Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ഥാപനങ്ങളുടെ ട്വിറ്റർ അക്കൗണ്ടുകൾക്ക് ഗോൾഡൻ ടിക്ക് നിലനിർത്താൻ പ്രതിമാസം 1000 ഡോളർ വീതം നൽകേണ്ടി വരുമോ? ഒന്നിലേറെ അക്കൗണ്ടുകൾ ഉള്ളവർക്ക് ഓരോ അക്കൗണ്ടിനും 50 ഡോളർ ചാർജ്ജാവുമോ? സാധ്യത വിലയിരുത്തി വിദഗ്ദ്ധർ

സ്ഥാപനങ്ങളുടെ ട്വിറ്റർ അക്കൗണ്ടുകൾക്ക് ഗോൾഡൻ ടിക്ക് നിലനിർത്താൻ പ്രതിമാസം 1000 ഡോളർ വീതം നൽകേണ്ടി വരുമോ? ഒന്നിലേറെ അക്കൗണ്ടുകൾ ഉള്ളവർക്ക് ഓരോ അക്കൗണ്ടിനും 50 ഡോളർ ചാർജ്ജാവുമോ? സാധ്യത വിലയിരുത്തി വിദഗ്ദ്ധർ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ട്വിറ്ററിന്റെ നയങ്ങളിൽ അടിമുറ്റി മാറ്റം വരുമെന്ന സൂചനകൾ പുറത്തു വരുന്നു. ബിസിനസ്സ് സ്ഥാപനങ്ങളുടെ ഔദ്യോഗിക അക്കൗണ്ടുകൾക്ക് അവരുടെ ഗോൾഡ് വെരിഫൈഡ് ചെക്ക് മാർക്കുകൾ നിലനിർത്താൻ പ്രതിമാസം 1000 ഡോളർ ഫീസ് ഈടാക്കാൻ ആലോചനയുള്ളതായി അറിയുന്നു. അത് നൽകാൻ തയ്യാറാകാത്തവരുടെ ബാഡ്ജുകൾ നഷ്ടമായേക്കും.

എന്നാൽ, ഇത് എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യം വ്യക്തമല്ല. അതുപോലെ ഒന്നിലധികം അക്കൗണ്ടുകൾ ഉള്ളവർക്ക് ഓരോ അഫിലിയേറ്റ് അക്കൗണ്ടിനും പ്രതിമാസം 50 ഡോളർ വീതം നൽകേണ്ടി വരും. ദി ഇൻഫൊർമേഷൻ ആണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. ട്വിറ്ററിലെ ഒരു ജീവനക്കാരൻ ഒരു സ്ഥാപനത്തിലേക്ക് അയച്ച ഈ മെയിൽ ചോർന്ന് കിട്ടിയതാണ് ഈ വിവരം.

സോഷ്യൽ മീഡിയ അനലിസ്റ്റ് ആയ മാറ്റ് നവറ സമൂഹമാധ്യമങ്ങളിൽ പങ്കെ വെച്ച് ഈ എമെയിൽ സന്ദേശത്തിൽ 1000 ഡോളറിന്റെ കാര്യം എടുത്തു പറയുന്നുണ്ട്. ട്വിറ്റർ ഏറ്റെടുത്തതിനു ശേഷം അതിന്റെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി പുതിയ ഉടമ നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമാണ് ഇതും. ഏറ്റെടുത്തയുടൻ തന്നെ കമ്പനിയെ ലാഭത്തിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ മസ്‌ക് തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി 7500 ഓളം ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്തിരുന്നു.

ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു സാധാരണ ട്വിറ്റർ ഉപഭോക്താക്കൾക്ക് നൽകിയിരുന്ന ബ്ലൂ വെരിഫൈഡ് ചെക്ക് മാർക്ക് നിലനിർത്തുവാൻ പ്രതിമാസം 8 ഡോളർ ചാർജ്ജ് ചെയ്യുവാൻ തീരുമാനിച്ചത്. നേരത്തേ, ഈ ചെക്ക് മാർക്കിന് അർഹതയുള്ളവർക്ക് ഇത് സൗജന്യമായി നൽകുകയായിരുന്നു. എന്നാൽ, ഈ ബ്ലൂ ചെക്ക്മാർക്ക് ഉള്ള ഉപയോക്താക്കൾ അത് ഇതുവരെ നിലനിർത്തിയിട്ടുണ്ട്. എന്നാൽ ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ച തന്റെ ട്വീറ്റിലൂടെ മസ്‌ക് അറിയിച്ചത് ഈ ബ്ലൂ ടിക്ക് നൽകുന്ന പ്രക്രിയയിൽ ഏറെ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ അത് ഉടനെ ഇല്ലാതെയാകും എന്നുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP