Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൃശൂരിൽ യുവതി ഭർതൃഗൃഹത്തിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

തൃശൂരിൽ യുവതി ഭർതൃഗൃഹത്തിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: അന്തിക്കാട് പഴുവിൽ വെസ്റ്റ് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേരി ദീപുവിന്റെ ഭാര്യ സ്മിതയാണ്(45) മരിച്ചത്. തീകൊളുത്തി ആത്മഹത്യ ചെയ്തതാണ് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പൂർണ്ണമായും കത്തിയ നിലയിലാണ്.

കോഴിക്കോട് സ്വദേശിനിയാണ് സ്മിത. എൽഎൽബിക്ക് പഠിക്കുന്ന മകളോടൊപ്പം ബാംഗ്ലൂരിലായിരുന്നു താമസം. ഒരാഴ്‌ച്ച മുമ്പ് നാട്ടിലെത്തി മകളെ കോഴിക്കോടുള്ള തറവാട്ട് വീട്ടിലാക്കിയ ശേഷം പഴുവിൽ ഉള്ള ഭർതൃഗൃഹത്തിൽ എത്തിയതായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട് തൊട്ടടുത്തുള്ള വീട്ടിൽ താമസിക്കുന്ന സഹോദരൻ അന്വേഷിച്ചെത്തുമ്പോഴാണ് സംഭവം അറിയുന്നത്.

ഈ സമയം ഭർത്താവ് ദീപു സ്ഥലത്തില്ലായിരുന്നു എന്നാണ് പ്രാഥമിക വിവരം. അന്തിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തീപിടിച്ച വിവരമറിഞ്ഞ് നാട്ടിക അഗ്‌നിശമന സേനയും സ്ഥലത്ത് എത്തിയിരുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP