Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുതിരപ്പുഴയാറിൽ ചുനയംമാക്കൽ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുമ്പോൾ തെന്നിവീണു; വിനോദ സഞ്ചാരിയായ യുവാവിനെ കാണാതായി

മുതിരപ്പുഴയാറിൽ ചുനയംമാക്കൽ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുമ്പോൾ തെന്നിവീണു; വിനോദ സഞ്ചാരിയായ യുവാവിനെ കാണാതായി

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: മുതിരപ്പുഴയാറിൽ ചുനയംമാക്കൽ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീണ വിനോദ സഞ്ചാരിയായ യുവാവിനെ കാണാതായി. ഹൈദരാബാദ് സ്വദേശിയായ സന്ദീപിനെയാണ് (21) കാണാതായത്. ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. സന്ദീപ് ഉൾപ്പെടെ അഞ്ചംഗ സംഘം മൂന്നാർ സന്ദർശിച്ച ശേഷം തിരികെ എല്ലക്കൽ വഴി ചുനയംമാക്കൽ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു.

സെൽഫിയെടുക്കാൻ ശ്രമിക്കുമ്പോൾ സന്ദീപ് കാൽ വഴുതി വെള്ളത്തിൽ വീണു. അടിയൊഴുക്ക് കൂടുതലായതിനാൽ ഇയാൾ പെട്ടെന്ന് മുങ്ങിത്താഴ്ന്നു. നാട്ടുകാരുടെയും ഫയർ ഫോഴ്‌സിന്റെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തൊടുപുഴയിൽ നിന്നുള്ള സ്‌കൂബ ടീമംഗങ്ങളും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും രാത്രി വൈകിയും സന്ദീപിനെ കണ്ടെത്താൻ കഴിഞ്ഞില്ല. മുൻപും ആളുകൾ അപകടത്തിൽപ്പെട്ടിട്ടുള്ള സ്ഥലമാണിത്. വെള്ളത്തൂവൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.




Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP