Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയിലിൽ വച്ചു പരിചയം; വാഗ്ദാനം ചെയ്തത് ബോംബ് നിർമ്മാണം പഠിപ്പിക്കാമെന്നും; ചെന്നൈയിൽ വീടിന്റെ ടെറസിൽ ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറി; ഗുണ്ടാനേതാവിന്റെ കൈകൾ അറ്റു; ബോംബ് നിർമ്മാണത്തിന് പിന്നിലെ കാരണം തേടി പൊലീസ്

ജയിലിൽ വച്ചു പരിചയം; വാഗ്ദാനം ചെയ്തത് ബോംബ് നിർമ്മാണം പഠിപ്പിക്കാമെന്നും; ചെന്നൈയിൽ വീടിന്റെ ടെറസിൽ ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറി; ഗുണ്ടാനേതാവിന്റെ കൈകൾ അറ്റു; ബോംബ് നിർമ്മാണത്തിന് പിന്നിലെ കാരണം തേടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: വീട്ടിലെ ടെറസിൽ ബോംബ് നിർമ്മിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തിൽ ഗുണ്ടാനേതാവിന് ഗുരുതര പരുക്ക്. ചെന്നൈയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവും നിരവധി കേസുകളിൽ പ്രതിയുമായ ഒട്ടേരി കാർത്തിക്കിനാണ് പരുക്കറ്റത്. ഇയാളുടെ രണ്ടു കൈകളും അറ്റുപോയി.

കാലുകൾക്കും ഗുരുതര പരുക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കൈകളിലുണ്ടായ മുറിവിന്റെ കാഠിന്യം മൂലമാണ് മുറിച്ചുമാറ്റേണ്ടി വന്നത്.പുഴൽ ജയിലിൽ കഴിയുമ്പോൾ പരിചയത്തിലായ വിജയകുമാറുമായി ചേർന്ന് ബോംബ് നിർമ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം.

രണ്ടു ദിവസം മുൻപു നായ്ക്കുട്ടിയെ വാങ്ങാനെന്ന വ്യാജേനയാണ് ഇയാൾ സ്ഥലത്ത് എത്തിയത്. വിജയകുമാറിന്റെ വീടിന്റെ ടെറസിൽവച്ചായിരുന്നു ബോംബ് നിർമ്മാണം. ആശുപത്രിയിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബോംബ് നിർമ്മിച്ചതിന് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണവും വ്യാപിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP