക്ക് ഇപ്പോഴും അവരുടെ മകളുടെ മരണകാരണം അറീയില്ല. മാത്രമല്ല, 10 ഉം 8 ഉം വയസ്സുള്ള തങ്ങളുടെ പേരക്കുട്ടികൾക്ക് എന്തു സംഭവിച്ചു എന്നും അറിയില്ല. മകൾ മരിച്ച വിവരം ഇവർ അറിയുമ്പോഴേക്കും മകളുടെ മൃതദേഹം അടക്കം ചെയ്യുകയും ചെയ്തിരുന്നു.ദിവസങ്ങൾക്ക് ശേഷം അവർക്ക് ഒരു മരണ സർട്ടിഫിക്കറ്റ് ലഭിച്ചു. എന്നാൽ അതിൽ സംശാസ്പദമായ ധാരാളമ്മ് കാര്യങ്ങൾ ഉണ്ടെന്ന് ഇവർ ആരോപിക്കുന്നു.

ഇപോൾ മകളുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കണമെന്നും പേരക്കുട്ടികളെ തങ്ങൾക്ക് തരണമെന്നുമാണ് ഈ ദമ്പതിമാർ ആവശ്യപ്പെടുന്നത്. തനിക്ക് തന്റെ മകളെ നഷ്ടപ്പെട്ടു എന്നും, അവളെ അടക്കം ചെയ്തിരിക്കുന്നത് എവിടെയാണെന്ന് പോലും തനിക്കറിയില്ലെന്നും നിർഭാഗ്യവാനായ പിതാവ് പറയുന്നു. ഇത് തികഞ്ഞ കാട്ടാളത്തരമാണെന്നാണ് അയാൾ പറയുന്നത്. മാത്രമല്ല, അവൾ മരിച്ചതെങ്ങനെ എന്നതുൾപ്പടേീ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ അവശേഷിക്കുകയാണെന്നും ആ പിതാവ് ചൂണ്ടിക്കാണിക്കുന്നു.

തങ്ങളുടെ മകൾക്ക് കോവിഡാണെന്ന് ആദ്യം ഒരു അറിയിപ്പ് വന്നതായി യുവതിയുടെ അമ്മ ജൂഡി പറയുന്നു. പിന്നീട് സെപ്സിസ് ആണെന്നും അതിനു ശേഷം ബോധരഹിതയായെന്നും സന്ദേശങ്ങൾ വന്നിരുന്നു. പാക്കിസ്ഥാനിൽ ചെന്നതിനു ശേഷം ഒരു തവണമാത്രമായിരുന്നു അവർക്ക് കെൽസിയുമായി സംസാരിക്കാൻ കഴിഞ്ഞത്. വീഡിയോ കോൾ വഴി നടത്തിയ ആ സംഭാഷണത്തിൽ തന്റെ ഉള്ള് എരിയുന്നതായി കെൽസി പറഞ്ഞിരുന്നു എന്ന് മാതാപിതാക്കൾ പറയുന്നു.

ജൂലായ് 1 ന് കെൽസിയുടെ മുൻ പങ്കാളി സഹോദരി കോളിന് അയച്ച സന്ദേശം വഴിയാണ് മകൾ മരിച്ച വിവരം മാതാപിതാക്കൾ അറിയുന്നത്. അതുകഴിഞ്ഞ് ഒരിക്കൽ മാത്രമായിരുന്നു പേരക്കുട്ടിയായ 10 വയസ്സുകാരി സാറയുമായി ബന്ധപ്പെടാൻ കഴിഞ്ഞത്. അതിൽ ആ കുട്ടിയും അമ്മ മരിച്ച വിവരം അറിയിച്ചിരുന്നു. ആവശ്യപ്പെട്ട് മാസങ്ങൾക്ക് ശേഷമാണ് ഇവർക്ക് കെൽസിയുടെ മരണ സർട്ടിഫിക്കറ്റ് ലഭിച്ചത്. പക്ഷെ അതിൽ ഏറെ ദുരൂഹതകളും സാങ്കേതിക പിഴവുകളും ഉണ്ട്

മരണ സർട്ടിഫിക്കറ്റിൽ പറയുന്നത് കെൽസിയുടെ മരണം സെപ്സിസും ഒരു കാർഡിയോപൾമനറി അറസ്റ്റും മൂലമാണെന്നാണ്. മാത്രമല്ല, അവർക്ക് ചെറുപ്പം മുതൽ തന്നെ ചുഴലി ദീനം ഉണ്ടായിരുന്നതായും പറയുന്നു. കെൽസി വിവാഹിതയാണെന്നും വിവാഹശേഷം അവർ ഇസ്ലാമിലേക്ക് മാറിയെന്നും റിപ്പോർട്ടിൽ പറയുന്നതായി മിറർ റിപ്പോർട്ട് ചെയ്യുന്നു. ഇതെല്ലാം പൂർണ്ണമായും തെറ്റാണെന്നാണ് മാതാപിതാക്കൾ പറയുന്നത്. അവർ വിവാഹിതയല്ലെന്നും ചുഴലി രോഗി അല്ലെന്നും ഇസ്ലാമിലേക്ക് മാറിയിട്ടില്ല എന്നും അവർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP