Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭാര്യയുടെ കാമുകനെതിരെ ഭർത്താവിന്റെ ക്വട്ടേഷൻ; ആളൊഴിഞ്ഞ ഗ്രൗണ്ടിൽ കൊണ്ടുപോയി യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവം; ക്വട്ടേഷൻ സംഘാംഗങ്ങൾ പിടിയിൽ

ഭാര്യയുടെ കാമുകനെതിരെ ഭർത്താവിന്റെ ക്വട്ടേഷൻ; ആളൊഴിഞ്ഞ ഗ്രൗണ്ടിൽ കൊണ്ടുപോയി യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവം;  ക്വട്ടേഷൻ സംഘാംഗങ്ങൾ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മാത്തോട്ടം സ്വദേശിയും ഏവിയേഷൻ കോഴ്‌സ് വിദ്യാർത്ഥിയുമായ യുവാവിനെ ക്രൂരമായി മർദ്ദിക്കുന്നതിന് ക്വട്ടേഷൻ ഏറ്റെടുത്ത സംഘത്തിലെ മൂന്നു പേർ പിടിയിൽ. പയ്യാനക്കൽ സ്വദേശി മുഫീദ മൻസിലിൽ ഷംസുദീൻ ടി വി (31വയസ്സ്), ചക്കുംകടവ് ആനമാട് അരീക്കാടൻ വീട്ടിൽ മുഹമ്മദ് റഫീക്ക് (34 വയസ്സ്), പയ്യാനക്കൽ കീഴിൽപറമ്പ് ഷഹദ് മൻസിലിൽ കെഫ്‌സീബ് (31 വയസ്സ്) എന്നിവരാണ് പിടിയിലായത്.

വിദേശത്ത് ജോലി ചെയ്യുന്ന പയ്യാനക്കൽ സ്വദേശിയുടെ ഭാര്യയുമായി യുവാവിനുള്ള സൗഹൃദമാണ് ക്വട്ടേഷന് കാരണമായത്. ഭർത്താവ് സുഹൃത്തുക്കളോട് കാര്യം പറയുകയും അവർ ക്വട്ടേഷൻ ഏറ്റെടുക്കുകയുമായിരുന്നു. തുടർന്ന് ആഴ്ചകളോളം സംഘം യുവാവിനെ നിരീക്ഷിക്കുകയും ജനുവരി പതിനഞ്ചിന് പിന്തുടർന്നെത്തി വീട്ടിലേക്ക് കയറുന്നതിനിടെ കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഗ്രൗണ്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയായിരന്നു.

യുവാവിന്റെ കരച്ചിൽ കേട്ട് സമീപത്തെ വീടുകളിൽ ലൈറ്റിട്ടപ്പോൾ പ്രതികൾ ഓടിപ്പോവുകയായിരുന്നു. യുവാവിന്റെ പരാതിയിൽ ഫറോക്ക് അസി. കമ്മീഷണർ എ എം സിദ്ദിഖിന്റെ നിർദ്ദേശപ്രകാരം കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെ ഇ ബൈജുവിന്റെ കീഴിലുള്ള സിറ്റി സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മാറാട് പൊലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികൾ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയിരുന്നു.

ഉത്തരേന്ത്യയിലേക്ക് കടന്ന പ്രതികൾ ഗുജറാത്തിലെ അഹമ്മദാബാദ്, രാജസ്ഥാനിലെ അജ്മീർ എന്നിവടങ്ങളിലായിരുന്നു ഒളിവിൽ കഴിഞ്ഞത്. അന്വേണസംഘം ഉത്തരേന്ത്യൻ ബന്ധങ്ങളുപയോഗിച്ച് ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ചു. പ്രതികൾ കർണ്ണാടക ഭാഗത്തേക്ക് യാത്ര ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം ഉടുപ്പിയിൽ വച്ചാണ് കസ്റ്റഡിയിലെടുത്തത്. മാറാട് പൊലീസും സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പും നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ക്വട്ടേഷൻ നൽകിവയവരെ കുറിച്ചും നേരിട്ടും അല്ലാതെയും കൃത്യത്തൽ പങ്കെടുത്തവരെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങൾ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്ന് പൊലീസ് അറിയിച്ചു. പിടിയിലായ ഷംസുദ്ദീൻ കസബ ഗോൾഡ് കവർച്ച കേസിലെ പ്രതിയാണ്.

സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സിലെ സബ്ബ് ഇൻസ്‌പെക്ടർ ഒ മോഹൻദാസ് സീനിയർ സിപിഒ മാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സിപിഒ മാരായ സുമേഷ് ആറോളി, അർജ്ജുൻ എ കെ, മാറാട് പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ ശശികുമാർ കെ വി, എ എസ് ഐ സജിത്ത് കുമാർ വി വി, സീനീയർ സിപിഒ മാമുക്കോയ എന്നിവരാണ് കേസന്വേഷണം നടത്തിയിരുന്നത്.

ജില്ലയിലെ ക്വട്ടേഷൻ, സ്വർണ്ണ കടത്ത്, ലഹരി മാഫിയ, ഗുണ്ട സംഘങ്ങൾക്കെതിരെ ജില്ല പൊലീസ് മേധാവി ഡി ഐ ജി രാജ്പാൽ മീണയുടെ നിർദ്ദേശപ്രകാരം കർശന നടപടികൾ സ്വീകരിച്ചു വരികയാണ്. ജില്ലയിലെ ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ആളുകളുടെ പേരു വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്നതോടൊപ്പം തന്നെ അവരെ രഹസ്യമായി നിരീക്ഷിക്കയും അവരുടെ ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കി ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണ്. ക്രമസമാധാനം തകർക്കുന്ന തരത്തിലുള്ള പ്രവത്തികൾ ചെയ്തു വരുന്ന ഒരാളെ പോലും ജില്ലയിൽ വെച്ച് പൊറുപ്പിക്കുകയില്ലെന്നും വേണ്ടിവന്നാൽ കാപ്പ നിയമം വരെ അവർക്കെതിരെ ചുമത്താനും പൊലീസ് സജ്ജമാണെന്ന് രാജ്പാൽ മീണ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP