Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകം പിന്തുടരുന്നത് സനാതനധർമമെന്ന് മന്നാർഗുഡി മഠാധിപതി; 111-ാമത് ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്തിന് പമ്പാതീരത്ത് തുടക്കം

ലോകം പിന്തുടരുന്നത് സനാതനധർമമെന്ന് മന്നാർഗുഡി മഠാധിപതി; 111-ാമത് ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്തിന് പമ്പാതീരത്ത് തുടക്കം

മറുനാടൻ മലയാളി ബ്യൂറോ

അയിരൂർ: ലോകം മുഴുവനും ഇപ്പോൾ സനാതനധർമം പിന്തുടരുകയാണെന്ന് ശ്രീരംഗം മന്നാർഗുഡി മഠാധിപതി സ്വാമി ത്രിദണ്ഡി ചെന്തലക്കര ചെമ്പക മന്നാർഗുഡി ജീയാർ. അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്തിന്റെ 111-ാമത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സനാതനധർമം മഹത്തരമാണെന്ന് മനസ്സിലായതിനാലാണിത്.

സനാതനധർമം ഹൃദിസ്ഥമാക്കിയ ആർക്കും വഴിമാറി സഞ്ചരിക്കാനാകില്ല. ദോഷവും ദേഷ്യവും ഇല്ലാത്ത സമ്പ്രദായമാണത്.ജാതിമതഭേദങ്ങൾക്കെതിരായ മുന്നേറ്റത്തിന് ഭാരതത്തിൽ ആദ്യം വഴിമരുന്നിട്ടത് കേരളമാണ്. ഇതിന് നേതൃത്വം നൽകിയത് ഇവിടത്തെ നവോത്ഥാനനായകരാണ്.

'ഗോരക്ഷ രാഷ്ട്രരക്ഷ' എന്നീ ലക്ഷ്യങ്ങൾക്കായും പ്രവർത്തിക്കണമെന്ന് മന്നാർഗുഡി മഠാധിപതി പറഞ്ഞു.വർക്കല ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദസ്വാമി അധ്യക്ഷത വഹിച്ചു. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ മുഖ്യപ്രഭാഷണം നടത്തി.

കേരളത്തിലെ ഹിന്ദു നവോത്ഥാനനായകരെ മറയ്ക്കാനുള്ള ശ്രമം നടന്നെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ അഭിപ്രായപ്പെട്ടു.അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ വിദ്യാധിരാജദർശന പുരസ്‌കാരം ഡോ.എഴുമറ്റൂർ രാജരാജവർമയ്ക്ക് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുവും വാഗ്ഭടാനന്ദസ്വാമിയും അയ്യങ്കാളിയും മന്നത്ത് പത്മനാഭനും ഉൾപ്പെടെയുള്ളവർ നടത്തിയ പോരാട്ടങ്ങൾ മറച്ചുപിടിക്കാനാണ് ചിലർ ശ്രമിച്ചത്.

ഇക്കൂട്ടർ ചരിത്രം അവരുടെ രീതിയിൽ എഴുതി. എന്നാൽ, കാലം നവോത്ഥാനനായകരുടെ പങ്ക് ജനങ്ങളിെേലക്കത്തിച്ചു. ചട്ടമ്പിസ്വാമി സമൂഹത്തിന് മൂല്യമുള്ള അടിത്തറ നൽകി.അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പുനർനിർമ്മാണം, ഗാന്ധിജി വിഭാവനംചെയ്ത രാമരാജ്യത്തിന്റെ പൂർത്തീകരണമാണ്. ഗാന്ധിജി വിഭാവനംചെയ്ത രാമരാജ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലക്ഷ്യമിടുന്നത്. വർഷങ്ങളുടെ അവഗണനയ്ക്കുശേഷം കാശിയും ആധുനികീകരിക്കപ്പെടുകയാണെന്നും, ബഹുസ്വരതയെ അംഗീകരിക്കുന്നതാണ് ഭാരതതത്ത്വമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ ആചാര്യവന്ദനം നടത്തി. പ്രമോദ് നാരായൺ എംഎ‍ൽഎ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ഹിന്ദുമത മഹാമണ്ഡലം സെക്രട്ടറി എ.ആർ.വിക്രമൻപിള്ള, ഖജാൻജി ടി.കെ.സോമനാഥൻ നായർ എന്നിവർ പ്രസംഗിച്ചു. പരിഷത്ത് ഫെബ്രുവരി 12 വരെ തുടരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP