Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഞ്ഞിനിക്കര പെരുന്നാളിന് കൊടിയേറി; ഗീവർഗീസ് മോർ അത്താനാസ്യോസ് മെത്രാപ്പൊലീത്ത കൊടി ഉയർത്തി;തീർത്ഥാടകസംഗമം വെള്ളിയാഴ്ച

മഞ്ഞിനിക്കര പെരുന്നാളിന് കൊടിയേറി; ഗീവർഗീസ് മോർ അത്താനാസ്യോസ് മെത്രാപ്പൊലീത്ത കൊടി ഉയർത്തി;തീർത്ഥാടകസംഗമം വെള്ളിയാഴ്ച

മറുനാടൻ മലയാളി ബ്യൂറോ

മഞ്ഞിനിക്കര: ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയാർക്കീസ് ബാവയുടെ ഓർമപ്പെരുന്നാളിന് മഞ്ഞിനിക്കര ദയറയിൽ കൊടിയേറി.

ഗീവർഗീസ് മോർ അത്താനാസ്യോസ്, യൂഹാനോൻ മോർ മിലിത്തിയോസ്, മാത്യൂസ് മോർ തേവോദോസ്യോസ് എന്നീ മെത്രാപ്പൊലീത്തമാർ നേതൃത്വം നൽകി.ഇതോടൊപ്പം യാക്കോബായ സുറിയാനി സഭയുടെ മറ്റ് പള്ളികളിലും പതാകയുയർത്തി.

വൈകീട്ട് ബാവയുടെ കബറിൽനിന്നെത്തിച്ച കൊടി ഓമല്ലൂർ കുരിശടിയിൽ ഗീവർഗീസ് മോർ അത്താനാസ്യോസ് മെത്രാപ്പൊലീത്ത ഉയർത്തി. ഫാ. റോബി ആര്യാടൻപറമ്പിൽ, ബോബി ജി.വർഗീസ്, ഫാ.ഗീവർഗീസ് ബ്ലാഹേത്ത്, റമ്പാന്മാരായ ഗബ്രിയേൽ, ബേസിൽ, ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, ബിനു വാഴമുട്ടം എന്നിവർ പങ്കെടുത്തു. ഫെബ്രുവരി 10-നാണ് തീർത്ഥാടകസംഗമം. 18-ന് പെരുന്നാൾ സമാപിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP